1 GBP = 87.30 INR                       

BREAKING NEWS

യൂറോപ്യന്‍ യൂണിയനുമായി ഇനി ചര്‍ച്ചകള്‍ക്കു സാധ്യതയില്ല; ബ്രിട്ടന്റെ മുന്നില്‍ ആകെയുള്ള വഴി നോ ഡീല്‍ ബ്രക്സിറ്റ്; പാരീസിലും ഡബ്ലിനിലും വരെ പോകാന്‍ വിസ വേണ്ടി വന്നേക്കും; എന്തു നഷ്ടം വന്നാലും നോ ഡീല്‍ എന്നു പറയുന്ന ബോറിസ് പിന്‍ഗാമിയായാല്‍ ബ്രെക്സിറ്റ് ഉടന്‍

Britishmalayali
kz´wteJI³

ലണ്ടന്‍: ഇഷ്ടമില്ലെങ്കിലും ജനഹിതം നടപ്പിലാക്കും എന്ന പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് തന്റെ പ്രഖ്യാപനം നടപ്പിലാക്കാനാകാതെ അധികാരം ഒഴിയേണ്ടി വരുമ്പോള്‍ വഴിയടയുന്നത് ബ്രക്സിറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കു കൂടിയാണ്. ബ്രക്സിറ്റ് കരാറില്‍ പാര്‍ട്ടിയിലും പാര്‍ലമെന്റിലും സമവായം കണ്ടെത്താന്‍ പ്രധാനമന്ത്രി തെരേസ മേ നടത്തിയതില്‍ കൂടുതല്‍ ചര്‍ച്ചകളും ഇടപെടലുകളും നടത്താന്‍ ഇനിയും ആര്‍ക്കും കഴിയില്ല. അതുകൊണ്ടു തന്നെ ഇനി ബ്രിട്ടന് മുന്നിലുള്ള ഏക വഴി നോ ഡീല്‍ ബ്രക്സിറ്റ് മാത്രമാണ്.

പ്രധാനമന്ത്രി തേരേസ മേ മുന്നോട്ട് വച്ച ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ ഭരണകക്ഷി അംഗങ്ങള്‍ ഉള്‍പ്പെടെ തള്ളിയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് ഹിതപരിശോധനയിലൂടെ എടുത്ത ബ്രെക്സിറ്റ് തീരുമാനം റദ്ദാക്കുകയോ അല്ലെങ്കില്‍ ഉപാധികളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുകയോ മാത്രമാണ് ബ്രിട്ടനിലെ ഭാവി പ്രധാനമന്ത്രിയുടെ മുന്നിലുള്ള വഴികള്‍.

ബ്രക്സിറ്റ് കരാര്‍ അനിസരിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമ്പോള്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ അതിര്‍ത്തിയില്‍ പട്ടാളത്തെയും പൊലീസിനെയും വിന്യസിച്ച് സങ്കീര്‍ണമാക്കില്ല എന്നും ബ്രിട്ടനിലെയും വടക്കന്‍ അയര്‍ലന്‍ഡിലെയും പൗരന്മാര്‍ക്ക് പഴയപോലെ രണ്ടിടത്തേക്കും സ്വതന്ത്രസഞ്ചാരമാവാം എന്നും വ്യവസ്ഥ ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടനിലും ബ്രിട്ടീഷ് പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും താമസിക്കാനും തൊഴില്‍ചെയ്യാനും പഠിക്കാനുമുള്ള അവകാശം പഴയപോലെ നിലനില്‍ക്കും. യൂറോപ്യന്‍ യൂണിയനുമായുള്ള സാമ്പത്തികബാധ്യത ബ്രിട്ടന്‍ തീര്‍ക്കും എന്നും ബ്രിട്ടന്‍ പാസാക്കിയ കരാറില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ടോറികള്‍ക്കിടയില്‍ തന്നെ കരാറിനെതിരെ ശക്തമായ വികാരമാണ് നിലനില്‍ക്കുന്നത്. ബ്രക്സിറ്റില്‍ കുരുങ്ങി പ്രധാനമന്ത്രിപദം ഒഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിന്‍ഗാമിയാകാന്‍ ഒരു ഡസനോളം ടോറി നേതാക്കള്‍ നിലവില്‍ രംഗത്തുണ്ട്. പ്രമുഖരായ നേതാക്കള്‍ പലരും കസേര മോഹം പരസ്യമാക്കി രംഗത്തെത്തിയതോടെ പ്രധാനമന്ത്രി സ്ഥാനത്തേതക്ക് കടുത്ത മല്‍സരം ഉറപ്പായിരിക്കുകയാണ്. മുന്‍ വിദേശകാര്യ മന്ത്രിയും ലണ്ടന്‍ മേയറുമായിരുന്ന ബോറിസ് ജോണ്‍സണ്‍, കഴിഞ്ഞദിവസം രാജിവച്ച ഹൗസ് ഓഫ് കോമണ്‍സ് ലീഡര്‍ ആന്‍ഡ്രിയ ലീഡ്സം , പരിസ്ഥിതി സെക്രട്ടറി മൈക്കിള്‍ ഗോവ് തുടങ്ങി പ്രമുഖരുടെ നീണ്ട നിരയാണ് മല്‍സര രംഗത്തുള്ളത്. ബോറിസും ആന്‍ഡ്രിയയും മൈക്കിള്‍ ഗോവും തെരേസ മെയ്ക്കെതിരെയും പ്രധാനമന്ത്രിസ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു.

പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി വിമത നേതാവിന്റെ പരിവേഷമുള്ള ബോറിസ് ജോണ്‍സണ്‍ ഇക്കുറിയും ആദ്യം തന്നെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് രംഗത്തു വന്നുകഴിഞ്ഞു. കടുത്ത ബ്രക്സിറ്റ് വാദിയായ ബോറിസിന് കൂടുതല്‍ വെല്ലുവിളിയുമായി ആര് ഉയര്‍ന്നുവരുമെന്നാണ് കണ്ടറിയേണ്ടത്. എന്തായാലും സ്ഥാനമൊഴിയുന്ന തെരേസയുടെ പിന്തുണ ബോറിസിന് ഉണ്ടാകില്ല. ആശയപരമായി അത്രമാത്രം അകല്‍ച്ചയിലാണ് ഇരുവരും.

ഒരുവേള പ്രതിപക്ഷവുമായി ചേര്‍ന്ന് ബ്രെക്സിറ്റ് നടപ്പാക്കാനും പ്രധാനമന്ത്രി തെരേസ മേ നീക്കം നടത്തിയിരുന്നു. എന്നാല്‍, ഈ നീക്കം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ കനത്ത എതിര്‍പ്പിനു വഴിവെച്ചിരുന്നു. ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള കടുത്ത യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധര്‍ ഇതിനെതിരെ പരസ്യമായി രംഗത്തു വന്നു. ലേബറുമായുള്ള കൂട്ടുകെട്ട് തുടര്‍ന്നാല്‍ തെരേസയെ പ്രധാനമന്ത്രിസ്ഥാനത്തുനിന്നു നീക്കാനുള്ള ശ്രമം ആരംഭിക്കുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒടുവില്‍ ബ്രെക്സിറ്റ് നടപ്പാക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി പ്രതിപക്ഷത്തിനു കൈമാറിയെന്നായിരുന്നു ബോറിസ് ജോണ്‍സന്റെ വിമര്‍ശനം.

കരാര്‍ കൂടാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന പക്ഷക്കാരനാണ് ബോറിസ് ജോണ്‍സണ്‍. അതുകൊണ്ടു തന്നെ ബോറിസ് പ്രധാനമന്ത്രിയായാല്‍ ഏറ്റവും അടുത്തു തന്നെ ബ്രിട്ടന്‍ യുറോപ്യന്‍ യൂണിയന്‍ വിടും. ഇതോടെ നിലവില്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്കും തിരിച്ചും ലഭിച്ചിരുന്ന ഇളവുകള്‍ എല്ലാം ഇല്ലാതെയാകും. ഏകീകൃത കമ്പോളം, പൊതു നാണയം, പൊതു കാര്‍ഷിക നയം, പൊതു വ്യാപരനയം, പൊതു മത്സ്യബന്ധനനയം എന്നിങ്ങനെ യൂറോപ്യന്‍ യൂണിയന്റെ പൊതു സവിശേഷതകളില്‍ നിന്നെല്ലാം ബ്രിട്ടന്‍ പുറത്തേക്കു പോകും. ഇത് രാജ്യത്തിന്റെ മാത്രമല്ല, യൂറോപ്യന്‍ യൂണിയനിലെ മറ്റ് അംഗ രാജ്യങ്ങളേയും സാരമായി ബാധിക്കും എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category