1 GBP = 88.40 INR                       

BREAKING NEWS

അമേരിക്കന്‍ സംസ്‌കാരത്തിന്റെ തകര്‍ച്ചയും ഇസ്രായേലിന്റെ അസ്തമയവും കാണാന്‍ നിങ്ങള്‍ക്ക് ഭാഗ്യം ഉണ്ടാവും; മനുഷ്യത്വത്തിന്റെ ശത്രുക്കളാണ് ഈ രണ്ട് രാഷ്ട്രങ്ങളും; ഇറാന്‍ ആത്മീയ ആചാര്യന്‍ ആയത്തുള്ള ഖൊമെയ്നി വിദ്യാര്‍ത്ഥി സമൂഹത്തോട് നടത്തിയ ചര്‍ച്ച ആയുധമാക്കി അമേരിക്ക വീണ്ടും രംഗത്ത്

Britishmalayali
kz´wteJI³

റാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന വിധത്തിലുള്ള പുതിയ പ്രസ്താവനയുമായി ഇറാന്റെ ആത്മീയ ആചാര്യനും സുപ്രീ ലീഡറുമായ ആയത്തുള്ള ഖൊമെയ്നി രംഗത്തെത്തി. അമേരിക്കന്‍ സംസ്‌കാരത്തിന്റെ തകര്‍ച്ചയും ഇസ്രായേലിന്റെ അസ്തമയവും കാണാന്‍ നിങ്ങള്‍ക്ക് ഭാഗ്യം ഉണ്ടാവുമെന്നാണ് ഇറാനിലെ വിദ്യാര്‍ത്ഥി സമൂഹത്തിനായി നടത്തിയ പ്രഭാഷണത്തില്‍ ഖൊമെയ്നി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളും മനുഷ്യത്വത്തിന്റെ ശത്രുക്കളാണെന്നാണ് ഖൊമെയ്നി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ ചര്‍ച്ച ആയുധമാക്കി അമേരിക്ക വീണ്ടും ഇറാനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്.

മിഡില്‍ ഈസ്റ്റില്‍ ഇറാനും യുഎസും തമ്മിലുള്ള സ്പര്‍ധ മൂര്‍ധന്യത്തിലെത്തിയിരിക്കുന്ന അവസ്ഥയിലാണ് ഖൊമെയ്നി ഈ പ്രകോപനപരമായ അഭിപ്രായ പ്രകടനവുമായി മുന്നോട്ട് വന്നിരിക്കുന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. യുഎസുമായി യുദ്ധത്തിനില്ലെന്നാണ് കഴിഞ്ഞ ആഴ്ച ഖൊമെയനി വെളിപ്പെടുത്തിയിരുന്നത്.2015ലെ വിവാദമായ ആണവക്കരാറിനെ കുറിച്ച് ഒന്നും പ്രതികരിക്കാന്‍ ഖൊമെയ്നി ബുധനാഴ്ച തയ്യാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം യുഎസ് പ്രസിഡന്റ് ട്രംപ് ഇറാനുമായുള്ള ആണവ കരാറില്‍ നിന്നും പിന്മാറിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിട്ടുണ്ട്. ഇറാനുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ വരെ ഉപരോധമേര്‍പ്പെടുത്തുമെന്ന ഭീഷണിയാണ് യുഎസ് മുഴക്കിയിരിക്കുന്നത്.

ഇറാനുമായി ഈ ആണവക്കരാറില്‍ ഒപ്പ് വച്ചിരുന്ന മറ്റ് രാജ്യങ്ങളായ ചൈന, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, യുകെ എന്നീ രാജ്യങ്ങളും ഈ കരാര്‍ പ്രകാരമുള്ള ഉറപ്പുകള്‍ അവസാനിപ്പിച്ച കാര്യം കഴിഞ്ഞ ആഴ്ച ഇറാന്‍ എടുത്തു കാട്ടിയിരുന്നു. ഇറാന്റെ ന്യൂക്ലിയര്‍ ഡീലിനായി സജീവമായി രംഗത്തുള്ളത് പ്രസിഡന്റ് ഹസന്‍ റൗഹാനിയും ഫോറിന്‍ മിനിസ്റ്ററായ മുഹമ്മദ് ജാവദ് സരീഫുമാണ്. സമീപകാലത്തെ സംഭവവികാസങ്ങളെ തുടര്‍ന്ന് എയര്‍ക്രാഫ്റ്റ് കാരിയര്‍, ബി52 ബോംബറുകള്‍, പാട്രിയോറ്റ് മിസൈലുകള്‍ തുടങ്ങിയവടക്കം ഇറാനെ ലക്ഷ്യമിട്ട് മിഡില്‍ ഈസ്റ്റിലേക്ക് യുഎസ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സേനകളെ അയച്ചിരുന്നു.

മേഖലയിലെ തങ്ങളുടെ ട്രൂപ്പുകള്‍ക്കും ടാര്‍ജറ്റുകള്‍ക്കും ഇറാന്‍ കടുത്ത ഭീഷണിയുയര്‍ത്തുന്നുവെന്ന ആരോപണവും അമേരിക്ക ഉന്നയിച്ചിരുന്നു. യുഎസിന്റെ സഖ്യകക്ഷിയായ സൗദിയുടെ എണ്ണ പൈപ്പ് ലൈനുകള്‍ക്ക് നേരെ ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണവും മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ നീക്കങ്ങള്‍ക്കെതിരെ ഇറാന്‍ മിസൈലുകളെയും പടയെയും സജ്ജമാക്കി നിര്‍ത്തുന്നതിന്റെ ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് പുറമെ സൗദിയും ഇറാനും തമ്മിലുള്ള പോര്‍വിളികളും ശക്തമായിരുന്നു. ഖൊമെയ്നിയുടെ പുതിയ പ്രകോപനരപായ പ്രസ്താവനയെ  ഇറാനെതിരെയുള്ള നിലപാട് കടുപ്പിക്കാനുള്ള മറ്റൊരു കാരണമായി മാറ്റാനാണ് യുഎസ് ഇപ്പോള്‍ ശ്രമിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category