1 GBP = 92.50 INR                       

BREAKING NEWS

ഇനി ഒരാഴ്ച കൂടി...യുകെ മലയാളികളുടെ ഉത്സവത്തിന് അരങ്ങൊ രുക്കി കവന്‍ട്രി; അവാര്‍ഡ് നൈറ്റ് കസറാന്‍ വിയര്‍പ്പൊഴുക്കുന്നത് കെ ആര്‍ ഷൈജുമോന്‍, അഡ്വ ബോബന്‍, ഡോ അജിത്, ഷിബു രാമകൃഷ്ണന്‍, ജോര്‍ജ്ജുകുട്ടി തുടങ്ങിയവര്‍ നയിക്കുന്ന 50 അംഗ ടീം; കലാവിരുന്നെത്താന്‍ അവധി ബുക്ക് ചെയ്ത് ഒരു നഗരം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ആവേശകരമായ വോട്ടെടുപ്പ് പിന്നിട്ടു ജേതാക്കളെ അറിയാനുള്ള നിശ്ശബ്ദമായ കാത്തിരിപ്പ്. ബ്രിട്ടനിലെ മലയാളികളുടെ ജനാധിപത്യ അവകാശം ഉറപ്പാക്കുന്ന ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് ഇപ്പോള്‍ നിശബ്ദ പ്രചാരണം നല്‍കുകയാണ് 50 അംഗ സംഘാടക സമിതി. കഴിഞ്ഞ നാല് മാസമായി അവാര്‍ഡ് നൈറ്റിനായി സമയം കണ്ടെത്തുന്ന ഈ ടീമിന്റെ തുടര്‍ച്ചയായുള്ള അവലോകന യോഗങ്ങള്‍ക്കു ശേഷം അവാര്‍ഡ് നൈറ്റ് ഏറെക്കുറെ കൈപ്പിടിയില്‍ എത്തിയ ആത്മ വിശ്വാസമാണ് ടീം അംഗങ്ങള്‍ പങ്കു വയ്ക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷത്തെ സംഘാടന പാടവം കൈമുതലാക്കിയ ബ്രിട്ടീഷ് മലയാളി ടീം അംഗങ്ങള്‍ ഉപദേശക റോളില്‍ എത്തുകയും നാട്ടുകാരായ സഹൃദയര്‍ കൈത്താങ്ങായി മാറുകയും ചെയ്യുന്ന ഫോര്‍മുല തന്നെയാണ് ഇത്തവണയും അവാര്‍ഡ് നൈറ്റിനായി ചുക്കാന്‍ പിടിക്കുന്നത്.
 
അവാര്‍ഡ് നൈറ്റിന്റെ പിറവി മുതല്‍ കൂടെയുള്ള കെ ആര്‍ ഷൈജുമോന്‍ ചെയര്‍മാന് ആയും ക്രൗണ്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബോബന്‍ ജോര്‍ജ് ജനറല്‍ കണ്‍വീനര്‍ ആയും പ്രവര്‍ത്തിക്കുന്ന സംഘാടക സമിതി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഏറ്റവും മിഴിവുറ്റ അവാര്‍ഡ് നൈറ്റ് എന്ന പേര് സമ്പാദിക്കാനുള്ള ഒരുക്കമാണ് നടത്തുന്നത്. കൂടാതെ കവന്‍ട്രി കേരള സ്‌കൂള്‍, മേളപ്പൊലിമ ചെണ്ടമേളം അടക്കമുള്ള കവന്‍ട്രിയിലെ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ എണ്ണയിട്ട യന്ത്രം കണക്കെ ടീം ബില്‍ഡിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏറ്റെടുത്തു നാട്ടുകാരുടെ കൂട്ടായ്മയില്‍ വിരിയുന്ന കാലാവസന്തമാക്കി മാറ്റുകയാണ് അവാര്‍ഡ് നൈറ്റ്. കേരള സ്‌കൂള്‍ ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍, മേളപ്പൊലിമയുടെ വലംതലക്കാരന്‍ ഷാജി പീറ്റര്‍ എന്നിവരൊക്കെ വിവിധ റോളുകള്‍ ഏറ്റെടുത്തു കവന്‍ട്രിയുടെ ആഘോഷ നാളാക്കി ജൂണ്‍ ഒന്നിനെ മാറ്റുവാനുള്ള ശ്രമങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

