1 GBP = 88.00 INR                       

BREAKING NEWS

വിജയം പിണറായിക്കു മേല്‍ രമേശിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കെന്ന് ഐ ഗ്രൂപ്പ്; യുഡിഎഫ് നേതൃത്വം പ്രതിപക്ഷ നേതാവിന്റെ കയ്യില്‍ ഭദ്രമെന്നും വിലയിരുത്തല്‍; മോദിയുടെ യാഗാശ്വത്തെ കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് തടഞ്ഞു നിറുത്തിയത് ശബരിമലയിലെ ചെന്നിത്തലയുടെ ഇടപെടല്‍ തന്നെ; ലോകസഭ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വമ്പന്‍ തോല്‍വിയോടെ ഗ്രാഫ് ഉയര്‍ന്നത് ചെന്നിത്തലയുടേതോ?

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെര്ഞ്ഞെടുപ്പിലെ വിജയം രമേശ് ചെന്നിത്തയുടെ കൂടെ നേട്ടമാണെന്ന വാദവുമായി കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പും. തെരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതല്‍ സ്വാധിനിച്ചത് ശബരിമല വിഷയം തന്നെയായിരുന്നു. ആ വിഷയത്തില്‍ യുഡിഎഫ് എടുത്ത നിലപാടിനെ ജനം അംഗികരിച്ചതിന്റെ തെളിവായിരുന്നു ഈ വന്‍ വിജയം. ഇതിന് കാരണക്കാരനായത് ചെന്നിത്തലയാണെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. ശബരിമലയില്‍ തുടക്കത്തില്‍ രാഹുല്‍ ഗാന്ധി എതിര്‍ നിലപാടാണ് എടുത്തത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സ്ത്രീ പ്രവേശനത്തെ എതിര്‍ത്തില്ല. ഇതോടെ രമേശ് ചെന്നിത്തല നടത്തിയ ഇടപെടലുകള്‍ അതിനിര്‍ണ്ണായകമായി. കേരളത്തില്‍ ശബരിമല ഉണ്ടാക്കാന്‍ പോകുന്ന ഇംപാക്ട് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചു. ഇതോടെ രാഹുലും വിശ്വാസികള്‍ക്കൊപ്പമായി. ശബരിമലയില്‍ ബിജെപിയുടെ രാഷ്ട്രീയവും തുറന്നു കാട്ടി. ഇതോടെ നേട്ടം കോണ്‍ഗ്രസിനായെന്ന് ഐ ഗ്രൂപ്പ് പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല കടുംപിടിത്തമൊന്നും പിടിച്ചില്ല. വയനാട്ടില്‍ ടി സിദ്ദിഖിന് സീറ്റ് കിട്ടിയാലേ സഹകരിക്കൂവെന്ന് പോലും ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. വയനാട്ടെ എംപി എംഐ ഷാനവാസായിരുന്നു. അതുകൊണ്ട് ഐ ഗ്രൂപ്പിന് അവകാശപ്പെട്ട സീറ്റ് ചാണ്ടിയുടെ കടുംപിടിത്തം കാരണം വിട്ടു കൊടുത്തു. പിന്നീട് രാഹുല്‍ അവിടെ മത്സരിക്കാനുമെത്തി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ എറണാകുളത്ത് ഹൈബി ഈഡനെ നിര്‍ത്തിയതും ചെന്നിത്തലയാണ്. പാലക്കാട് വികെ ശ്രീകണ്ഠന്‍ വിജയിച്ചതും ചെന്നിത്തലയുടെ നേട്ടമാണെന്ന് ഐ ഗ്രൂപ്പ് പറയുന്നു. ശ്രീകണ്ഠന്റെ വിജയസാധ്യതയെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയാണ് പാലക്കാട്ടെ ശ്രീകണ്ഠന്റെ വിജയമെന്ന് ഐ ഗ്രൂപ്പ് പറയുന്നു.

പിണറായിക്കുമേല്‍ രമേശിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കായിരുന്നു പ്രചരണത്തില്‍ ചര്‍ച്ചയായതെന്നാണ് ഐ ഗ്രൂപ്പിന്റെ അവകാശവാദം. യുഡിഎഫ് നേതൃത്വം രമേശിന്റെ കയ്യില്‍ ഇനി ഭദ്രമാണെന്നും അവര്‍ വിശ്വസിക്കുന്നു. മോദിയുടെ യാഗാശ്വത്തെ കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്ത് തടഞ്ഞു നിറുത്താന്‍ സാധിച്ചത് ശബരിമലയിലെ നിലപാടുകയാണ്. അതുകൊണ്ട് തന്നെ നേട്ടത്തിന് ഇരട്ടി മധുരമാണ്. അടിയന്തിരാവസ്ഥ കാലത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ലീഡര്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ മുഴുവന്‍ സീറ്റും വിജയിച്ചതിനു ശേഷമുള്ള യുഡിഎഫിന്റെ ഉജ്വല നേട്ടം. ലോകസഭ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വമ്പന്‍ തോല്‍വിയോടെ പിണറായിയുടെ ഗ്രാഫ് ഇടിയുന്നുവെന്നും ഐ ഗ്രൂപ്പ് പറയുന്നു.

