1 GBP = 87.40 INR                       

BREAKING NEWS

ബാലിയിലെ അഗൂങ് അഗ്‌നിപര്‍വ്വതം വീണ്ടും തീ തുപ്പുന്നു; മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ അഗ്‌നിമഴ തുടരുന്നു; സര്‍വ്വ വിമാനങ്ങളും റദ്ദ് ചെയ്ത് ഇന്തോനേഷ്യ; ടൂറിസ്റ്റ് ദ്വീപിലുള്ളവര്‍ കുടുങ്ങി; അപൂര്‍വ്വ കാഴ്ചയുടെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ലോകം

Britishmalayali
kz´wteJI³

ബാലി:കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെ മൗണ്ട് അഗൂങ് അഗ്നിപര്‍വതം പൊട്ടി തെറിച്ച് ലാവ മൂന്ന് കിലോമീറ്ററുകളോളം ഒഴുകുന്നു. പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് വിനോദസഞ്ചാകേന്ദ്രമായ ബാലിയിലെ വിമാനത്താവളം അടച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ വിമാനത്താവളം പുകയും ചാരവും കൊണ്ട് മൂടി. ഇതിനു പിന്നാലെയാണ് വിമാനത്താവളം അടച്ചത്. അഗ്‌നിപര്‍വ്വതം പൊട്ടി തെറിച്ചത് സമീപ പ്രദേശങ്ങളായ കാരംഗസ്സം ബംഗ്ലി എന്നിവടങ്ങളേയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി അഗ്‌നിപര്‍വ്വതം പൊട്ടി ഒഴുകിയത് നാലര മിനിറ്റോളം തുടര്‍ന്നു.

അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന വിമാനത്താവളം അടച്ചതോടെ ബാലിയിലെത്തിയ വിനോദസഞ്ചാരികള്‍ ഇവിടെ കുടുങ്ങിയിരിക്കുകയാണ്. 450 വിമാനസര്‍വീസുകള്‍ റദ്ദുചെയ്തുവെന്നും ഇത് 75000 ല്‍ ഏറെ യാത്രക്കാരെ ബാധിച്ചേക്കുമെന്നാണ് ദേശീയ ദുരന്തനിവാരണ അഥോറിറ്റിയുടെ വിലയിരുത്തല്‍.കിഴക്കന്‍ ജാവയിലെ ചെറിയ രണ്ട് വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്. അഗ്നിപര്‍വത സ്‌ഫോടനം മൂലമുണ്ടായ ചാരം വിമാനങ്ങളുടെ എഞ്ചിന്‍ തീപിടുക്കുന്നതിന് കാരണമാകുമെന്നതിനാലാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുള്ളത്.

ഈ മാസം തന്നെ ഇത് മൂന്നാമത്തെ തവണയാണ് അഗ്‌നിപര്‍വ്വതം പൊട്ടുന്നത്. നേരത്തെ മെയ് 12, 18 തീയതികളിലും അഗ്‌നിപര്‍വ്വതം പൊട്ടിയിരുന്നു. നേരത്തെ ഇത്തരത്തില്‍ ഒരു അപകടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ദേശീയ ദരന്ത നിവാരണ അതോരിറ്റി അംഗം പറയുന്നത്. ബാലിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ പ്രതിഭാസത്തിന്റെ കാഴ്ചകള്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category