1 GBP = 88.00 INR                       

BREAKING NEWS

എല്ലാ കണ്ണുകളും ബോറിസില്‍; ഇനിയാര് എന്ന ചോദ്യത്തില്‍ ഉത്തരമായി ഒന്‍പതു പേര്‍; ഇന്നലെ ലോകം മുഴുവന്‍ തിരഞ്ഞത് മേയുടെ പിന്‍ഗാമി ആരെന്നത്; രാജ്യാന്തര തലത്തില്‍ ദുര്‍ബലമായ ബ്രിട്ടന്റെ ശബ്ദം വീണ്ടെടുക്കുക്കാന്‍ ആര്‍ക്കാകും?

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഏറെ പ്രതീക്ഷിച്ചിരുന്ന ഒരു വിടവാങ്ങല്‍ ആണ് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ നടത്തിയത്. ബ്രെക്സിറ്റ് ഒരുക്കങ്ങള്‍ക്കായി രണ്ടു വര്‍ഷം ഏറെ വിയര്‍പ്പൊഴുക്കിയിട്ടും സ്വന്തം പാര്‍ട്ടിക്കാരുടെ പോലും വിശ്വാസം നേടാനാകാതെയാണ് തെരേസ പടിയിറങ്ങുന്നത്. പലവട്ടം ബ്രെക്സിറ്റ് ബില്ലുകള്‍ പാര്‍ലിമെന്റില്‍ പരാജയം നേരിട്ടപ്പോഴും പടിയിറങ്ങാന്‍ തയ്യാറാകാതെ അവസാന ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്ന തെരേസ്സാക്കു ഒരു വിധത്തിലും കസേര രക്ഷിക്കാന്‍ കഴിയാതെ വന്നതോടെയാണ് വിഷമത്തോടെയുള്ള ഈ പടിയിറക്കം. ഒടുവില്‍ ഗതികെട്ട് സ്വന്തം പാര്‍ട്ടിയിലെ ഏതാനും വിമതരെ അവഗണിച്ചും പ്രതിപക്ഷ പാര്‍ട്ടിയുടെ ഏതാനും ആവശ്യങ്ങള്‍ അംഗീകരിച്ചും സഖ്യ കക്ഷിയായ ഡെമോക്രാറ്റിക് യൂണിയണിസ്റ്റ് പാര്‍ട്ടിക്ക് കീഴടങ്ങിയും ഒക്കെ സ്വന്തം കസേര നിലനിര്‍ത്താന്‍ നോക്കിയ തെരേസക്ക് യാതൊരു ഗതിയും ഇല്ലാതെ വന്നതോടെയാണ് പടിയിറക്കം പ്രഖ്യാപിക്കേണ്ടി വന്നത്.

തെരേസ പ്രധാനമന്ത്രി ആയതോടെ മാര്‍ഗരറ്റ് താച്ചറുടെ ശൈലിയില്‍ ഉള്ള ശക്തമായ ഭരണമാണ് വിലയിരുത്തപ്പെട്ടതെങ്കിലും ബ്രെക്സിറ്റ് കടമ്പ കടക്കാന്‍ ഉള്ള ശ്രമത്തിനിടിയില്‍ ഒരു ഘട്ടത്തിലും ഭരണത്തില്‍ ശ്രദ്ധിക്കാന്‍ തെരേസക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം. ഇക്കാരണത്താല്‍ രാജ്യാന്തര തലത്തില്‍ ബ്രിട്ടന്റെ ശബ്ദം ഏറെ ദുര്‍ബലമാകുകയും ചെയ്തു. ഈ ദുര്‍ഗതിക്കു പരിഹാരം കാണാന്‍ കഴിയുന്ന ഒരു നേതാവിനെ ബ്രിട്ടന് ലഭിക്കുമോ? ഇപ്പോള്‍ എല്ലാ കണ്ണുകളും ആ വഴിക്കാണ്. പതിവ് പോലെ മാസങ്ങളായി ബ്രെക്്സിറ്റിന്റെ പേരില്‍ തെരേസയുമായി വഴക്കടിച്ചു കൊണ്ടിരിക്കുന്ന ബോറിസ് തന്നെയാണ് സാധ്യത പട്ടികയില്‍ മുന്‍ നിരയില്‍. എന്നാല്‍ ഇതൊരവസരം എന്ന നിലയില്‍ ഒരു ഡസനോളം കണ്‍സര്‍വേറ്റിവ് നേതാക്കളാണ് കസേരക്ക് വേണ്ടി ഇടിയിടുന്നത്. ഇക്കൂട്ടത്തില്‍ പാക് വംശജനായ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് അടക്കം ഉള്ളവരുണ്ട്.