കടുകിട ചോരാത്ത ടീം വര്‍ക്ക്
ഒന്‍പതാം അവാര്‍ഡ് നൈറ്റിന് കെ ആര്‍ ഷൈജുമോന്‍, അഡ്വ. ബോബന്‍ ജോര്‍ജ്, ഡോ. അജിത് ജോര്‍ജ്, ഷിബു രാമകൃഷ്ണന്‍, ജോര്‍ജുകുട്ടി എണ്ണംപ്ലാശേരി എന്നിവരാണ് കോര്‍ ടീമായി പ്രവര്‍ത്തിക്കുന്നത്. പലവട്ടം അവാര്‍ഡ് നൈറ്റിന് ചുക്കാന്‍ പിടിച്ചിട്ടുള്ള കെ ആര്‍ ഷൈജുമോന്റെ വ്യക്തമായ പ്ലാനിങ്ങില്‍ രൂപം കൊള്ളുന്ന അവാര്‍ഡ് നൈറ്റ് ഏറെക്കുറെ പൂര്‍ണമായും പ്രൊഫഷണല്‍ സംഘങ്ങളെ വേദിയില്‍ എത്തിച്ചു ഏറ്റവും വര്‍ണ്ണാഭമാകുവാന്‍ ഉള്ള ശ്രമമാണ് നടത്തുന്നത്. കവന്‍ട്രി ക്രൗണ്‍ കോടതിയിലെ സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയ അഡ്വ. ബോബന്‍ ജോര്‍ജ് പലവട്ടം കവന്‍ട്രി കേരള കമ്മ്യുണിറ്റിയുടെ നെടുംതൂണ്‍ ആയി പ്രവര്‍ത്തിച്ച പാരമ്പര്യവുമായാണ് അവാര്‍ഡ് നൈറ്റിന്റെ ജനറല്‍ കണ്‍വീനര്‍ പദവി ഏറ്റെടുത്തിരിക്കുന്നത്. വിവിധ ഇന്ത്യന്‍ സംഘടനകളില്‍ പങ്കാളിയായ ഡോ. അജിത് ജോര്‍ജ് ജോ കണ്‍വീനര്‍ ആയി കൂടെയുള്ളതും അവാര്‍ഡ് നൈറ്റ് ടീമിന് സഹായകമാണ്. ഡെര്‍ബി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയ ഷിബു രാമകൃഷ്ണന്‍ കൂടി ജോ കണ്‍വീനര്‍ ആയി പ്രവര്‍ത്തിക്കുന്നത് മൂലം കടുകിട ചോരാത്ത ടീം വര്‍ക്കാണ് ഉറപ്പായിരിക്കുന്നത്. പലവട്ടം പ്രോഗ്രാം നിയന്ത്രിച്ചു പരിചയമുള്ള ജോര്‍ജുകുട്ടി എണ്ണംപ്ലാശേരി തന്നെ ഇവന്റ് ഡയറക്ടര്‍ ആയി എത്തുക വഴി മിനിമം ഗ്യാരന്റി വാഗ്ദാനം ചെയ്താണ് അവാര്‍ഡ് നൈറ്റ് അണിഞ്ഞു ഒരുങ്ങുന്നത്.

