1 GBP = 88.00 INR                       

BREAKING NEWS

ബിജെപി കളത്തിലിറങ്ങിയത് കുറഞ്ഞത് രണ്ട് സീറ്റില്‍ വിജയവും 20 ശതമാനം വോട്ടുകളും പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതും എത്താന്‍; വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചെങ്കിലും ഒരിടത്തും ചലനം ഉണ്ടാക്കാവാത്തതിന്റെ ഞെട്ടല്‍ മാറാന്‍ സമയം എടുക്കും; മാനം കാത്തത് സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മാത്രം; മോദി സുനാമി ഉണ്ടായിട്ടും കേരളത്തില്‍ ഒന്നും സംഭവിക്കാത്തതിന്റെ പാപഭാരം ശ്രീധരന്‍ പിള്ള തന്നെ ഏറ്റെടുക്കേണ്ടി വരും; കേരള ബിജെപി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജയിക്കാന്‍ വേണ്ടി മാത്രമാണ് കുമ്മനം രാജശേഖരനെ മത്സരിപ്പിച്ചത്. പത്തനംതിട്ടയിലും കെ സുരേന്ദ്രന്റെ മനസ്സില്‍ ജയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് രണ്ടും നടന്നില്ലെന്നത് മാത്രമല്ല ബിജെപിയെ കുഴക്കുന്നത്. വോട്ട് ശതമാനം 20 ആക്കി ഉയര്‍ത്തിയേ മതിയാകൂവെന്ന് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതും നടന്നില്ല. ബിജെപിക്കും ബിഡിജെഎസിനും പിസി തോമസിന്റെ കേരളാ കോണ്‍ഗ്രസിനും കൂടെ കിട്ടിയത് വെറും 16 ശതമാനം വോട്ട് മാത്രം. നേമം നിയോജക മണ്ഡലത്തില്‍ മാത്രമാണ് ബിജെപി ഒന്നാമത് എത്തിയത് എന്നതാണ് മറ്റൊരു വസ്തുത. കുറഞ്ഞത് 10 സീറ്റിലെങ്കിലും ഒന്നാമതെത്തുകയെന്ന ലക്ഷ്യവും നടന്നില്ല. അങ്ങനെ കേരളത്തിലെ ബിജെപിക്ക് സമ്പൂര്‍ണ്ണ പരാജയമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നല്‍കിയത്. ഇതിന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള ഉത്തരം പറയേണ്ടി വരും. വലിയ പ്രതിസന്ധിയെയാണ് നേതൃത്വം അഭിമുഖീകരിക്കുന്നത്.

തിരുവനന്തപുരം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, അടൂര്‍, ആറന്മുള, തൃശൂര്‍, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്തണമെന്ന നിര്‍ദ്ദശം കേന്ദ്ര നേതൃത്വം നല്‍കിയിരുന്നു. ബിജെപിക്ക് സാധിക്കുമായിരുന്ന ലക്ഷ്യമായാണ് ഏവരും വിലയിരുത്തിയത്. എന്നാല്‍ നേമത്ത് ഒഴികെ ഒരിടത്തും ബിജെപി ആദ്യമെത്തിയില്ല. സിപിഎം ക്രോസ് വോട്ടുകളാണ് ഇതിന് തടയിട്ടതെന്ന് ബിജെപി കേരള നേതാക്കള്‍ പറയുന്നു. എന്നാല്‍ ജാഗ്രതക്കുറവും മണ്ടത്തരവും ആത്മവിശ്വാസക്കുറവുമാണ് എല്ലാത്തിനും കാരണമെന്ന് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞു കഴിഞ്ഞു. ശബരിമലയെ സുവര്‍ണ്ണാവസരമായി കണാണമെന്ന പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന പോലും തിരിച്ചടിയായെന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. ഇതിനിടെയില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ അതിഗംഭീര പ്രകടനം കാഴ്ച വച്ചെന്ന് അമിത് ഷാ സമ്മതിച്ചതായാണ് സൂചന. വീണ്ടും മോദി അധികാരത്തിലെത്തിയതിന്റെ വിജയാഹ്ലാദത്തിനിടയിലും അമിത് ഷാ കേരളത്തിലെ കാര്യങ്ങള്‍ പ്രത്യേകം വിലയിരുത്തിയിരുന്നു.

