1 GBP = 92.60 INR                       

BREAKING NEWS

അച്ഛന്‍ എഞ്ചിനീയര്‍; സഹോദരന്‍ സര്‍ജനും; ബി ടെക് പഠനത്തിനിടെ കാടുകയറിയത് ഭീകരതയിലേക്ക്; തോക്കെടുത്തത് കലാപത്തിന്റെ ലക്ഷ്യം 'ഇസ്ലാമിക കാശ്മീര്‍' എന്ന് ഉച്ചത്തില്‍ പ്രഖ്യാപിച്ച്; മതേതര രാഷ്ട്രത്തിന് വാദിച്ച ഹിസ്ബുളുകാരുടെ തലയറുക്കാനൊരുങ്ങിയ വിഘടനവാദി; ഹിസ്ബുള്‍ വിട്ട് അല്‍ഖ്വയിദയിലും ഐസിസിലും എത്തിയത് പോരാട്ടം അതിരൂക്ഷമാക്കാന്‍; ഗോരക്ഷകര്‍ക്കെതിരെ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചും വില്ലനായി; സേന തീര്‍ത്തത് ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയെ; കാശ്മീരില്‍ വീണ്ടും തെരുവുയുദ്ധം

Britishmalayali
kz´wteJI³

ശ്രീനഗര്‍: അല്‍ ഖായിദ ബന്ധമുള്ള ഭീകരസംഘടനയായ അന്‍സാര്‍ ഗസ്വത്തുള്‍ ഹിന്ദിന്റെ തലവന്‍ സാകിര്‍ മൂസയെ (25) കൊന്നത് കാശ്മീരിലെ തീവ്രവാവദ വേട്ടയിലെ സുപ്രധാന ഏടെന്ന് സൈന്യം. പുല്‍വാമ ജില്ലയിലെ ത്രാലിലുള്ള ദാദ്സരയില്‍ വ്യാഴാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രതിരോധമന്ത്രാലയ വക്താവ് രാജേഷ് കാലിയ അറിയിച്ചു. കൊല്ലപ്പെട്ടത് മൂസയാണെന്നു വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചറിഞ്ഞത്. ആറുവര്‍ഷത്തിനിടെ ഒട്ടേറെ കൊലപാതകങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും നടത്തിയ മൂസയെ വധിക്കാനായത് സുരക്ഷാസേനകളുടെ വിജയമാണെന്ന് പൊലീസ് വക്താവും കൂട്ടിച്ചേര്‍ത്തു. 2013 മുതല്‍ ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ് മൂസ. ആദ്യം ഹിസ്ബുള്‍ മുജാഹിദീനിലായിരുന്നു. പിന്നീട് അന്‍സാര്‍ ഗസ്വത്തുള്‍ ഹിന്ദില്‍ ചേര്‍ന്നു. സൂരക്ഷാസേനാ കേന്ദ്രങ്ങള്‍ക്കും ജനവാസമേഖലകള്‍ക്കും നേരെ ആക്രമണം നടത്തിയ േകസില്‍ പ്രതിയാണ് മൂസ. ഹുറിയത്ത് കോണ്‍ഫ്രന്‍സ് കശ്മീരില്‍ മതേതര സംസ്ഥാനത്തിനു ശ്രമിക്കുന്നുവെന്നാരോപിച്ച് നേതാക്കളെ വധിക്കുമെന്ന് 2017-ല്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മെയ് ആദ്യം ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രത്യേക കോടതി മൂസ കുറ്റവാളയാണെന്നു വിധിച്ചിരുന്നു.