അവാര്‍ഡുകള്‍ കൈകാര്യം ചെയ്യാന്‍ സുഹൃദ് സംഘം
അവാര്‍ഡ് നൈറ്റിന്റെ ഏറ്റവും പ്രധാന കണ്ണിയായ അവാര്‍ഡുകള്‍ കൈകാര്യം ചെയ്യുന്ന അവാര്‍ഡ് എക്സിക്യുഷന്‍ സംഘത്തെ നയിക്കുന്നത് കേരള സ്‌കൂള്‍ ചെയര്‍മാന് ആയ ബിറ്റേജ് അഗസ്റ്റിനാണ്. കൂടെ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ആയ ലാലു സ്‌കറിയ, മലയാളം മിഷന്‍ മേഖല കോ ഓഡിനേറ്റര്‍ എബ്രഹാം കുര്യന്‍, വാല്‍മയുടെ സജീവ പ്രവര്‍ത്തകയും പ്രൊഫഷണല്‍ ഡാന്‍സറുമായ റോഷ്‌നി നിഷാന്ത്, സ്റ്റേജ് പെര്‍ഫോര്‍മര്‍ കൂടിയായ മഞ്ജു പ്രവീണ്‍ എന്നിവരും ചേരുമ്പോള്‍ മൂന്നു വിഭാഗം അവാര്‍ഡുകളും കൃത്യമായി ജേതാക്കളെ തേടി എത്തുന്നതിനുള്ള മാര്‍ഗരേഖ തയ്യാറായിക്കഴിഞ്ഞു. ഇതോടൊപ്പം ഇത്തവണ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്കും അവാര്‍ഡ് ജേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൂടി തയാറാക്കി നല്‍കുന്ന ചുമതലയും ഈ ടീം ആണ് ഏറ്റെടുക്കുന്നത്.

ഹാള്‍ മാനേജ്‌മെന്റിന് കരുത്തര്‍ തന്നെ രംഗത്ത്
അവാര്‍ഡ് നൈറ്റിന്റെ അടുക്കും ചിട്ടയുമുള്ള ക്രമീകരണങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് കരുതരുടെ നിരയാണ്. കോര്‍ ടീമിലെ ജോയിന്റ് കണ്‍വീനര്‍ ഷിബു നിയന്ത്രിക്കുന്ന ഈ ടീമില്‍ കവന്‍ട്രി കേരള കമ്മ്യുണിറ്റി മുന്‍ പ്രസിഡന്റ് ബാബു കളപ്പുരയ്ക്കല്‍ തുല്യ റോള്‍ ഏറ്റെടുക്കും. ഇവരെ സഹായിക്കാന്‍ സംഘടക പരിചയമുള്ള ഹരീഷ് പാലാ, രാജീവ് മുരളീധരന്‍, കോളേജ് വിദ്യാര്‍ത്ഥിയായ ഗോകുല്‍ ദിനേശ് എന്നിവര്‍ കൂടി എത്തുമ്പോള്‍ പിഴവുകള്‍ ഇല്ലാത്ത ഓഫിസ് ടീമിന്റെ പ്രവര്‍ത്തനമാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവാര്‍ഡ് നൈറ്റില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഓഫിസ് ടീം സജ്ജമാക്കാന്‍ ഉള്ള ശ്രമവും ഈ ടീം നടത്തും.

പ്രോട്ടോകോള്‍, ഇവന്റ് ടീമില്‍ പരിചയ സമ്പത്തുള്ള എട്ടു അംഗ സംഘം
അവാര്‍ഡ് നൈറ്റില്‍ എത്തുന്ന മുഴുവന്‍ കാണികളെയും അതിഥികള്‍ ആയി സ്വീകരിക്കുന്ന പ്രോട്ടോകോള്‍ ടീമും  വിശിഷ്ട അതിഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സൗകര്യങ്ങള്‍ ക്രമീകരിക്കുനന് ഇവന്റ് ടീമും പരസ്പര പൂരകമായി പ്രവര്‍ത്തിക്കണം എന്നതാണ് കഴിഞ്ഞ ദിവസം നടന്ന ടീം മീറ്റിങ്ങിലെ പ്രധാന തീരുമാനം. പ്രോട്ടോകോള്‍ ടീമിന് കവന്‍ട്രി കേരള കമ്മ്യുണിറ്റി മുന്‍ സെക്രട്ടറി ഷിന്‍സണ്‍ നേതൃത്വം നല്‍കുമ്പോള്‍ മുന്‍ പ്രസിഡന്റ് ജോര്‍ജുകുട്ടി വടക്കേക്കൂറ്റ്, വാര്‍വിക് മലയാളി അസോസിയേഷന്‍ സാരഥി ലൂയിസ് മേനാച്ചേരി, രാജു ജോസഫ് എന്നിവര്‍ സഹായവുമായി കൂടെയുണ്ടാകും. ഇവന്റ് ടീമില്‍ പൂര്‍ണമായും എത്തുന്നത് കവന്‍ട്രി കേരള കമ്മ്യൂണിറ്റിയുടെ മുന്‍ ഭാരവാഹികളാണ്. ഷൈജി ജേക്കബ് നേതൃത്വം ഏറ്റെടുക്കുന്ന ഈ ടീമില്‍ യുകെകെസിഎ വൈസ് പ്രസിഡന്റ് ബിപിന്‍ പണ്ടാരശ്ശേരില്‍, കവന്‍ട്രി സ്പോര്‍ട്സ് ക്ലബ് സാരഥി ജോബി മാത്യു, സി കെ സി മുന്‍ ഭാരവാഹി സുനില്‍ ഡാനിയേല്‍ എന്നിവര്‍ നിര്‍ണായക റോളുകളില്‍ പ്രവര്‍ത്തിക്കും.