തൃശൂരില്‍ സുരേഷ് ഗോപി അതിഗംഭീരമാക്കി. സുരേഷ് ഗോപിക്ക് വോട്ട് പിടിക്കാനാകില്ലെന്നാണ് കേരളത്തിലെ നേതൃത്വം അമിത് ഷായോട് പറഞ്ഞിരുന്നത്. സിനിമയിലെ അഭിനയം രാഷ്ട്രീയത്തില്‍ വിലപോകില്ലെന്നും പറഞ്ഞു. അതുകൊണ്ടാണ് ആദ്യ ഘട്ടത്തില്‍ സുരേഷ് ഗോപിയെ ഒരിടത്തും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാതിരുന്നത്. ഒടുവില്‍ തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ നിന്ന് വയനാട്ടിലേക്ക് പോയപ്പോള്‍ സുരേഷ് ഗോപിയെ തൃശൂരില്‍ നിര്‍ത്തി. നാമനിര്‍ദ്ദേശ പത്രിക കൊടുക്കുന്നതിന് മുമ്പെത്തിയ സുരേഷ് ഗോപി തൃശൂരില്‍ ബിജെപിക്കായി നേടിയത് രണ്ട് ലക്ഷം അധിക വോട്ടുകളാണ്. തിരുവനന്തപുരത്ത് കുമ്മനത്തിന് കഴിഞ്ഞതിനേക്കാള്‍ ആവേശം ഉയര്‍ത്തി സുരേഷ് ഗോപി വോട്ട് പിടിച്ചു. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ പ്രകടനത്തെ അത്ഭുതമായി കാണുകയാണ് അമിത് ഷാ.

ബിജെപിയിലെ കേരളാ നേതാക്കളുടെ വിലയിരുത്തലുകള്‍ തെറ്റാണെന്ന് സുരേഷ് ഗോപിയുടെ പ്രകടനം തെളിയിച്ചു. മുമ്പ് ശ്രീശാന്തിനെ അമിത് ഷാ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചപ്പോഴും തിരുവനന്തപുരത്ത് ശ്രീശാന്ത് പിന്നില്‍ പോകുമെന്നായിരുന്നു ബിജെപിയുടെ ജില്ലാ നേതാക്കളുടെ നിലപാട്. എന്നാല്‍ ശ്രീശാന്ത് 34,000ല്‍ അധികം വോട്ട് നേടി. അന്ന് തന്നെ ദേശീയ നേതൃത്വത്തിന്റെ സ്ഥാനാര്‍ത്ഥികളെ അവഹേളിക്കരുതെന്ന മുന്നറിയിപ്പ് അമിത് ഷാ നല്‍കിയിരുന്നു. സുരേഷ് ഗോപിയുടെ വോട്ട് നേടലും ദേശീയ നേതൃത്വമാണ് ശരിയെന്ന് തെളിയിക്കുന്നതായിരുന്നു. സുരേഷ് ഗോപിയെ കേരളത്തിലെ ഭാവി പ്രതീക്ഷയായി ബിജെപി ദേശീയ നേതൃത്വം മുന്നില്‍ കാണുന്നുണ്ട്. സുരേഷ് ഗോപി രാജ്യസഭാ അംഗമാണ്. സുരേഷ് ഗോപിയെ മന്ത്രിയാക്കാനും സാധ്യതയുണ്ട്.