മൂസയുടെ മരണത്തോടെ കാശ്മീരികള്‍ വീണ്ടും തെരുവില്‍ ഇറങ്ങി. ഇയാളുടെ സംസ്‌കാരത്തിന് നിരവധി പേരാണ് തടിച്ചു കൂടിയത്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ത്തി. ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയപ്പോള്‍ ഉണ്ടായിരുന്നതിന് സമാനമായ സഹാചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ 2016ല്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പിന്‍ഗാമിയായി മൂസയെ ആയിരുന്ന തിരഞ്ഞെടുത്തിരുന്നത്. പിന്നീട് സംഘടനയില്‍ നിന്ന് ഇദ്ദേഹം പിന്‍വാങ്ങി. തുടര്‍ന്ന് അന്‍സാര്‍ ഗസ്വത്തില്‍ ചേരുകയായിരുന്നു. സാകിര്‍ റാഷിദ് ഭട്ട് എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ ഇദ്ദേഹം പഠനത്തിനിടെ 2013ല്‍ ആണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത്. ത്രാലിലെ നൂര്‍പോരിയിലാണ് ജനനം. ഏറ്റുമുട്ടല്‍ നടന്നിടത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പും കണ്ടെടുത്തു. 

ദാദ്സരയിലെ ഭീകരരുടെ താവളം വളഞ്ഞ് സേന തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഭീകരര്‍ സൈന്യത്തിനുനേരെ ഗ്രനേഡെറിഞ്ഞു. വ്യാഴാഴ്ച രാത്രിതന്നെ മൂസയ്ക്ക് അനുകൂലമായി ഷോപിയാന്‍, പുല്‍വാമ, അവന്തിപോര, ശ്രീനഗറിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. പ്രക്ഷോഭസാധ്യത കണക്കിലെടുത്ത് പൊലീസ് ഇവിടങ്ങളില്‍ നിശാനിയമം പ്രഖ്യാപിച്ചു. പുല്‍വാമ, ശ്രീനഗര്‍, അനന്ത്നാഗ്, ബഡ്ഗാം എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ടു. കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.

മൂസയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരങ്ങളാണ്. ഇയാള്‍ക്കൊപ്പം മറ്റൊരു ഭീകരന്‍ കൂടി കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സാക്കീറിന്റെ മരണത്തെ തുടര്‍ന്ന് ത്രാലില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. വെള്ളിയാഴ്ച രാവിലെ പ്രതിഷേധക്കാര്‍ പലസ്ഥലങ്ങളിലും പൊലീസുമായി ഏറ്റുമുട്ടി. ജമ്മു-ശ്രീനഗര്‍ ദേശീയപാത പ്രതിഷേധക്കാര്‍ ഉപരോധിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് കണ്ണീര്‍ വാതകവും പെല്ലറ്റ് തോക്കുകളും ഉപയോഗിക്കേണ്ടിവന്നു. ഇതേ തുടര്‍ന്നാണ് പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടി വന്നത്. വാനിയുടെ സംസ്‌കാര ചടങ്ങിന് ശേഷവും സമാനമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ലഷ്‌കര്‍-ഇ-തൊയ്ബ മുതല്‍ ജെയ്ഷ്-ഇ-മുഹമ്മദ് ഉള്‍പ്പടെ ഹിസ്ബുള്‍ മുജാഹിദീന്‍ വരെയുള്ള ഭീകര സംഘടനകളെക്കൊണ്ട് തിങ്ങിനിറഞ്ഞ പ്രദേശമാണ് കാശ്മീര്‍ താഴ്വര. അവിടെ അല്‍ഖ്വയിദയും ചുവടുറപ്പിച്ചിരിക്കുകയാണ്. ഐസിസ് കാശ്മീരിലെ പ്രധാനികളായ അബു ദുജാനയും ആരിഫ് ലെലഹരിയും നേരത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌ക്കര്‍-ഇ-തൊയ്ബയില്‍നിന്നും 1988ല്‍ ഒസാമ ബിന്‍ ലാദന്‍ സ്ഥാപിച്ച അല്‍ ഖ്വയിദയിലേക്ക് കൂറ് മാറിയവരാണ് ഇരുവരും. ലഷ്‌ക്കര്‍-ഇ-തൊയ്ബയുടെ കമാന്‍ഡര്‍ ആയിരുന്ന അബു ദുജാന അല്‍ ഖ്വയിദയുടെ കശ്മീരിലെ ഘടകമായ, സാകിര്‍ മൂസാ നയിച്ച അന്‍സാര്‍ ഗസ്വത്തുള്‍ ഹിന്ദ് എന്ന സംഘടനയില്‍ ചേരുകയാണുണ്ടായതെന്ന് ദുജാനയും സഹപ്രവര്‍ത്തകനായിരുന്ന ലെലഹരിയും, ലെലഹരിയുടെ സഹോദരന്റെ ഫോണിലേക്കു നടത്തിയ സംഭാഷണങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സാകിര്‍ മൂസയുടെ അല്‍ ഖ്വയിദ ബന്ധം വ്യക്തമായത്. പിന്നീട് ഐസിസിനൊപ്പവും മാറി.