വിദേശ സെക്രട്ടറി ജെറെമി ഹാന്റ്, പരിസ്ഥിതി സെക്രട്ടറി മൈക്കല്‍ ഗോവ്, മുന്‍ ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ് എന്നിവര്‍ മുന്‍ നിര സ്ഥാനാര്‍ത്ഥികളാണ്. ഇവരോടൊപ്പം പ്രതിരോധ സെക്രട്ടറി പെന്നി മോര്‍ഡോണ്ട്, ആരോഗ്യ സെക്രട്ടറി മാത്യു ഹാന്‍കോക്, മുന്‍ കോമണ്‍സ് നേതാവ് ആന്‍ഡ്രിയ ലീഡ്‌സം എന്നിവരും രംഗത്തുണ്ട്. മൂന്ന് വര്‍ഷം മുന്‍പും ആന്‍ഡ്രിയ സാധ്യത തേടി രംഗത്തുണ്ടായിരുന്നു. മത്സരിക്കാന്‍ തയാറുള്ളവരെ എല്ലാം അണിനിരത്തി, പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഏറ്റവും കുറവ് വോട്ടു കിട്ടുന്നവരെ ഓരോ തവണയും ഒഴിവാക്കി ഒടുവില്‍ രണ്ടു പേരിലേക്ക് എത്തിച്ചാണ് മുഴുവന്‍ പാര്‍ട്ടി അംഗങ്ങളുടെയും സമ്മതത്തോടെ നേതാവിനെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും ഒടുവില്‍ നടക്കുന്ന വോട്ടിങ്ങില്‍ പാര്‍ട്ടിയുടെ സജീവ അംഗങ്ങളായ 124000 പേരാണ് പങ്കെടുക്കുക. എന്നാല്‍ അടുത്തിടെ ഉണ്ടയായ ബ്രെക്സിറ്റ് ആശയക്കുഴപ്പങ്ങളില്‍ നിരാശരായ ഒട്ടേറെ അംഗങ്ങള്‍ പാര്‍ട്ടി കാര്‍ഡ് ഉപേക്ഷിച്ചിരിക്കുകയാണ്. അതിനാല്‍ അവസാന വോട്ടെടുപ്പില്‍ എത്ര പേര്‍ പങ്കെടുക്കും എന്നത് ഇപ്പോള്‍ വ്യക്തമല്ല.

നിലവില്‍ ഉള്ള സ്ഥിതി അനുസരിച്ചു ബോറിസ് ജോണ്‍സണ്‍ തന്നെയാണ് മുന്നില്‍. ഏറെനാളുകളായി പ്രധാനമന്ത്രി പദവി മുന്നില്‍ കണ്ടു കുപ്പായം തുന്നി നടക്കുന്ന നേതാവ് കൂടിയാണ് ബോറിസ്. തികഞ്ഞ ഇന്ത്യ വിരോധി എന്ന വിശേഷണവും കൂട്ടിനുണ്ട്. പാര്‍ട്ടിക്കാര്‍ക്കിടയില്‍ സമ്മതനെങ്കിലും നേതാക്കള്‍ക്കിടയില്‍ അത്ര മെച്ചമല്ല ബോറിസിന്റെ ഇമേജ്. അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ 39% പേരുടെ പിന്തുണ കണ്ടെത്താന്‍ ബോറിസിന് കഴിഞ്ഞതും അദ്ദേഹത്തിന് തുണയായി മാറാവുന്ന ഘടകമാണ്. പിടിച്ചതിലും വലിയതാണ് മാളത്തില്‍ എന്ന് പറയും പോലെ ഹാര്‍ഡ് ബ്രെക്സിറ്റ് വക്താവായാണ് ബോറിസ് അറിയപ്പെടുന്നത്, അല്‍പം കടുംപിടുത്തക്കാരനായും.

ബോറിസിന് തൊട്ടു പിന്നിലാണ് ബ്രെക്സിറ്റ് സെക്രട്ടറി സ്ഥാനം രാജി വച്ചുപോയ ഡൊമനിക് റബ്ബിന്റെ സ്ഥാനം. തെരേസ മേ ചെയ്യുന്നത് ശരിയല്ലെന്ന് ആദ്യം പറഞ്ഞവരില്‍ ഒരാള്‍. അതിനാല്‍ തെരേസക്കൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു ആദ്യമേ സെക്രട്ടറി സ്ഥാനം രാജി വച്ച് വ്യക്തിത്വം കാട്ടിയ ഡൊമനിക് താനായിരുന്നു ശരിയെന്നു ഇപ്പോള്‍ തെളിയിക്കുകയാണ്. തെരേസ മെയെ മൂന്നു പ്രാവശ്യം പാര്‍ലിമെന്റ് തള്ളിപ്പറഞ്ഞപ്പോള്‍ ഉള്ളില്‍ ആഹ്ലാദിച്ചവരില്‍ ഡൊമനിക്കുമുണ്ട്. ബോറിസിനെ പോലെ തന്നെ ഹാര്‍ഡ് ബ്രെക്സിറ്റ് വക്താവാണ് ഡൊമനിക്കും. തന്റെ നിലപാട് വ്യക്തമാക്കി രാജി വച്ചതോടെ ഡൊമനിക്കിന്റെ രാഷ്ട്രീയ ഗ്രാഫ് ഉയരത്തിലാണ്. മുന്‍ ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസിന്റെ പിന്തുണയും ഇദ്ദേഹത്തിന്റെ കരുത്താണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category