ബിജെപിക്കായി വന്‍ നേട്ടമുണ്ടാക്കിയ മറ്റൊരു സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനാണ്. ഏത് സീറ്റിലും മികച്ച വോട്ട് പിടിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് ശോഭാ സുരേന്ദ്രന്‍. വടക്കാഞ്ചേരിയിലേയും കൊച്ചിയിലേയും ഉപതെരഞ്ഞെടുപ്പുകളില്‍ ഇത് അവര്‍ തെളിയിച്ചു. പാലക്കാട് നിയമസഭയില്‍ കഴിഞ്ഞ തവണ രണ്ടാമത് എത്തിയും മികവ് കാട്ടി. എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പിസം ശോഭയെ തളര്‍ത്തുകയാണ്. പാലക്കാട് ലോക്സഭയില്‍ ശോഭയ്ക്ക് മത്സരിക്കാന്‍ അവസരം കൊടുക്കണമെന്നതായിരുന്നു ദേശീയ നേതൃത്വത്തിന്റെ ആഗ്രഹം. എന്നാല്‍ ശോഭയെ അവിടെ മത്സരിപ്പിക്കെന്ന നിലപാട് ഗ്രൂപ്പ് നേതാക്കളെത്തി. പാലക്കാട്ടെ പ്രമുഖന്‍ സി കൃഷ്ണകുമാറിനായി രംഗത്തു വന്നു. കൃഷ്ണകുമാര്‍ പാലക്കാട് ദയനീയമായി മൂന്നാം സ്ഥാനത്തായി. എ ക്ലാസ് മണ്ഡലമൊന്നും മത്സരിക്കാന്‍ ശോഭാ സുരേന്ദ്രന് നല്‍കിയതുമില്ല. തീര്‍ത്തും പ്രതീക്ഷയില്ലാത്ത ആറ്റിങ്ങലിലേക്ക് അവരെ അയച്ചു. എ്ന്നാല്‍ തോല്‍വിയിലും ഞെട്ടിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍ ചെയ്തത്. 248081 വോട്ടാണ് ശോഭ നേടിയത്.

തിരുവനന്തപുരത്തിന് തൊട്ട് ചേര്‍ന്ന് കിടക്കുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. കുമ്മനത്തിന് വേണ്ടി ഹാലിളക്കി പ്രചരണം നടത്തുന്നതിനിടെയില്‍ ശോഭയ്ക്കൊപ്പം നേതാക്കളാരും ഉണ്ടായില്ല. ആറ്റിങ്ങലിലെ പ്രാദേശിക നേതാക്കളുമായി പ്രചരണം നടത്തിയാണ് അവര്‍ വോട്ടുയര്‍ത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 90,000വോട്ടായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. ഇതിനെയാണ് 248081 വോട്ടാക്കി ശോഭ ഉയര്‍ത്തിയത്. അതായത് ഒന്നരലക്ഷത്തോളം വോട്ടുകള്‍ അവര്‍ ഉയര്‍ത്തി. അതും പ്രചരണത്തില്‍ പണക്കൊഴുപ്പില്ലാതെ. ആളുകളിലേക്ക് ഇറങ്ങി ചെന്ന് ശോഭ നടത്തിയ ഈ മുന്നേറ്റം നേരത്തെ പാര്‍ട്ടിയോ മാധ്യമങ്ങളോ തിരിച്ചറിഞ്ഞിരുന്നില്ല. കുറച്ചു കൂടി പിന്തുണ ശോഭയ്ക്ക് തിരുവനന്തപുരം ജില്ലാ നേതൃത്വം കൊടുത്തിരുന്നുവെങ്കില്‍ ശോഭ കുറച്ചു കൂടി മുന്നേറുമായിരുന്നു. അതുകൊണ്ട് തന്നെ സുരേഷ് ഗോപി കഴിഞ്ഞാല്‍ ശോഭാ സുരേന്ദ്രനാണ് ദേശീയ നേതൃത്വം മാര്‍ക്ക് നല്‍കുന്നത്.

പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ പ്രകടനവും മികച്ചതാണ്. ഒന്നരലക്ഷത്തോളം വോട്ടുകള്‍ അവിടെ കൂടി. അടൂരും കോന്നിയിലും ആറന്മുളയിലും ഒ്ന്നാം സ്ഥാനം കിട്ടാത്തതാണ് ബിജെപിയെ ഞെട്ടിക്കുന്നത്. തിരുവനന്തപുരത്തും പിടിപ്പുകേടുകള്‍ വ്യക്തമാണ്. ഇതിനെല്ലാം പി എസ് ശ്രീധരന്‍ പിള്ള മറുപടി പറയേണ്ടി വരും. ശബരിമല അടക്കം അനുകൂല സാഹചര്യങ്ങള്‍ വോട്ടാക്കിമാറ്റി അക്കൗണ്ട് തുറക്കുമെന്നു കരുതിയെങ്കിലും ഒരു സീറ്റു പോലും നേടാനാവാതെ ദയനീയാവസ്ഥയിലായി പാര്‍ട്ടി. മിസോറം ഗവര്‍ണര്‍ പദവി രാജിവച്ചു തലസ്ഥാനത്തു മല്‍സരിച്ച കുമ്മനം രാജശേഖരന്‍ മൂന്നു ലക്ഷത്തിലേറെ വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തിയത് ആശ്വാസകരമാണെങ്കിലും ഇവിടെ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി ആഗ്രഹിച്ചിരുന്നില്ല.

