1 GBP = 87.30 INR                       

BREAKING NEWS

കോന്നി ആനക്കൂട്ടിലെ കുട്ടിക്കൊമ്പന്‍ ആദ്യം കവര്‍ന്നത് ബാബു നമ്പൂതിരിയുടെ മനസ്സ്; മംഗലാംകുന്ന് തറവാട്ടിലെത്തിയതോടെ തലവര മാറിയത് ഉടമകളുടെ; 90കളില്‍ പാറമേക്കാവിന്റെ തിടമ്പേന്തി തൃശൂരുകാരുടെ സൂപ്പര്‍താരമായി; ചെറുപ്പുള്ളശ്ശേരി പാര്‍ത്ഥനും പാലക്കാട് രാജേന്ദ്രനും പിന്നാലെ ഗജരാജ ശ്രേഷ്ഠന്‍ മംഗലാംകുന്ന് ഗണപതിയും യാത്രയായി; മംഗലാംകുന്ന് ഗണപതിയുടെ ജൈത്രയാത്രകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ആനക്കേരളത്തിന് ഇത് നഷ്ടങ്ങളുടെ വര്‍ഷമാണ്. പത്തുമാസക്കാലത്തിനിടയില്‍ മലയാളത്തിന് നഷ്ടപ്പെട്ടത് ആറിലധികം ഗജവീരന്മാരെയാണ്. ചെറുപ്പുള്ളശ്ശേരി പാര്‍ത്ഥനും പാലക്കാട് രാജേന്ദ്രനും പിന്നാലെയാണ് ഗജശ്രേഷ്ടന്മാരില്‍ പേരുകേട്ട മംഗലാംകുന്ന് ഗണപതി ചരിഞ്ഞത്. ജയറാമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ആനചന്തത്തിലുള്‍പ്പടെ അഭിനയിച്ച് മലയാളികള്‍ക്ക് സുപരിചിതനാണ് മംഗലാംകുന്ന് ഗണപതി

കഴിഞ്ഞ വര്‍ഷം ആനക്കേരളത്തിന്റെ തീരാനഷ്ടം തിരുവമ്പാടി ശിവസുന്തറായിരുന്നെങ്കില്‍ ഈ വര്‍ഷം ചെറുപ്പുള്ളശ്ശേരി പാര്‍ത്ഥനും പാലക്കാട് രാജേന്ദ്രനും ഒടുവില്‍ മംഗലാംകുന്നിന്റെ ഐശ്വര്യ ശ്രീമാന്‍ ഗണപതിയുമായിരിക്കുകയാണ്. ശിവസുന്ദറിന് ഒരുനാട് നല്‍കിയ യാത്രയപ്പ് ഇന്നും മലയാളികള്‍ കണ്ണീരോടെയാണ് ഓര്‍ക്കുന്നത്. അത്രയേറെ ആദരവ് പിടിച്ചുപറ്റിയ മറ്റൊരു ആനയും കേരളത്തിലുണ്ടാകില്ല. ഇപ്പോഴിതാ ആനക്കേരളത്തിന് തീരാഷ്ടമായി ഒരുമാസക്കാലത്തിനിടയില്‍ നഷ്ടപ്പെട്ടത് സര്‍വലക്ഷണങ്ങളും അടങ്ങിയ മൂന്ന് കൊമ്പന്മാരെയാണ്.

ചെറുപ്പുളശ്ശേരി പാര്‍ത്ഥന്റെ വിയോഗത്തില്‍ ആനപ്രേമികളുടെ കണ്ണീര്‍ കുതിരും മുന്‍പേയാണ് പാലക്കാട് രാജേന്ദ്രന്റെ മരണവാര്‍ത്ത എത്തിയത്. അപ്രതീക്ഷിത വിയോഗമായിരുന്നു പാലക്കാട് രാജേന്ദ്രന്‍ നേരിട്ടത്. ഒരു സാധാരണ ഓട്ടോ ഡ്രൈവറുടെ ആനക്കമ്പത്തിന്റെ അടങ്ങാനാകാത്ത ആഗ്രഹമായിരുന്നു പാലക്കാട് രാജേന്ദ്രനെ വാങ്ങിയതന് പിന്നില്‍. 25 ലക്ഷം രൂപ കൊടുത്ത് രാജേന്ദ്രനെ സ്വന്തമാക്കുകയായിരുന്നു. പത്തട് മീതേ ഉയരം.

ഒത്ത തലയെടുപ്പ്. ആരുമൊന്ന് നോക്കിനിന്നുപോകും, ആനകളിലെ ഇരട്ടച്ചങ്കനെന്ന് അറിയപ്പെടുന്ന പാലക്കാട് രാജേന്ദ്രന് വിശേഷങ്ങള്‍ ഏറെയായിരുന്നു. ഇത്രയേറെ വിശേഷണങ്ങളും ആരാധകരുമുണ്ടെങ്കിലും ഈ ഇരട്ടച്ചങ്കനെ സംസ്‌കരിക്കാന്‍ ഉടമ നെട്ടോട്ടമോടുകയായിരുന്നു. രണ്ട് ലക്ഷം രൂപയോളം വരുന്ന ചെലവ് വഹിക്കാന്‍ ശരവണന്‍ എന്ന ഓട്ടോഡ്രൈവര്‍ക്ക് യാതൊരു ഗതിയുമില്ലായിരുന്നു. ആനയെ സംസ്‌ക്കരിക്കുന്നതിനായി 10 ടണ്ണോളം വിറക്, 30 ലിറ്റര്‍ ഡീസല്‍, 25 കിലോ പഞ്ചസാര, മഞ്ഞപ്പൊടി, ക്രെയ്ന്‍ എന്നിങ്ങനെ നിരവധി സാധനങ്ങള്‍ ആവശ്യമാണ്.