പ്രോഗ്രാം ടീമിന് പുരുഷ, വനിതാ സംഘം ജീവനേകും
അവാര്‍ഡ് നൈറ്റിന്റെ ജീവനായി പ്രവര്‍ത്തിക്കേണ്ട പ്രോഗ്രാം പാനലില്‍ എട്ടു അംഗ സംഘമാണ് ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഇവന്റ് ഡയറക്ടര്‍ ജോര്‍ജുകുട്ടി എണ്ണംപ്ലാശേരിയുടെ നേതൃത്വമുള്ള ഈ ടീമില്‍ പലവട്ടം സികെസിക്കു വേണ്ടി ഭാരവാഹിയായ റാന്നി സംഗമം സാരഥിയായും മികച്ച സംഘാടക പാടവമുള്ള ഡോ. ജിനു കുര്യാക്കോസ്, സികെസി മുന്‍ പ്രേസിടെന്റും കവന്‍ട്രി മേളപ്പൊലിമ ചെണ്ടമേളത്തിന്റെ കാരണവരുമായ ഷാജി പീറ്റര്‍ , ചങ്ങനാശേരി സംഗമത്തിന്റെ മുഖ്യ ആസൂത്രകനായി പ്രവര്‍ത്തിച്ചിട്ടുള്ള സികെസി മുന്‍ ഭാരവാഹി റോബിന്‍ സ്‌കറിയ എന്നിവരും ചടുലമായ പ്രവര്‍ത്തനവുമായി ആവേശമാകും. ഇവരോടൊപ്പം യൂണിവേഴ്സ്റ്റിറ്റി തലം മുതല്‍ സംഘാടക ചുമതലകള്‍ ഏറ്റെടുത്തിട്ടുള്ള ടെക് പ്രൊഫഷണല്‍ രേവതി നായര്‍, സികെസി പ്രോഗ്രാം കോ ഓഡിനേറ്റര്‍ ആയിട്ടുള്ള അഞ്ജു ജോഷി, യുകെ കെസിഎ യൂണിറ്റ് പ്രോഗ്രാം ടീം മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള സ്മിത ഷീജോ, നര്‍ത്തകി കൂടിയായ ലിന്‍സിയ എന്നിവര്‍ കൂടി ചേരുമ്പോള്‍ വീഴ്ചകള്‍ ഇല്ലാത്ത പ്രവര്‍ത്തനമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്വീകരണ സംഘത്തിന് വനിതകള്‍, ഹെല്‍ത്ത് ആന്റ് സേഫ്റ്റിക്കു പുരുഷന്മാര്‍
അവാര്‍ഡ് നൈറ്റിന് എത്തുന്ന മുഴുവന്‍ ആളുകളെയും സ്വീകരിക്കാന്‍ ഉള്ള ആതിഥേയരുടെ റോള്‍ ഏറ്റെടുക്കുന്നത് വനിതാ സംഘമാണ്. യുകെയിലെ വിവിധ പരിപാടികള്‍ക്ക് നിയന്ത്രണം എടുത്തിട്ടുള്ള സമീക്ഷ സാരഥി സ്വപ്ന പ്രവീണ്‍, ബ്രിട്ടീഷ് മലയാളിയുടെ മുന്‍ ബേസ്ഡ് നഴ്സ് റീജ ബോബി, കവന്‍ട്രി കേരള സ്‌കൂള്‍ അധ്യാപികയും പ്രോഗ്രാം കോ ഓഡിനേറ്ററും ആയ ബിന്ദു പോള്‍സണ്‍, വാല്‍മയുടെ സജീവ പ്രവര്‍ത്തക ഷീന ജോസ്, സൊഞ്ജ റോബിന്‍ എന്നിവര്‍ ഹാളിന്റെ പ്രവേശന കവാടം മുതല്‍ തന്നെ കാണികള്‍ക്കൊപ്പം ഉണ്ടാകും. അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ടീമിന്റെ അടുത്ത് എത്തി പേരുകള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമാകും അകത്തേക്കുള്ള പ്രവേശനം.