അല്‍ ഖ്വയിദയുടെ ആദ്യ രക്ത സാക്ഷികളായി അബു ദുജാനയും ആരിഫ് ലെലഹരിയും പുകഴ്ത്തിക്കൊണ്ടുള്ള സാകിര്‍ മൂസയുടെ വിഡിയോ സന്ദേശം പുറത്തുവന്നിരുന്നു.. ഈ ജിഹാദി സംഘടനയുടെ ടെലിഗ്രാം, വാട്ട്‌സാപ്പ് അനുയായി ഗ്രൂപ്പുകളില്‍ ആ വിഡിയോ സന്ദേശം പ്രചരിച്ചിരുന്നു. ഇരുവരും മരണത്തിനു കീഴടങ്ങുന്നതിനു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന 3.16 മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശവും പുറത്തു വിട്ടു. അന്ത്യശ്വാസം വലിച്ചുവിടുന്നതിനിടയില്‍ ലെലഹരി കുടുംബത്തോടും അനുയായികളോടുമായി നടത്തിയ അഭ്യര്‍ത്ഥന തന്റെ ശരീരത്തില്‍ പാക്കിസ്ഥാനി പതാക പുതപ്പിക്കരുതെന്നായിരുന്നു. പല തവണ അതാവര്‍ത്തിച്ചു. ശവസംസ്‌കാരവേളയില്‍ അല്‍ ഖൈദയുടെ തൗഹീദ് പതാക മാത്രമേ പുതപ്പിക്കാവൂ എന്നും തനിക്കുവേണ്ടിയും പ്രസ്ഥാനത്തിന്റെ വിജയത്തിനുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സാകിര്‍ മൂസയുടെ അല്‍ഖായിദയ്ക്ക് ഒപ്പമാണ് തങ്ങള്‍ ഇരുവരുമെന്ന് അവര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് സകീര്‍ മൂസ അല്‍ഖയിദയുമായി അടുത്തത് സുരക്ഷാ സേന ഉറപ്പിച്ചത്.

കശ്മിര്‍ വിഘടനവാദി നേതാക്കള്‍ക്കെതിരേയുള്ള പ്രസ്താവനയെ പിന്തുണക്കാന്‍ സംഘടനാ നേതൃത്വം വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായിരിക്കെ സകീര്‍ മൂസ സംഘടന വിട്ടത്. കശ്മിര്‍ വിഷയം രാഷ്ട്രീയപരമാണെന്ന് നിലപാട് സ്വീകരിച്ച വിഘടനവാദി നേതാക്കളുടെ കഴുത്തറുക്കണമെന്ന് സകീര്‍ മൂസ പ്രസ്താവിച്ചിരുന്നു. ഇതിനെതിരേ ഹിസ്ബ് നേതാക്കള്‍ തന്നെ രംഗത്തെത്തി. തുടര്‍ന്നാണ് മൂസ രാജി പ്രഖ്യാപിച്ചത്. സംഘടനയുമായി സഹകരിക്കില്ലെന്ന് മൂസ വ്യക്തമാക്കി. തന്റെ ഓഡിയോ സന്ദേശവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ താന്‍ ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മൂസ പറഞ്ഞിരുന്നു. ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട ശേഷമാണ് ഹിസ്ബുല്‍ മുജാഹിദീന്റെ കശ്മിര്‍ കമാന്‍ഡര്‍ പദവി മൂസ ഏറ്റെടുത്തത്. കശ്മിര്‍ വിഷയം ഇസ്ലാമികമല്ലെന്നും രാഷ്ട്രീയമാണെന്നും ഹുറിയത് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ വച്ച് ഹുറിയത് നേതാക്കളുടെ തലയറുക്കണമെന്ന് മൂസ ആഹ്വാനം ചെയ്തത്. പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, മൂസയുടെ പ്രസ്താവനയെ പിന്തുണക്കുന്നില്ലെന്ന് ഹിസ്ബ് നേതാക്കള്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതാണ് മൂസയെ പ്രകോപിപ്പിച്ചതും അല്‍ഖ്വയിദയുമായി അടുപ്പിച്ചതും.