കൂടാതെ പോസ്റ്റ് മാര്‍ട്ടത്തിന്റെയും ചരമസര്‍ട്ടിഫിക്കിറ്റ് ലഭിക്കാനുള്ള ചെലവ് വേറെയും. പാലക്കാട്ടെ ആനപ്രേമിസംഘവും ആന ഏജന്റുമാരുമൊക്കെ ചേര്‍ന്നാണ് സംസ്‌കരിക്കാനുള്ള തുക കണ്ടെത്തിയത്. രജേന്ദ്രന്റെ മരണവാര്‍ത്തയ്ക്ക് പിന്നാലെയാണ് ആനകേരളത്തിന്റെ ഗജശ്രേഷ്ടന്റെ വിയോഗ വാര്‍ത്ത എത്തിയത്.മംഗാംകുന്ന് ഗണപതിയുടെ അപ്രതീക്ഷിത മരണം സംഭവിച്ചത്. 80 വയസായ മംഗലാംകുന്ന് ഗണപതി ആനക്കേരളത്തിലെ തന്നെ കാരണവര്‍ എന്നണ് അറിയപ്പെടുന്നത്. ആനയുടെ ഭക്ഷണത്തിലെ ചിട്ടയും വൃത്തിയും എല്ലാം കൊണ്ടുതന്നെ ഈ കൊമ്പനെ അറിയപ്പെട്ടിരുന്നത് ബ്ര്ഹമാണ ആന എന്നായിരുന്നു. പൊതുവേ ശാന്തശീലനായ ഗണപതി ഇടഞ്ഞ സംഭവങ്ങളും ചുരുക്കമാണ്.

പ്രായാദൈര്‍ഘ്യത്തെ തുടര്‍ന്ന് അടുത്തകാലത്തായി ഗണപതിയെ എഴുന്നള്ളത്തിനും എത്തിച്ചിരുന്നില്ല.ഇന്ന് വാളയാര്‍ വനത്തിലാണ് ഭൗതിക ശരീരം സംസ്‌കാരിച്ചത്. ആനച്ചന്തം, വാത്സല്യം, നാട്ടാമ്മൈ തുടങ്ങി ഒട്ടേറെ മലയാളം, തമിഴ് ചിത്രങ്ങളിലും ഏതാനും പരസ്യചിത്രങ്ങളിലും താരമായി. ഗജ സൗന്ദര്യ മത്സരങ്ങളിലും സമ്മാനം നേടിയ ഗണപതിക്ക് ഗജകേസരി, ഗജരത്‌നം, ഗജരാജന്‍ പട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആനക്കോട്ട കഴിഞ്ഞാല്‍ കേരളത്തില്‍ കൂടുതല്‍ ഏറ്റവും കൂടുതല്‍ ആനകള്‍ നിരന്നു നില്‍ക്കുന്നത് മംഗലാംകുന്ന് ആനത്തറവാട്ടിലായിരുന്നു. കോന്നി ആനക്കൂട്ടില്‍ നിന്ന് കൊല്ലം സ്വദേശി വാങ്ങിയ ആനയെ പ്രശ്‌സ്ത സിനിമാ താരം ബാബു നമ്പുതിരിയാണ് വാങ്ങിയത്. ബാബു നമ്പൂതിരിില്‍ നിന്ന് മംഗലാംകുന്നത്ത് അങ്ങാടി വീട്ടില്‍ പരമേശ്വരനും ഹരിദാസും ഗണപതിയെ വാങ്ങിയതോടെയാണ് ഈ തറവാടിന്റെ ഐശ്വര്യങ്ങള്‍ തുടങ്ങിയത്. ഗണപതിക്ക് പിന്നാലെ പതിമൂന്ന് ഗജവീരന്മാര്‍ ഈ തറവാട്ടിലേക്ക് കടന്നത്തി.

60 ലേറെ ആനകളുള്ള ഗുരുവായൂര്‍ ദേവസ്വം കഴിഞ്ഞാല്‍ കേരളത്തില്‍ കൂടുതല്‍ ആനകളുള്ള കുടുംബമാണിത്. നേരത്തെ പതിനെട്ട് ആനകള്‍ ഉണ്ടായിരുന്നെങ്കിലും ആനകളെ വാങ്ങാനും വില്‍ക്കാനും മറ്റുമുള്ള നിയമത്തിലെ കാര്‍ക്കശ്യം കാരണം ആനകള്‍ പതിമൂന്നായി. ഇതില്‍ കേരളത്തില്‍ തലയെടുപ്പുള്ള ഉയരം കൂടിയ പത്താനകളില്‍ മൂന്നെണ്ണം മംഗലാംകുന്ന് തറവാടിന് സ്വന്തമായിരുന്നു.മംഗലാംകുന്ന് കര്‍ണ്ണന്‍, അയ്യപ്പന്‍, ഗണപതി തുടങ്ങിയ ആനകളും ഇവരുടെ മുറ്റത്തുണ്ട്. മെഗാ സ്റ്റാര്‍ മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ് തുടങ്ങി താരങ്ങളെ പോലെ മംഗലാംകുന്ന് കര്‍ണ്ണനും, അയ്യപ്പനും ഗണപതിക്കുമെല്ലാം ഫാന്‍സുകാരും ആരാധകരുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category