1 GBP = 87.30 INR                       

BREAKING NEWS

ഏറെ കാലത്തെ പ്രണയത്തിന് ശേഷം ജിന്‍സിയെ കിരണ്‍ ജീവതി പങ്കാളിയാക്കിയത് മൂന്ന് മാസം മുമ്പ്; അല്‍ക്കാരിയെ മര്‍ച്ചന്റ് നേവിക്കാരന്‍ മിന്നുകെട്ടിയത് ഒരു കൊല്ലം മുമ്പും; മധുവിധു ആഘോഷിച്ച് നാട്ടിലേക്കുള്ള മടക്കത്തിനിടെ വില്ലനായത് 'ഡ്രൈവിങ് സീറ്റിലെ' ഉറക്കം; സൗദിയിലെ മര്‍ച്ചന്റ് നേവിക്കാന്‍ ജയ്ദീപിന്റേയും സുഹൃത്തിന്റേയും ഹണിമൂണ്‍ ദുരന്തത്തിലേക്ക് വഴിമാറിയത് അറിഞ്ഞ് പൊട്ടിക്കരഞ്ഞ് കുത്തുപറമ്പ്; മാണ്ഡ്യയിലെ അപകടം ഒരു നാടിന്റെ നൊമ്പരമാകുമ്പോള്‍

Britishmalayali
kz´wteJI³

കൂത്തുപറമ്പ്: ബെംഗളൂരുവില്‍ വിനോദയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ദമ്പതിമാരായ നാലുപേര്‍ മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച വാര്‍ത്തയില്‍ നടുങ്ങി കൂത്തുപറമ്പ്. സുഹൃത്തുക്കളും ഭാര്യമാരുമാണ് ആപകടത്തില്‍പ്പെട്ടത്. പൂക്കോട് കെ.ടി.ശ്രീധരന്‍ മാസ്റ്റര്‍ റോഡില്‍ ഈക്കിലിശ്ശേരി വീട്ടില്‍ ജയദീപ് (31), ഭാര്യ ജ്ഞാനതീര്‍ത്ഥ (28), ഏഴാംമൈല്‍ അഭയം ഹൗസില്‍ കിരണ്‍ അശോക് (32), ഭാര്യ ജിന്‍സി (27) എന്നിവരാണ് മരിച്ചത്. മൂന്ന് മാസം മുമ്പായിരുന്നു കിരണിന്റെയും ജിന്‍സിയുടെയും വിവാഹം നടന്നത്. ഇവരുടെ ഹണിമൂണ്‍ യാത്രയില്‍ ജയദീപും ഭാര്യയും ചേരുകയായിരുന്നു.

ജയദീപിന് സൗദിയില്‍ കപ്പലിലാണ് ജോലി. ഒരുവര്‍ഷം മുമ്പാണ് അയല്‍ക്കാരായ 'കൃഷ്ണകൃപ'യില്‍ വത്സന്‍-പ്രജിത ദമ്പതിമാരുടെ മകളായ ജ്ഞാനതീര്‍ത്ഥയുമായുള്ള വിവാഹം നടന്നത്. കിരണ്‍ അശോക് ഫോട്ടോഗ്രാഫറും കോട്ടയംപൊയിലിലെ ചിക്കു സ്റ്റുഡിയോ ഉടമയുമാണ്. ചൊക്ലി യു.പി. സ്‌കൂളില്‍ സംസ്‌കൃതം അദ്ധ്യാപികയാണ് ജിന്‍സി സി.പി.. നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവരായിരുന്നു ഇവരെല്ലാം. അതുകൊണ്ട് തന്നെ ഗ്രാമത്തെ മുഴുവന്‍ ഈ മരണ വാര്‍ത്ത ദുഃഖത്തിലാഴ്ത്തി.

മധുവിധു ആഘോഷത്തിന് ബംഗളൂരുവില്‍ പോയി തിരിച്ചു വരികയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച കാര്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. മൂന്നുമാസം മുന്‍പായിരുന്നു ഫോട്ടോഗ്രാഫറായ കിരണ്‍ അശോകും ജിന്‍സിയും തമ്മിലുള്ള വിവാഹം. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ഇവര്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ മൂന്നുദിവസം മുന്‍പാണ് ഉറ്റ ചങ്ങാതിയായ ജയദീപിനും ഭാര്യയ്ക്കുമൊപ്പം ബംഗളൂരുവിലേക്ക് പോയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. ബെംഗളൂരുവില്‍നിന്ന് നാട്ടിലേക്കു മടങ്ങുന്നതിനിടെ കാര്‍ മാണ്ഡ്യ മദ്ദൂരുവില്‍ പെട്രോള്‍പമ്പിനു സമീപം നിര്‍ത്തിയിട്ട ടാങ്കര്‍ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. ടാങ്കര്‍ലോറിയുടെ അടിയിലേക്കു കയറിപ്പോയ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൂന്നുപേര്‍ അപകടസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. വണ്ടിയോടിച്ചയാള്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണ് നാലുപേരും ബെംഗളൂരുവില്‍ എത്തിയത്.

ജയപ്രകാശ്-ദീപജ ദമ്പതിമാരുടെ മകനാണ് മരിച്ച ജയദീപ്. വത്സന്‍-പ്രജിത ദമ്പതിമാരുടെ മകളായ ജ്ഞാനതീര്‍ത്ഥ. ജിന്‍സിയാണ് ജയദീപിന്റെ സഹോദരി. അനുഗ്രഹ് (ബി.ടെക്. വിദ്യാര്‍ത്ഥി, മംഗളൂരു) ജ്ഞാനതീര്‍ത്ഥയുടെ സഹോദരനാണ്. ഏഴാംമൈലിലെ അശോകന്‍-ഭാര്‍ഗവി ദമ്പതിമാരുടെ മകനാണ് കിരണ്‍ അശോക്. പെരിയാണ്ടി എല്‍.പി. സ്‌കൂളിനടുത്ത 'സരിഗ'യില്‍ രാജന്‍-സജിത ദമ്പതിമാരുടെ മകളാണ് ജിന്‍സി. കൗശല്‍ അശോകാ(എന്‍ജിനിയര്‍)ണ് കിരണിന്റെ സഹോദരന്‍. വിജിന, ജിഷ്ന (ബി.ടെക്. വിദ്യാര്‍ത്ഥിനി) എന്നിവര്‍ ജിന്‍സിയുടെ സഹോദരങ്ങളാണ്.

ആശുപത്രിയിലെയും പൊലീസ് സ്റ്റേഷനിലെയും നടപടികള്‍ക്ക് കെ.എം.സി.സി. പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി. മാണ്ഡ്യ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോയി. ശനിയാഴ്ച രാവിലെ ഏഴിന് വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങള്‍ ഒന്‍പതോടെ ഏഴാംമൈല്‍ ബസ്സ്‌റ്റോപ്പിനു സമീപത്തെ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. 11-ഓടെ ജയദീപിന്റെയും ഭാര്യ ജ്ഞാനതീര്‍ത്ഥയുടെയും മൃതദേഹം ജയദീപിന്റെ വീട്ടുവളപ്പിലും കിരണിന്റെയും ഭാര്യ ജിന്‍സിയുടേയും മൃതദേഹം കിരണിന്റെ വീട്ടുവളപ്പിലും സംസ്‌കരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category