തീവ്രവാദികളുടെ കമാന്‍ഡര്‍ എന്ന നിലയില്‍ സൈനിക വേഷം ധരിച്ച തോക്കുധാരികളായ 11 പേര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് കശ്മീരിലെ തീവ്രവാദ പ്രസ്ഥാനത്തിന് പുതിയ നിര്‍വചനം നല്‍കുന്നതായിരുന്നു. അന്ന് ആദ്യമായി കശ്മീരിലെ തീവ്രവാദികള്‍ മുഖംമൂടികള്‍ നീക്കി സുരക്ഷാസേനയെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു ആ നപടിയിലൂടെ. രണ്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വാനി ഉള്‍പ്പടെ മിക്ക തീവ്രവാദികളും വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു. അവശേഷിക്കുന്ന മൂന്നു പേരില്‍ സാക്കിര്‍ മൂസായുണ്ടായിരുന്നു. വാനിക്കുശേഷം ഏറ്റവും ഭയമുളവാക്കിയ തീവ്രവാദിയായി അയാള്‍ മാറി. വാനി വളരെ മിതവാദിയായിരുന്നു. അവസാന വിഡിയോ സന്ദേശത്തിലും ടൂറിസ്റ്റുകളെയും അമര്‍നാഥ് തീര്‍ത്ഥാടകരെയും തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നതിനായിരുന്നു വാനി ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ മൂസ കൂടുതല്‍ തീവ്രവാദിയായിരുന്നു.
1989ല്‍ തുടങ്ങിയതും ആയിരക്കണക്കിന് സിവിലിയന്മാരുടെയും സുരക്ഷാ സൈനികരുടെയും ജീവനുകള്‍ ബലിയര്‍പ്പിച്ചതുമായ കലാപത്തിന്റെ ലക്ഷ്യം 'ഇസ്ലാമിക കാശ്മീര്‍' രാഷ്ട്രം രൂപീകരിക്കുക എന്നതാണെന്ന് മൂസാ പറഞ്ഞിരുന്നു. ഇന്ത്യയില്‍നിന്നും വേറിട്ടുപോകുകയാണ് ലക്ഷ്യമെന്ന് പറയുന്ന വിഘടനവാദികളുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായിരുന്നു ഇത്. സ്വാതന്ത്ര്യം നേടുന്നത് ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനാണെന്നും ഒരു മതനിരപേക്ഷ രാഷ്ട്രത്തിനായാണ് പോരാട്ടമെങ്കില്‍ അതിനായി രക്തം ചിന്താന്‍ താനില്ലെന്നും ആ സന്ദേശത്തില്‍ മൂസാ പറഞ്ഞിരുന്നു. ഹുറിയത് കോണ്‍ഫറന്‍സിന്റെ നേതാക്കളെ 'കാപട്യക്കാര്‍, ദൈവനിന്ദകര്‍, തിന്മയുടെ അനുയായികള്‍' എന്നിങ്ങനെ അധിക്ഷേപിച്ച മുസ കാശ്മീരില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന ഹുറിയത് നേതാക്കളുടെ തലവെട്ടുമെന്നായിരുന്നു നേരത്തെ ഭീഷണി മുഴക്കിയത്. അവരുടെ തലകള്‍ ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ കെട്ടിത്തൂക്കിയിടുമെന്നാണ് ഭീഷണി. തീവ്രവാദിയായ സയ്ദ് അലി ഷാ ഗീലാനിയും മിതവാദികളായ മിര്‍വൈസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക് എന്നിവരുള്‍പ്പടെയുള്ള ഹുറിയത് നേതാക്കള്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളെ അപലപിക്കുകയും ഐസിസ്, അല്‍ഖായിദ തുടങ്ങിയ സംഘടനകള്‍ക്ക് കാശ്മീരില്‍ ഒരു പങ്കുമില്ലെന്നും പറയുകയും ചെയ്തിരുന്നു.

