1 GBP = 88.40 INR                       

BREAKING NEWS

രണ്ടു സീറ്റും 17 ശതമാനം വോട്ടുകളില്‍ നിന്നും 18 സീറ്റുകളും 40 ശതമാനം വോട്ടുകള്‍ക്ക് ബിജെപി കുതിച്ചുയരുന്നത് സിപിഎമ്മുകാര്‍ കാവിയുടുത്തപ്പോള്‍; കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ അവര്‍ ബിജെപിയില്‍ പോകുമെന്ന സിപിഎമ്മിന്റെ പരിഹാസം തിരിഞ്ഞു കുത്തിയപ്പോള്‍ ബംഗാളില്‍ വിജയിച്ചത് അക്രമരാഷ്ട്രീയത്തിന് മാത്രമേ രക്ഷയുള്ളൂ എന്ന സത്യം; സിപിഎമ്മിനേക്കാള്‍ വലിയ അക്രമകാരി ആയപ്പോള്‍ തൃണമൂലും തൃണമൂലിനേക്കാള്‍ അക്രമം തുടങ്ങിയപ്പോള്‍ ബിജെപിയും ജയിക്കുന്നു: 33 കൊല്ലം സിപിഎം മുടിപ്പിച്ച ബംഗാളിന്റെ അവസ്ഥ ദയനീയം

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പോടെ ബംഗാളില്‍ നിന്നു ചുവപ്പു മായുകയാണ്. ആകെയുള്ള രണ്ട് ലോക്സഭാ സീറ്റുകളും നഷ്ടമായതോടെ സിപിഎം ബംഗാളില്‍ ശൂന്യരായി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമത്തില്‍ പൊറുതിമുട്ടിയ സിപിഎം പ്രവര്‍ത്തകര്‍ ഇക്കുറി ബിജെപിക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങി. ഇതാണ് ബംഗാളില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കിയത്. തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തെ ചെറുക്കാന്‍ ബിജെപിയുടെ കേന്ദ്രശക്തിക്ക് കഴിയുമെന്ന വിലയിരുത്തലിലാണ് സിപിഎം വോട്ടുബാങ്ക് ബിജെപിയിലേക്ക് തിരിയാന്‍ കാരണമാക്കിയത്.

ഇക്കാര്യം അക്ഷരാര്‍ഥത്തില്‍ തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. ഒരുസീറ്റുപോലും നേടാനായില്ലെന്നു മാത്രമല്ല ഒരിടത്തുപോലും രണ്ടാം സ്ഥാനത്തെത്താനും ബംഗാളില്‍ സിപിഎമ്മിന് ആയില്ല. ബിജെപി.യിലേക്ക് പാര്‍ട്ടിയില്‍നിന്ന് വോട്ടൊഴുകിയിട്ടുണ്ടെന്ന് ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ തിരഞ്ഞെടുപ്പ് വേളയില്‍തന്നെ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇക്കാര്യം തുറന്നുസമ്മതിച്ചിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ സിപിഎം. ചുരുണ്ടപ്പോഴും വോട്ടിങ് ശതമാനത്തില്‍ കാര്യമായ കോട്ടം സിപിഎമ്മിന് ഉണ്ടായിരുന്നില്ല. 2014-ല്‍ രണ്ടു സീറ്റില്‍മാത്രം സിപിഎം. ഒതുങ്ങിയപ്പോഴും ഇടതുപാര്‍ട്ടികള്‍ക്ക് 30 ശതമാനത്തോളം വോട്ടുകള്‍ നേടാനായി. എന്നാലിത്തവണ ഇടതുപാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ചത് എട്ട് ശതമാനത്തിന് താഴെ വോട്ടുകള്‍മാത്രമാണ്. രണ്ട് സീറ്റും 17 ശതമാനം വോട്ടും മാത്രമുണ്ടായിരുന്ന ബിജെപി.ക്ക് ഇത്തവണ ലഭിച്ചതാകട്ടെ 18 സീറ്റും 40.2 ശതമാനം വോട്ടും.

