1 GBP = 87.30 INR                       

BREAKING NEWS

മന്ത്രിമാരോട് ചര്‍ച്ച ചെയ്താലും തീരുമാനം സ്വന്തം; സ്വതന്ത്രമായി പ്രവര്‍ത്തിച്ചാലും സ്വയം നിയന്ത്രണരേഖ വേണം; സീനിയോറിറ്റിയോ മറ്റ് ബന്ധങ്ങളോ പരിഗണിക്കാറേയില്ല; ആര്‍എസ്എസിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ അമിത്ഷായ്ക്ക് മാത്രം അവകാശം; ഇന്ദിരാഗാന്ധിയെ മാതൃക ആക്കിയുള്ള നിലപാടുകള്‍; അമേരിക്കന്‍ പ്രസിഡന്റിന്റെ സ്റ്റൈലില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദി രണ്ടാം തവണ പിടിമുറുക്കുമ്പോള്‍ എന്ത് സംഭവിക്കും?

Britishmalayali
kz´wteJI³

മുമ്പത്തേക്കാള്‍ കടുത്ത ഭൂരിപക്ഷത്തോടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി വീണ്ടുമെത്തുന്നത്. ആദ്യത്തെ ടേമില്‍ തന്നെ ഏകാധിപത്യപരമായ നിലപാടുകളുടെ പേരില്‍ അദ്ദേഹം തന്റെ വേറിട്ട സ്‌റ്റൈല്‍ വ്യക്തമാക്കിയിരുന്നു. തന്റെ രണ്ടാമൂഴത്തില്‍ ഈ രീതി അദ്ദേഹം കൂടുതല്‍ കടുപ്പിക്കുമെന്നുള്ള സൂചന ശക്തമായിട്ടുണ്ട്. തന്റെ മുമ്പത്തെ കാബിനറ്റില്‍ മന്ത്രിമാരോടു ചര്‍ച്ച ചെയ്താലും തീരുമാനം സ്വന്തമായാണ് മോദി എടുത്തിരുന്നത്. മന്ത്രിമാര്‍  സ്വതന്ത്രമായി പ്രവര്‍ത്തിച്ചാലും സ്വയം നിയന്ത്രണരേഖ വേണമെന്ന നിഷ്‌കര്‍ഷയും മോദി പുലര്‍ത്തിയിരുന്നു.

മന്ത്രിമാരുടെ സീനിയോറിറ്റിയോ മറ്റ് ബന്ധങ്ങളോ പരിഗണിക്കാത്ത നിലപാടായിരുന്നു പ്രധാനമന്ത്രിയെടുത്തിരുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട ആര്‍എസ്എസിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ അമിത്ഷായ്ക്ക് മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. ഇന്ത്യ കണ്ട ഏറ്റവും കരുത്തുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മാതൃക ആക്കിയുള്ള നിലപാടുകളായിരുന്നു മോദി പുലര്‍ത്തിയിരുന്നത്. ഈ വിധത്തില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ സ്റ്റൈലില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദി രണ്ടാം തവണ പിടിമുറുക്കുമ്പോള്‍ എന്ത് സംഭവിക്കും? എന്ന ആശങ്ക നിറഞ്ഞ ചോദ്യമാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ഈ വേളയില്‍ ഉയരുന്നത്.

തന്റെ സര്‍ക്കാരിന്റെ നിയന്ത്രണം പൂര്‍ണമായി തന്റെ കൈപ്പിടിയിലൊതുക്കുന്ന ആജ്ഞാശക്തിയും സംഘടനാ പാടവുമാണ് മോദി പ്രകടിപ്പിക്കുന്നത്. അത് രണ്ടാമത്തെ ടേമില്‍ ഇരട്ടിയാകുമെന്നാണ് സൂചന. യുഎസ് പ്രസിഡന്റിന് തന്റെ ടീമിന് മേലുള്ള നിയന്ത്രണത്തിന് സമാനമായ തോതിലുള്ള നിയന്ത്രണമാണ് മോദി പയറ്റിയത്.  മറ്റൊരു വിധത്തില്‍ ഫാക്ക്ലാന്‍ഡ്സ് യുദ്ധത്തിന് ശേഷം മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗററ്റ് താച്ചര്‍ തന്റെ സര്‍ക്കാരിന് മേല്‍ ചെലുത്തിയ ശക്തമായ സ്വാധീനത്തിന് തുല്യമായ നീക്കമാണ് മോദി ആദ്യ ടേമില്‍ അനുവര്‍ത്തിച്ചിരുന്നത്.

തന്റെ സഹപ്രവര്‍ത്തകരുമായി കാര്യങ്ങള്‍ മോദി ചര്‍ച്ച ചെയ്യാറുണ്ടായിരുന്നുവെങ്കിലും ഏത് കാര്യത്തിലും അന്തിമവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ പ്രധാനമന്ത്രി തന്നെയായിരുന്നു എടുത്തിരുന്നത്. എന്നാല്‍ ഇന്ദിരാഗാന്ധിയൊഴിച്ചുള്ള മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ ഇത്രയും ആജ്ഞാശക്തി പ്രകടിപ്പിച്ചിരുന്നില്ലെന്നിരിക്കെയാണ് മോദി ഇക്കാര്യത്തില്‍ വ്യത്യസ്തനാകുന്നത്. എന്‍ഡിഎ സര്‍ക്കാരിലെ സഖ്യകക്ഷികള്‍ പോലും മോദിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ഇക്കാരണത്താല്‍ ധൈര്യം കാണിച്ചിരുന്നില്ല. നിലവില്‍ ബിജെപിക്ക് തന്നെ വര്‍ധിച്ച സീറ്റുകള്‍ ലഭിച്ചിരിക്കുന്നതിനാല്‍ മുന്നണിയിലെ സഖ്യകക്ഷികളായ ശിവസേനം, ജെഡിയു തുടങ്ങിവയ്ക്ക്  അനങ്ങാന്‍ സാധിക്കാത്ത അവസ്ഥയായിരിക്കും മോദിയുടെ രണ്ടാമത്തെ ടേമില്‍ ഉണ്ടാകുന്നത്. മോദി എന്ന ഒറ്റയാളുടെ വ്യക്തിപ്രഭാവത്താലാണ് ബിജെപിക്ക് രണ്ടാമതും അധികാരത്തിലേറാന്‍ സാധിച്ചിരിക്കുന്നതെന്നതിനാല്‍ തികച്ചും പ്രസിഡന്‍ഷ്യല്‍ സ്‌റ്റൈലില്‍ ആയിരിക്കും മോദി തന്റെ രണ്ടാം ടേമില്‍ ഭരിക്കുകയെന്ന പ്രവചനങ്ങളും ശക്തമായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category