1 GBP = 87.30 INR                       

BREAKING NEWS

അമിത അത്മവിശ്വാസം കെജ്രിവാളിനെ എത്തിച്ചത് പടുകുഴിയില്‍; ഡല്‍ഹിയിലെ അഞ്ചു മണ്ഡലങ്ങളില്‍ ആപ്പ് മൂന്നാമതും രണ്ടിടത്ത് രണ്ടാമതും; മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും നേടിയത് രണ്ടു ലക്ഷത്തിലധികം ഭൂരിപക്ഷം; മനോജ് തീവാരിയോട് ഷീലാ ദീക്ഷിത് തോറ്റത് 350000ലധികം വോട്ടില്‍; ബിജെപിയുടെ അശ്വമേധത്തെ ഇക്കുറി തകര്‍ക്കാനാകാത്ത ആപ്പിന്റെ സമ്പൂര്‍ണ പരാജയത്തിന്റെ ഉത്തരവാദിത്തം കെജ്രിവാളിന് തന്നെ

Britishmalayali
kz´wteJI³

ഡല്‍ഹി: അമിത ആത്മവിശ്വാസം കെജ്രിവാളിന്റെ സമ്പൂര്‍ണ പരാജയത്തിന് കാരണമായി. കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യത്തെച്ചൊല്ലി അനിശ്ചിതത്വം നിലനിന്ന ഡല്‍ഹിയില്‍ ബിജെപി. സമ്പൂര്‍ണവിജയം നേടി. കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിയിലെ ഏഴുസീറ്റും വന്‍ഭൂരിപക്ഷത്തോടെ ബിജെപി. നിലനിര്‍ത്തി. ഏഴുമണ്ഡലങ്ങളിലും കഴിഞ്ഞതവണത്തേതിനെക്കാള്‍ ഭൂരിപക്ഷത്തിനാണ് ബിജെപി. ജയിച്ചത്. സ്ഥിതി മെച്ചപ്പെടുത്തിയ കോണ്‍ഗ്രസ് വോട്ടുവിഹിതത്തില്‍ ഇത്തവണ രണ്ടാമതെത്തിയപ്പോള്‍. രണ്ടിടത്ത് മൂന്നാമതായി. അതേസമയം ആപ്പ് അഞ്ചിടത്ത് മൂന്നാമത് പോയി.

ബിജെപി. ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി, കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, മുന്‍ ക്രിക്കറ്റ്താരം ഗൗതംഗംഭീര്‍, മീനാക്ഷി ലേഖി, പര്‍വേഷ് വര്‍മ, രമേഷ് ബിധുരി, ഹംസ്രാജ് ഹംസ് എന്നിവരാണ് ബിജെപി.ക്കായി ഡല്‍ഹി പിടിച്ചെടുത്തത്. സിറ്റിങ് എംപി.മാരെ മാറ്റിയാണ് ഗംഭീര്‍, ഹംസ്രാജ് എന്നിവര്‍ക്ക് സീറ്റു നല്‍കിയത്. അതേമയം മത്സരിച്ച എല്ലാവര്‍ക്കും രണ്ടുലക്ഷത്തിലധികം ഭൂരിപക്ഷം ലഭിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടങ്ങളിലും ബിജെപി നേതാക്കള്‍ പരീക്ഷിച്ച അതി തീവ്ര ഹിന്ദുത്വവും ദേശീയതയും ഭരണവിരുദ്ധ വികാരത്തെ മറികടക്കുവാന്‍ എന്‍ ഡി എ യെ സഹായിച്ചുവെന്ന് എന്നു വേണം കരുതാന്‍.

ബിജെപി.യുടെ അധികാരത്തുടര്‍ച്ച രാഷ്ട്രീയത്തിലും ഭരണത്തിലും മറ്റു പാര്‍ട്ടികളിലും വലിയ മാറ്റങ്ങള്‍ക്കു കാരണമാകും. പാര്‍ലമെന്റിലും പുറത്തും പുതിയ അജന്‍ഡയുള്ള ബിജെപി.യെ ആവും ഇനി കാണാനാവുക. കേന്ദ്രത്തില്‍ ഉറച്ച നേതൃത്വവും സുസ്ഥിരസര്‍ക്കാരും വേണമെന്ന ദേശീയബോധം ഈ തിരഞ്ഞെടുപ്പില്‍ പ്രധാനഘടകമായിട്ടുണ്ട്.

കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ രംഗത്തിറക്കിയ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാദീക്ഷിത്, മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കന്‍, ബോക്സിങ് താരം വിജേന്ദര്‍ സിങ് എന്നിവര്‍ക്ക് വന്‍പരാജയം രുചിക്കേണ്ടിവന്നു. ലോക്‌സഭയിലേക്ക് 21 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഷീലയുടെ മത്സരമായിരുന്നു ഇത്തവണത്തേത്. എ.എ.പി. ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന യുവനേതാക്കളായ അതിഷി, രാഘവ് ഛദ്ദ എന്നിവരും തോറ്റു.

2014-ല്‍ ബിജെപി.ക്ക്(46.40 ശതമാനം), എ.എ.പി.ക്ക് (32.90 ശതമാനം), കോണ്‍ഗ്രസിന് (15.10 ശതമാനം) എന്നിങ്ങനെയായിരുന്നു വോട്ടുവിഹിതം.ഇത്തവണ ഏറ്റവുമൊടുവിലത്തെ കണക്കുപ്രകാരം ബിജെപി. (56 ശതമാനം), കോണ്‍ഗ്രസ് (22 ശതമാനം), എ.എ.പി. (18 ശതമാനം) എന്നിങ്ങനെയാണ് വോട്ടുനില. കോണ്‍ഗ്രസ് അഞ്ചുമണ്ഡലങ്ങളില്‍ രണ്ടാമതെത്തിയപ്പോള്‍ എ.എ.പി. രണ്ടു മണ്ഡലങ്ങളില്‍ ബിജെപി.ക്കു പിന്നിലെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category