സ്വന്തംപാര്‍ട്ടി നേട്ടമുണ്ടാക്കാത്തതില്‍ മനംമടുത്തും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണിയില്‍ ഭീതി ബാധിച്ചവരുമായ ഇടതുപാര്‍ട്ടി പ്രവര്‍ത്തകരെ തങ്ങളിലേക്കടുപ്പിക്കാന്‍ വ്യക്തമായ ആസൂത്രണത്തോടെയാണ് ബിജെപി. പ്രവര്‍ത്തിച്ചത്. പ്രതിപക്ഷ ഏകീകരണം കാരണം യു.പി.യിലടക്കം സീറ്റുകള്‍ നഷ്ടപ്പെടുകയാണെങ്കില്‍ അത് നികത്താനുള്ള ഇടങ്ങളായി ബി,ജെ.പി. കണ്ടെത്തിയത് ബംഗാളും ഒഡിഷയുമായിരുന്നു. കൃത്യമായ പദ്ധതികളോടെ ഇത് നടപ്പാക്കുകയും അതിന്റെ ഫലം അവര്‍ക്ക് ലഭിക്കുകയും ചെയ്തു.

30 ശതമാനം വോട്ടുള്ള ഇടതുപാര്‍ട്ടിയല്ല ബിജെപി.യാണ് യഥാര്‍ഥ ഭീഷണിയെന്ന് മമത നേരത്തേ തിരിച്ചറിഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം മോദി-ദീദി പോരാട്ടമായി മാറിയതും അതുകൊണ്ടാണ്. ന്യൂനപക്ഷ പ്രീണനം നടത്തിയും ഭരണമുപയോഗിച്ചും മമത തന്റെ അടിത്തറയിളകാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അതിളകി. ബംഗാളിലെ ഭരണമാണ് ലക്ഷ്യമെന്ന് അമിത് ഷാ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വരുംനാളുകളില്‍ സംസ്ഥാനത്ത് കൂടുതല്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്നുറപ്പ്. പിടിച്ചു നില്‍ക്കാന്‍ മമത ബാനര്‍ജിയും ശക്തമായി കളത്തിലിറങ്ങും.

2014-ല്‍ രണ്ട് സീറ്റുകളില്‍ മാത്രമേ ജയിക്കാനായിരുന്നുള്ളൂവെങ്കിലും 33 ഇടങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഇടതുപാര്‍ട്ടികള്‍. രണ്ട് സീറ്റ് കിട്ടിയ ബിജെപി. രണ്ടിടത്ത് മാത്രമേ അന്ന് രണ്ടാം സ്ഥാനത്തുപോലും വന്നിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ ബംഗാളിലെ 42 മണ്ഡലങ്ങളില്‍ ഒരിടത്ത് കോണ്‍ഗ്രസ് ജയിച്ചതൊഴിച്ചാല്‍ ബാക്കി 41 മണ്ഡലങ്ങളിലും ബിജെപി.-തൃണമൂല്‍ മത്സരമായിരുന്നു. ഇവിടങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും അപ്രസക്തമായി.

ത്രിണമൂല്‍ സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധവികാരം മുതലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര വ്യക്തമാക്കുന്നു. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ പതിറ്റാണ്ടുകളോളം തലയെടുപ്പോടെ നിലനിര്‍ത്തിയത് ബംഗാളിലെ സുശക്തമായ പാര്‍ട്ടി സംഘടനയായിരുന്നു. 1989ലും 1996ലും 2004ലും കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയാകാന്‍ കഴിഞ്ഞതും ബംഗാളില്‍ നിന്നുള്ള അംഗബലത്തിന്റെ കരുത്തിലാണ്. എന്നാല്‍ നന്ദീഗ്രാമും സിങ്കൂരും സൃഷ്ടിച്ച ഭരണ വിരുദ്ധ വികാരത്തില്‍ 2009 മുതല്‍ സിപിഎം ബംഗാളില്‍ തിരിച്ചടി നേരിട്ടു തുടങ്ങി.

തിരുത്തി തിരിച്ചു വരാന്‍ അവസരം ഉണ്ടായെങ്കിലും അവസ്ഥ മറിച്ചായി. തിരുത്തലുകള്‍ ഒന്നും തന്നെ ഉണ്ടാകാതിരിന്നതോടെ വളര്‍ച്ച മുരടിച്ച് നാമാവശേഷമാകുന്ന അവസ്ഥയിലാണ് സിപിഎം. 2011 ല്‍ ഭരണത്തില്‍ നിന്ന് പുറത്തായിട്ടും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തകര്‍ന്നടിഞ്ഞിട്ടും നയം മാറ്റാന്‍ നേതൃത്വം തയ്യാറായില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മസില്‍ പവറിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ അണികള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുന്നതും നേതാക്കള്‍ തിരിച്ചറിഞ്ഞില്ല. ഒടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നേതൃത്വം വീഴ്ച്ച തുറന്നു സമ്മതിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category