1 GBP = 87.30 INR                       

BREAKING NEWS

മൂന്ന് പോയിന്റും 100 പൗണ്ടു പോകുമെന്ന് ഉറപ്പായിട്ടും എന്തു കൊണ്ടാണ് മിഡില്‍ ലെയ്ന്‍ ഹോഗിംഗ് തുടരുന്നത്? മോട്ടോര്‍വേയുടെ നടുവിലെ ലെയ്നിലൂടെ കാറോടിക്കുന്ന മലയാളികള്‍ അറിയാന്‍

Britishmalayali
kz´wteJI³

മോട്ടോര്‍വേയുടെ മിഡില്‍ ലെയ്നിലൂടെ ഹോഗിംഗ് നിര്‍വഹിക്കുന്നത് തെറ്റാണെന്നറിഞ്ഞിട്ടും നമ്മില്‍ പലരും ഈ തെറ്റ് ആവര്‍ത്തിക്കാറുണ്ട്.  ബ്രിട്ടീഷ് റോഡുകളിലെ മോട്ടോറിസ്റ്റുകളെ ഏറ്റവും അസ്വസ്ഥമാക്കുന്ന പ്രവൃത്തിയാണ് ഇത്തരത്തിലുള്ള ഹോഗിംഗ് എന്നും നിരവധി സര്‍വേകളിലൂടെ സ്ഥിരീകരിക്കപ്പെട്ട കാര്യവുമാണ്.  ഇത്തരത്തില്‍ മിഡില്‍ ലെയ്ന്‍ ഹോഗിംഗ് നിര്‍വഹിക്കുന്നവര്‍ക്ക് മേല്‍ 100 പൗണ്ട് പിഴയും അവരുടെ ലൈസന്‍സിന് മേല്‍ മൂന്ന് പെനാല്‍റ്റി പോയിന്റുകളും ചുമത്തപ്പെടുമെന്നറിഞ്ഞിട്ടും നിരവധി പേര്‍ ഈ ഗുരുതരമായ കുറ്റം ദിനംപ്രതിയെന്നോണം ആവര്‍ത്തിക്കുന്ന സ്ഥിതിയാണിന്നുള്ളത്. ഈ ഒരു സാഹചര്യത്തില്‍ മോട്ടോര്‍വേയുടെ നടുവിലെ ലെയ്നിലൂടെ കാറോടിക്കുന്ന മലയാളികള്‍ ഇതിനെ കുറിച്ച് ബോധവാന്‍മാരാകേണ്ടതുണ്ട്.

മിഡില്‍ ലെയ്ന്‍ ഹോഗിംഗ് എന്ന കുറ്റം ചെയ്യുന്നതില്‍ 50 ശതമാനം പേരും പിന്നീട് പശ്ചാത്തപിക്കുന്നുണ്ടെന്നും വെളിപ്പെട്ട കാര്യമാണ്.  ഡ്രൈവര്‍മാര്‍ മിഡില്‍ ലെയ്ന്‍ ഹോഗിംഗ് നിര്‍വഹിക്കുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഡയറക്ട് ലൈന്‍ കാര്‍ ഇന്‍ഷുറന്‍സ് കമ്മീഷന്‍ ചെയ്തിരിക്കുന്ന ഗവേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. കടുത്ത പിഴ ഈ കുറ്റത്തിനുണ്ടെന്നറിയാമെങ്കിലും ഭൂരിഭാഗം പേരും കടുത്ത അലസത മൂലമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് സംബന്ധിച്ച ഗവേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. മിഡില്‍ ലെയ്ന്‍ ഹോഗിംഗ് നിര്‍വഹിക്കുന്നവരെ പിടികൂടി തല്‍സമയം പിഴ ചുമത്തുന്നതിനുള്ള അധികാരം 2013 മുതല്‍ പോലീസിന് നല്‍കിയിട്ടുണ്ട്.

മറ്റൊരു വാഹനത്തെ ഓവര്‍ടേക്കെടുക്കാത്ത സമയത്ത് നിങ്ങള്‍ മിഡില്‍ ലെയ്നിലൂടെയാണ് വണ്ടിയോടിക്കുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞാല്‍  പോലീസിന് നിങ്ങളെ പിടികൂടാനും തല്‍സമയം 100 പൗണ്ട് പിഴയും മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ ലൈസന്‍സിന് മേല്‍ ചുമത്താനും സാധിക്കും.  ഹൈവേ കോഡിലെ റൂള്‍ 264 പ്രകാരം മുന്നിലേക്കുള്ള റോഡ് നന്നായി കാണാനാവുന്ന അവസരങ്ങളിലെല്ലാം നിങ്ങള്‍ എപ്പോഴും ലെഫ്റ്റ് ഹാന്‍ഡ് ലെയ്നിലൂടെ മാത്രമേ വണ്ടിയോടിക്കാന്‍ പാടുള്ളൂ.  മെല്ലെ പോകുന്ന വാഹനങ്ങളെ മറികടന്നതിന ്ശേഷം ലെഫ്റ്റ് ഹാന്‍ഡ് ലെയ്നിലേക്ക് തന്നെ തിരിച്ച് വരണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.

മിഡില്‍ ലെയ്ന്‍ ഹോഗിംഗ് കെയര്‍ലെസ് ഡ്രൈവിംഗ് കാറ്റഗറിയില്‍ വരുന്ന കുറ്റമാണെന്ന് മോട്ടോറിസ്ററുകള്‍ മനസിലാക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. ഇത് നിയമവിരുദ്ധമാണെന്ന് 50 ശതമാനം ബ്രിട്ടീഷ് മോട്ടോറിസ്റ്റുകള്‍ക്കും അറിയാമെങ്കിലും അവര്‍ ഇത് ആവര്‍ത്തിക്കുന്ന സ്ഥിതിയാണുള്ളത്. 70 മണിക്കൂര്‍ നേരത്തെ മോട്ടോര്‍വേ ഫൂട്ടേജ് ഗവേഷണത്തിന്റെ ഭാഗമായി വിശകലനം ചെയ്തിരുന്നു. ഇത് പ്രകാരം 23 ശതമാനം ഡ്രൈവര്‍മാരും ഹൈവേ കോഡ് പാലിച്ച് കൊണ്ട് ലെയ്നിന് അകത്ത് നിന്ന് കൊണ്ട് വണ്ടിയോടിച്ചവരാണ്. എന്നാല്‍ 27 ശതമാനം പേര്‍ ഓവര്‍ടേക്കിംഗ് ലെയ്നിന് പുറത്താണ് ഡ്രൈവ് ചെയ്തിരിക്കുന്നത്. ബാക്കി വരുന്ന 50 ശതമാനം പേര്‍ലോറികളെയും മെല്ല സഞ്ചരിക്കുന്ന വാഹനങ്ങളെയും ഓവര്‍ടേക്ക് ചെയ്യാനെന്ന പേരില്‍ മിഡില്‍ ലെയ്ന്‍ ഹോഗിംഗ് നിര്‍വഹിച്ചിരിക്കുന്നുവെന്നും ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. തങ്ങള്‍ക്ക് ലെയ്ന്‍ മാറേണ്ടതില്ലെന്ന കാരണം പറഞ്ഞാണ് മറ്റ് ചില മോട്ടോറിസ്റ്റുകള്‍ മിഡില്‍ ലെയ്ന്‍ ഹോഗിംഗിനെ ന്യായീകരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category