1 GBP = 88.00 INR                       

BREAKING NEWS

'മെയ്ഡസ്റ്റോണ്‍ ഞാനിങ്ങു എടുക്കുവാ'; സുരേഷ് ഗോപി ശൈലിയില്‍ എം ജി ശ്രീകുമാറിന്റെ മാസ് എന്‍ട്രി; ഇളകിമറിഞ്ഞു ജനക്കൂട്ടം;ശ്രീരാഗത്തിനു ആവേശ തുടക്കം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി:''മെയ്ഡസ്റ്റോണ്‍ ഞാനിങ്ങു എടുക്കുവാ ..'' , നല്ല രസികന്‍ ഡയലോഗുമായി എം ജി ശ്രീകുമാര്‍ സ്റ്റേജില്‍ എത്തിയപ്പോള്‍ ജനം ആര്‍പ്പു വിളിക്കുകയായിരുന്നു  തിരഞ്ഞെടുപ്പ് കാലത്തേ ചൂട് ഇപ്പോഴും മനസിലുള്ള മലയാളികള്‍ക്ക് സുരേഷ്ഗോപിയുടെ വൈറല്‍ ഡയലോഗ് എം ജി ശ്രീകുമാര്‍ ഏറ്റെടുത്തപ്പോള്‍ അടങ്ങിയിരിക്കാനായില്ല എന്നതാണ് സത്യം. ആഴ്ചകളോളം നാട്ടില്‍ റിഹേഴ്‌സല്‍നടത്തിയ ശ്രീകുമാറും സംഘവും വോട്ടെണ്ണല്‍ ദിവസം യുകെയില്‍ റിഹേഴ്സലില്‍ ആയിരുന്നതിനാല്‍ തിരഞ്ഞെടുപ്പ് ആവേശം പൂര്‍ണമായും ആസ്വദിക്കന്‍ കഴിയാതെ പോയ ക്ഷീണം ഇന്നലെ മെയ്ഡസ്റ്റോണില്‍ തീര്‍ക്കുക ആയിരുന്നു.

ഇരുപതോളം പേരുമായി എത്തിയ സംഘം 1300 പേരെ ഉള്‍ക്കൊള്ളുന്ന ഹാളിലേക്ക് ആവേശത്തോടെയാണ് കടന്നു വന്നത്. മൂന്നു മണിക്കൂറോളം നീണ്ട പ്രോഗ്രാമില്‍ ഏകദേശം 35 ലേറെ പാട്ടുകളാണ് വേനല്‍ മഴ പോലെ പെയ്തു തോര്‍ന്നതു. പണം മുടക്കിയാല്‍ ഇത് പോലെ തിരിച്ചു കിട്ടണം എന്നാണ് ഷോ കണ്ടവര്‍ നല്‍കിയ പ്രതികരണം.

ഇത്തവണ എം ജിക്കൊപ്പം ലോക പ്രശസ്ത വയലിനിസ്‌റ് മനോജ് ജോര്‍ജ് കൂടി ചേര്‍ന്നപ്പോള്‍ അതും പുത്തന്‍ അനുഭവമായി മാറുകയാണ് യുകെ മലയാളികള്‍ക്ക്. എം ജി പാടിയിട്ടുള്ള ഡ്യുവറ്റ് പാട്ടുകളുടെ ആണ്‍ ശബ്ദം എംജി ശ്രീകുമാര്‍ പാടിയപ്പോള്‍ പെണ്‍ശബ്ദത്തിനു മിഴിവ് നല്‍കിയത് മനോജിന്റെ വയലിനാണ്. ഏറെ രസകരമായ ഈ നവ്യാനുഭവം കാണികള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. മലയാളികള്‍ക്ക് ഏറ്റവും അധികം ഉത്സവ ഗാനങ്ങള്‍ സമ്മനിച്ച ഗായകന്‍ എന്ന നിലയില്‍ ശ്രീരാഗം  ഷോയും ഉത്സവ മേളത്തില്‍ ആറാടിക്കുകയാണ് ശ്രീകുമാര്‍. തന്റെ രണ്ടാം വരവ് ആഘോഷമാക്കാന്‍ സംഘടകരേക്കാള്‍ മുന്‍കൈ എടുക്കുന്നതും ശ്രീകുമാറാണ്. കൂടെ റഹ്മാനും ശ്രെയകുട്ടിയും ടീനു ടെലന്‍സും ഉള്ളപ്പോള്‍ ശ്രീകുമാറിന്റെ ജോലി ആയാസ രഹിതമാകുകയാണ്.
 
യുകെയില്‍ ഇതുവരെ നടന്ന ഏറ്റവും മികച്ച സംഗീത പരിപാടി എന്ന നിലയിലാണ് കാണികളുടെ പ്രതികരണം. സംഗീത പരിപാടിയുടെ വെത്യസ്ത അനുഭവം ആസ്വദിക്കാന്‍ കഴിഞ്ഞ അനുഭവമാണ് ഇന്നലെ മെയ്ഡസ്റ്റോണില്‍ ലഭിച്ചത്. ശ്രീകുമാറും മനോജ് ജോര്‍ജിന്റെ വയലിനും ഒപ്പത്തിനൊപ്പം മത്സരിച്ചപ്പോള്‍ ഇതിലും വലിയത് വേറെ ഒന്നുമില്ല എന്ന ചിന്തിയിലാണ് കാണികള്‍ സംഗീത ലഹരി നുണഞ്ഞത്. മനോജനെ പിന്നണി ഗായികയാക്കി മാറ്റിയാണ് ശ്രീകുമാര്‍ പുത്തന്‍ പരീക്ഷണം നടത്തിയത്. പൊന്‍വീണേ , എന്നുള്ളില്‍ മൗനം വന്നു എന്ന ശ്രീകുമാര്‍ , ചിത്ര യുഗ്മ ഗാനം അതിന്റെ സൗന്ദര്യം ഒട്ടും നഷ്ട്ടമാകാതെയാണ് ഇരുവരും വേദിയില്‍ ഉപകരണ സംഗീതത്തിന്റെ സഹായത്തോടെ കാണികള്‍ക്കു സമ്മാനിച്ചത് . 

ഇനി രണ്ടു വേദികള്‍ കൂടിയാണ് ശ്രീരാഗം പരിപാടിയില്‍ അവശേഷിക്കുന്നത് .നാളെ മാഞ്ചസ്റ്ററിലെ വേദിയും തിങ്കളാഴ്ച ബാങ്ക് ഹോളീഡേ ആഘോഷമായി ലെസ്റ്റര്‍ അഥീനയിലും . ഈ വര്‍ഷത്തെ വേനല്‍ച്ചൂടില്‍ ഓര്‍ത്തിരിക്കാന്‍ ഒരു സുവര്‍ണ ദിനം സമ്മാനിക്കാന്‍ യുകെ ഇവന്റ് ലൈഫ് ഒരുക്കിയ ഈ പരിപാടിക്കു സാധിച്ചു എന്ന് പറയിച്ചാകും ശ്രീരാഗത്തിനു കൊടിയിറങ്ങുക എന്നതാണ് കാണികള്‍ പങ്കു വയ്ക്കുന്ന അനുഭവം. പ്രവാസ ജീവിതത്തില്‍ വല്ലപ്പോഴും മാത്രം വീണു കിട്ടുന്ന ഇത്തരം അനുഭവങ്ങള്‍ കൈവിടരുത് എന്ന ഓര്‍മ്മക്കുറിപ്പും ശ്രീരാഗം പങ്കു വയ്ക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category