അവാര്‍ഡ് നൈറ്റില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ടീമിന് നേതൃത്വം നല്‍കുന്നത് ലീഡ് നഴ്സുമാരായ താജ് തോമസ്, ജോബി ആയതില്‍ എന്നിവരാണ്. സികെസി മുന്‍ ഭാരവാഹിയായ താജ് പൂര്‍ണ സമയ സേവനമാണ് അവാര്‍ഡ് നൈറ്റിനായി മാറ്റിവയ്ക്കുന്നത്. യുകെകെസിഎ മുന്‍ ജോയിന്റ് സെക്രട്ടറി ആയ ജോബി നനീട്ടന്‍ കേരള ക്ലബ്ബിന്റെയും സജീവ പ്രവര്‍ത്തകനാണ്.

മാറ്റമില്ലാത്ത ഉപദേശക നിര
ബ്രിട്ടീഷ് മലയാളി ടീമില്‍ നിന്നും രൂപം കൊള്ളുന്ന പത്തു അംഗ ഉപദേശക സമിതിയാണ് അവാര്‍ഡ് നൈറ്റിന്റെ അണിയറ ശില്‍പികള്‍ . വേണ്ട സമയത്തു വേണ്ട നിര്‍ദേശങ്ങളുമായി , മുന്‍ നിരയിലേക്ക് കടക്കാതെ തിരശീലക്കു പിന്നില്‍ നില്‍ക്കുന്ന ഈ ടീമിന് അവാര്‍ഡ് നൈറ്റ് മുന്‍ ചെയര്‍മാന്മാരായ സാം തിരുവാതില്‍ - ബാസിംഗ്‌സ്റ്റോക് ,സിബി മേപ്രത് - സൗത്താംപ്ടണ്‍,സൈമി ജോര്‍ജ്- ക്രോയ്ടോന്‍ , ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ചെയര്മാന് ഷാജി ലൂക്കോസ് - അയര്‍ലന്‍ഡ്,സെക്രട്ടറി ജോര്‍ജ് എടത്വ- ലെസ്റ്റര്‍ , ട്രസ്റ്റിമാരായ ടോമിച്ചന്‍ കൊഴുവനാല്‍- വോക്കിങ് ,ഫ്രാന്‍സിസ് ആന്റണി - ടെലഫോര്‍ഡ് , സോണി ചാക്കോ കാവുങ്ങല്‍ - മാഞ്ചസ്റ്റര്‍ , സാബു ചുണ്ടക്കാട്ടില്‍ - മാഞ്ചസ്റ്റര്‍ ,കെ ഡി ഷാജിമോന്‍ - മാഞ്ചസ്റ്റര്‍ , എന്നിവരാണ് ചുക്കാന്‍ പിടിക്കുന്നത്.
 
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. അലൈഡിനൊപ്പം മുത്തൂറ്റ് ഗ്ലോബല്‍ ഫിനാന്‍സും ജോസഫ് തളിയന്‍ സോളിസിറ്റേഴ്സും ടൂര്‍ഡിസൈനേഴ്സ് യുകെയും വിസ്റ്റാമെഡും ആണ് മറ്റു സ്പോണ്‍സര്‍മാരായി എത്തുന്നത്.
ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്കാണ് അവാര്‍ഡ് നൈറ്റിന് തിരശ്ശീല ഉയരുക. 1.30 മുതല്‍ക്കു തന്നെ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും. പ്രവേശനം സൗജന്യമാണ്. യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category