1 GBP = 88.00 INR                       

BREAKING NEWS

1500 പട്ടാളക്കാരും അനേകം യുദ്ധ വിമാനങ്ങളും ഡ്രോണുകളുമായി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇറാന്‍ തീരത്തേക്ക്; 10,000 പട്ടാളക്കാതെ ഒരുക്കി നിര്‍ത്താന്‍ ഉത്തരവ്; സൗദിക്ക് എത്രവേണമെങ്കിലും ആയുധങ്ങള്‍ നല്‍കാന്‍ പ്രത്യേക പദ്ധതി; ഇറാന്റെ തയ്യാറെടുപ്പുകള്‍ അമേരിക്കയെ വിരളി പിടിപ്പിക്കുമ്പോള്‍ ലോകം ആശങ്കയുടെ ദിനങ്ങളിലേക്ക്

Britishmalayali
kz´wteJI³

റാനുമായുള്ള സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ 1500 സൈനികരെ ഗള്‍ഫിലേക്ക് അയക്കുകയാണ് അമേരിക്ക .600 സൈനികള്‍ നിലവില്‍ ഗള്‍ഫിലുണ്ടെന്നും 900 സൈനികരെ കൂടി വിന്യസിക്കുമെന്നും പെന്റഗണ്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു. അതെ സമയം, ഇറാന്‍ അമേരിക്ക തര്‍ക്കം ചര്‍ച്ചചെയ്യാന്‍ അറബ് ലീഗ് അടുത്തയാഴ്ച യോഗം ചേരും. ഇതിനിടെയാണ് പട്ടാളക്കാരേയും അനേകം യുദ്ധ വിമാനങ്ങളും എസ്പിയു ഡ്രോണുകളും വഹിച്ചു കൊണ്ട് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇറാന്‍ തീരത്തേക്ക് പോകുന്നത്. 10000 പട്ടാളക്കാരെ തയ്യാറാക്കി നര്‍ത്താനും പെന്റഗണ് ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ അമേരിക്കയും ഇറാനും തമ്മിലുള്ള ഭിന്നത ലോകയുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക പരക്കുന്നു.

ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുക്കുക മാത്രമാണ് സൈനികവിന്യാസത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് അമേരിക്കയുടെ വാദം. രണ്ട് യു.എസ് യുദ്ധകപ്പലുകള്‍ ഇതിനകം ഗള്‍ഫ് സമുദ്രത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പാട്രിയട്ട് മിസൈല്‍ പ്രതിരോധ സംവിധാനവും സജ്ജമാണ്. ഗള്‍ഫ് രാജ്യങ്ങളുടെ സേനകളുമായി ചേര്‍ന്ന് അമേരിക്കയുടെ അഞ്ചാം കപ്പല്‍പട സുരക്ഷാ പട്രോളിങ്ങും തുടരുന്നു. പശ്ചിമേഷ്യയില്‍ അറുപതിനായിരത്തിലേറെ യു.എസ് സൈനികര്‍ നിലവിലുണ്ട്. ഇറാഖിലും മറ്റും നിലയുറപ്പിച്ച യു.എസ് സൈനികര്‍ക്കു നേരെ ആക്രമണം നടത്താന്‍ ഇറാന്‍പദ്ധതിയിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പടയൊരുക്കം ഊര്‍ജിതമാക്കുന്നത്. ഫുജൈറ തീരത്ത് അടുത്തിടെ നാല് എണ്ണ കപ്പലുകള്‍ക്കു നേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നില്‍ ഇറാന്‍ റവലൂഷനറി ഗാര്‍ഡാണെന്നും പെന്റഗണ്‍ കുറ്റപ്പെടുത്തുന്നു.യുറേനിയം സമ്പുഷ്ടീകരണവുമായി മുന്നോട്ടു പോകാനുള്ള ഇറാന്‍ നീക്കം എന്തുവില കൊടുത്തും തടയും എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