ഭിന്നിപ്പിനുശേഷം മൂസാ കാശ്മീര്‍ രാഷ്ട്രീയത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. അയാള്‍ അല്‍ഖായിദയെ പ്രശംസിച്ചതിനുപുറമെ ഗോരക്ഷകര്‍ എന്ന് അഭിമാനിക്കുന്നവര്‍ക്കെതിരെ വിശുദ്ധയുദ്ധം നടത്താന്‍ ഇന്ത്യക്കാരെ ആഹ്വാനവും ചെയ്തു. ഗോരക്ഷാ പ്രസ്ഥാനത്തിനെതിരെ ഒരു കാശ്മീരി തീവ്രവാദി നടത്തിയ ആദ്യത്തെ പരസ്യ പ്രസ്താവനയായിരുന്നു 4 മിനിറ്റ് ദൈര്‍ഘ്യമുള്ള ആ ഓഡിയോ സന്ദേശം. വാനിയുടെ വധത്തിനു ശേഷമാണ് 1994 ജൂലൈയില്‍ ജനിച്ച സാക്കിര്‍ റഷീദ് മൂസാ കമാണ്ടറായി നിയമിതനായത്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തില്‍നിന്നുമാണ് സാക്കിര്‍ വരുന്നത്. അയാളുടെ പിതാവ് എഞ്ചിനീയറ്റും സഹോദരന്‍ സര്‍ജനുമാണ്. ചണ്ഡീഗഡില്‍ ബി ടെക് വിദ്യാര്‍ത്ഥിയായിരുന്ന മൂസാ അവധിക്കാലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം നാട്ടില്‍ വരുമായിരുന്നു. ഒരിക്കല്‍ വന്നിട്ട് തിരികെ പോയില്ല. ഏതാനും ദിവസങ്ങള്‍ക്കു ശേഷം അയാള്‍ വാനിയോടൊപ്പം ചേരുകയും വനത്തിലേക്ക് പോകുകയും ചെയ്തു. കൊടുംഭീകരന്മാരുടെ വിഭാഗത്തിലാണ് മൂസായെ പൊലീസ് ഉള്‍പ്പെടുത്തിയിരുന്നു.

ആദ്യകാലത്ത് തീവ്രവാദികള്‍ക്കിടയില്‍ മൂസയ്ക്ക് അത്ര പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ അടുത്ത കാലത്ത് ചില ശവസംസ്‌കാര വേളകളില്‍ മൂസയെ പിന്തുണച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ മുഴങ്ങിയിരുന്നു. കഴിഞ്ഞ റംസാന്‍ മാസത്തില്‍ അക്രമാസക്തരായ ഒരു ജനക്കൂട്ടം ഒരു പൊലീസ് ഓഫിസറെ തല്ലിക്കൊല്ലുമ്പോള്‍ മൂസയ്ക്ക് അനുകൂലമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്ന വിഡിയോ ദൃശ്യങ്ങളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category