ചെന്നിത്തലയുടെ ഈ ഇടപെടലാണ് കേരളത്തില്‍ സമ്പൂര്‍ണ്ണ വിജയം കോണ്‍ഗ്രസിന് നല്‍കിയത്. ബ്രൂവറികള്‍ അനധികൃതമായി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുത്തതും ചെന്നിത്തലയുടെ ഇടപെടലായിരുന്നു. ബ്രൂവറി കത്തിച്ച് പിണറായിടെ വെട്ടിലാക്കിയതായിരുന്നു ഇടത് സര്‍ക്കാരിന് കിട്ടിയ ആദ്യ അടി. ഇടതുപക്ഷം ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ' ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ആദ്യം തന്നെ തോല്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം ' എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ കമന്റ്. സ്ഥാനാര്‍ത്ഥി നിര്‍ണയം കൃത്യമായ ഇടപാടുകള്‍: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിരവധി ട്വിസ്റ്റുകള്‍ക്ക് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പാണ് ഉണ്ടായത്. വടകരയില്‍ കെ.മുരളിധരന്റെ സ്ഥാനാര്‍ത്ഥിത്വം അപ്രതീക്ഷിത ട്വിസ്റ്റ് ആയപ്പോള്‍ തന്നെ സിപിഎം ഉലഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവോടു കൂടിയുള്ള വമ്പന്‍ ട്വിസ്റ്റില്‍ സിപിഎം തകര്‍ന്ന് തരിപ്പണമായി എന്ന് ഐ ഗ്രൂപ്പ് വിലയിരുത്തുന്നു.

പ്രളയം മനുഷ്യനിര്‍മ്മിതമെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വിശദീകരിച്ചത് ജനം അംഗീകരിച്ചു. ഏറ്റവുമൊടുവില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും സര്‍ക്കാരിനെതിരായ തോടുകുടി പിണറായി പ്രതിരോധത്തിലായി. പ്രളയാനന്തര സഹായം വൈകുന്നതിനെതിരെ പ്രതിപക്ഷം ആഞ്ഞടിച്ചു. മസാല ബോണ്ടിലെ ലാവ്ലിന്‍ ബന്ധം പുറത്തു കൊണ്ടു വന്നതും ചെന്നിത്തലയാണ്. തെരഞ്ഞെടുപ്പില്‍ നിര്‍ണായ വേളയിലാണ് മസാല ബോണ്ടിലെ ലാവ്ലിന്‍ ബന്ധത്തെപ്പറ്റി പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചു.

ആദ്യം ഈ വിഷയം സിപിഎം തള്ളിക്കളഞ്ഞുവെങ്കിലും കൂടുതല്‍ കൂടുതല്‍ തെളിവുകള്‍ പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടതോടെ സിപിഎം കടുത്ത പ്രതിരോധത്തിലായി. വി എസ് അച്യുതാനന്ദന്റെ അര്‍ത്ഥഗര്‍ഭമായം മൗനം കൂടി ആയപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ലാവ്ലിന്‍ വിവാദം വീണ്ടും കത്തിപ്പടര്‍ന്നുവെന്നും ഐ ഗ്രൂപ്പ് പറയുന്നു. ഇതിലെല്ലാം കൃത്യമായ ഇടപെടല്‍ ചെന്നിത്തല നടത്തിയെന്നും ഐ ഗ്രൂപ്പ് പറയുന്നു. അതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം രമേശ് ചെന്നിത്തലയുടെ മാറ്റു കൂട്ടുന്നുവെന്നാണ് അവരുടെ വിലയിരുത്തല്‍.

ഇതിനിടെയിലും ഷാനിമോളുടെ ആലപ്പുഴയിലെ തോല്‍വി ചെന്നിത്തലയ്ക്ക് തിരിച്ചടിയാണ്. ചെന്നിത്തലയുടെ ഹരിപാട് ഷാനിമോള്‍ ലീഡ് ചെയ്തു. എന്നാല്‍ ഇവിടെ യുഡിഎഫിനുണ്ടായ തോല്‍വിയില്‍ ഐ ഗ്രൂപ്പില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ചേര്‍ത്തലയിലെ വോട്ട് കുറവാണ് ഷാനിമോള്‍ക്ക് വിനയായത്. ഇത് കോണ്‍ഗ്രസ് ഒരിക്കലും പ്രതീക്ഷിച്ചതല്ല. അതുകൊണ്ട് തന്നെ ഷാനിമോളുടെ തോല്‍വിയുടെ യഥാര്‍ത്ഥകാരണം കണ്ടെത്താന്‍ ഐ ഗ്രൂപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category