സൗദിയുമായി ആയുധ കൈമാറ്റം പാടില്ലെന്ന നിലപാടാണ് അമേരിക്കന്‍ കോണ്‍ഗ്രസിനുള്ളത്. ഇതിനെ മറികടന്നാണ് സൗദിയുമായി ട്രംപിന്റെ സഹകരണം. യെമനില്‍ സൗദി നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ ഈ നിലപാട്. ന്യൂയോര്‍ക്ക്: ഇറാനില്‍ നിന്നുള്ള ഭീഷണി കണക്കിലെടുത്താണ് ട്രംപിന്റെ അസാധാരണ തീരുമാനമെന്നാണ് വിശദീകരണം. 8.1 ബില്യണ്‍ ഡോളറിന്റേതാണ് അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ആയുധ കരാര്‍. സൗദിക്ക് പുറമേ യുഎഇയുമായും ജോര്‍ദാനുമായും ആയുധ കരാറുകളില്‍ ഏര്‍പ്പെടാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. 22 അന്താരാഷ്ട്ര ആയുധ ഇടപാടുകളാണ് അമേരിക്ക നടത്തുക. ഇറാനുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്. സഖ്യരാജ്യങ്ങളെ സുരക്ഷിതരാക്കേണ്ട ചുമതല അമേരിക്കയ്ക്ക് ഉണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ് കോണ്‍ഗ്രസിനെ മറികടന്ന് ട്രംപ് സൗദിയുമായി ആയുധകരാറില്‍ ഏര്‍പ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.

സൗദിക്ക എല്ലാ വിധ സഹായവും അമേരിക്ക നല്‍കും. സൗദിക്ക് എത്രവേണമെങ്കിലും ആയുധങ്ങള്‍ നല്‍കാന്‍ പ്രത്യേക പദ്ധതിയും തയ്യാറാക്കും. 'പശ്ചിമേഷ്യയിലെ സുരക്ഷയാണ് നാം ആഗ്രഹിക്കുന്നത്. സുരക്ഷയുടെ ഭാഗമായി സൈന്യത്തിന്റെ ചെറുസംഘത്തെ ഗള്‍ഫിലേക്ക് അയക്കുന്നു' ജപ്പാന്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് മുന്‍പ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സൈനികരെ വിന്യസിക്കുന്നതെന്ന് ട്രംപ് അറിയിച്ചു. ഗള്‍ഫ് തീരത്ത് എണ്ണകപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും അമേരിക്ക കുറ്റപ്പെടുത്തി. 1500 പേര്‍ ഉള്‍പ്പെട്ട താരതമ്യേന ചെറിയ തോതിലുള്ള സൈനിക വ്യൂഹത്തെയാണ് ഗള്‍ഫിലേക്ക് അയക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമെങ്കില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്ന സൂചനയും ട്രംപ് നല്‍കുന്നുണ്ട്. അതിനിടെ അമേരിക്ക വളരെ തിടുക്കുത്തല്‍ പശ്ചിമേഷ്യയില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ തുടങ്ങി. ഏതാനും ഉദ്യോഗസ്ഥരെ ഒഴിച്ച് ഇറാഖിലുള്ള ബാക്കി എല്ലാവരോടും അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ്.

അതേസമയം, ഇറാഖ് സൈനികര്‍ക്ക് നല്‍കിയിരുന്ന പരിശീലനം ജര്‍മന്‍ സൈന്യം നിര്‍ത്തിവച്ചു. ഇറാഖില്‍ അമേരിക്കന്‍ പ്രതിനിധി മിന്നില്‍ സന്ദര്‍ശനം നടത്തി മടങ്ങി. ഇറാന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന അമേരിക്കയുടെ വാദം ബ്രിട്ടീഷ് കമാന്റര്‍ തള്ളി. യുദ്ധ സാധ്യത തള്ളാതെയാണ് റഷ്യ വിഷയത്തില്‍ പ്രതികരിച്ചത്. അമേരിക്ക ചില കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് ബസറയില്‍ നിന്നു അമേരിക്കന്‍ സൈനികരെ അടുത്തിടെ മാറ്റിയതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍ കഴിഞ്ഞാല്‍ ഷിയാ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള അയല്‍രാജ്യമാണ് ഇറാഖ്. ഇവിടെയുള്ള ഒട്ടേറെ സംഘങ്ങള്‍ക്ക് ഇറാനുമായി അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category