17 ദിവസം മാത്രം പ്രചാരണ രംഗത്തുണ്ടായിരുന്ന സുരേഷ് ഗോപി നേടിയത് 2,93,822 വോട്ട്. 2014 ല്‍ ബിജെപി തൃശൂരില്‍ നേടിയതിനേക്കാളും 1,91,141 വോട്ടുകളുടെ വര്‍ധന. എറണാകുളത്തു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനു 1,37,749 വോട്ടേ നേടാനായുള്ളൂ എങ്കിലും 2014 - നേക്കാള്‍ നില മെച്ചപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിരട്ടി വോട്ടു കൂടിയ ആലപ്പുഴയാണു ആശ്വാസം പകര്‍ന്ന മറ്റൊരു മണ്ഡലം. ഇവിടെ ഡോ. കെ.എസ് രാധാകൃഷ്ണന്‍ 1,86,278 വോട്ടു നേടി. നിയമസഭാമണ്ഡലങ്ങളില്‍ നേമത്തു മാത്രമാണു ബിജെപിക്കു മുന്നിലെത്താന്‍ കഴിഞ്ഞത്. 2014 -ലെ 10% വോട്ട് എന്നതു 16% ആയി വര്‍ദ്ധിച്ചതാണ് നേട്ടമായി ബിജെപി അവതരിപ്പിക്കുന്നത്. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. മോദിയുടെ വികസന-ക്ഷേമപദ്ധതികളേക്കാളും ആയുധമാക്കിയതും ശബരിമല തന്നെ.

ശക്തമായ ത്രികോണ മല്‍സരം നടന്ന തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ന്യൂനപക്ഷവോട്ടുകള്‍ക്കൊപ്പം ഭൂരിപക്ഷവോട്ടുകളിലെ ഏറിയ പങ്കും യുഡിഎഫിന് അനുകൂലമായി. എക്സിറ്റ് പോളുകളില്‍ ബിജെപി ജയിക്കുമെന്നു പ്രഖ്യാപിക്കപ്പെട്ടിരുന്ന പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായി. ആറന്മുള ഉള്‍പ്പടെ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലും ബിജെപി പിന്നിലായി. അടുത്തിടെ എന്‍ഡിഎയില്‍ ചേര്‍ന്ന പി.സി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറിലും പ്രകടനം ദയനീയമായി. ശബരിമല കോണ്‍ഗ്രസിനു ഗുണം ചെയ്തതിന്റെ കാരണം ദേശീയനേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരിക്കേണ്ടിവരും. പാര്‍ട്ടിയില്‍ അഴിച്ചുപണി ഉടനെയുണ്ടായേക്കാമെന്ന സൂചനയും ശക്തമാണ്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും തുഷാര്‍ വെള്ളാപ്പള്ളിക്കുമടക്കം 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കു കെട്ടിവെച്ച തുക നഷ്ടമായി. കണ്ണൂരില്‍ സി കെ. പത്മനാഭനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പിന്നില്‍. തൊട്ടു പിന്നില്‍ വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയും.

സി.കൃഷ്ണകുമാര്‍ (പാലക്കാട്), സുരേഷ് ഗോപി (തൃശൂര്‍), പി.സി.തോമസ് (കോട്ടയം), കെ.എസ്.രാധാകൃഷ്ണന്‍ (ആലപ്പുഴ), കെ.സുരേന്ദ്രന്‍ (പത്തനംതിട്ട), ശോഭാ സുരേന്ദ്രന്‍ (ആറ്റിങ്ങല്‍), കുമ്മനം രാജശേഖരന്‍ (തിരുവനന്തപുരം) എന്നിവര്‍ക്കു മാത്രമാണ് കെട്ടിവെച്ച തുക ലഭിച്ചത്. പോള്‍ ചെയ്തതില്‍ സാധുവായ വോട്ടിന്റെ ആറിലൊന്നു ലഭിക്കുന്ന സ്ഥാനാര്‍ത്ഥിക്കു കെട്ടിവെച്ച തിരികെ ലഭിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category