1 GBP = 87.30 INR                       

BREAKING NEWS

മലേഷ്യയില്‍ ബിസിനസ് ആരംഭിക്കാമെന്ന ചതിയില്‍ പ്രവാസി യുവതിയെ മലേഷ്യയില്‍ എത്തിച്ചത് പീഡിപ്പിക്കാന്‍ തന്നെ; ലൈംഗിക ഉത്തേജക മരുന്ന് നല്‍കിയത് എളുപ്പത്തില്‍ കീഴ്പ്പെടുത്താന്‍; ക്വാലലംപൂരില്‍ ചികില്‍സയിലുള്ള യുവതി ആരോഗ്യം വീണ്ടെടുത്തു; മലേഷ്യന്‍ പൊലീസിനെ പേടിച്ച് ഒളിച്ചോടിയ കോഴിക്കോട്ടുകാരനെ തേടി കേരളാ പൊലീസും; ദുബായിലെ കൊയിലാണ്ടിക്കാരി മോഡലിനെ ചതിക്കാന്‍ ശ്രമിച്ചത് കുടുംബ സുഹൃത്ത്

Britishmalayali
kz´wteJI³

ദുബായ്: ഉത്തേജക മരുന്ന് പാനീയത്തില്‍ കലര്‍ത്തി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവാവിനെതിരെയുള്ള കോഴിക്കോട് സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. ദുബായില്‍ നിന്നു ബിസിനസ് വിപുലമാക്കാനെന്ന പേരില്‍ മലേഷ്യയിലേക്കു വിളിപ്പിച്ചു ചതിക്കുകയായിരുന്നെന്ന് 26കാരി പറയുന്നു. ദുബായിലെ അറിയപ്പെടുന്ന മോഡലിനെയാണ് ചതിയിലൂടെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ കണ്ടെത്താന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. യുവതിയെ എളുപ്പത്തില്‍ കീഴ്പ്പെടുത്താനാണ് അതീവ രഹസ്യമായി ഉത്തേജക മരുന്ന് പാനീയത്തില്‍ കലര്‍ത്തി നല്‍കിയത്.

മലേഷ്യയില്‍ ചികിത്സയിലായ യുവതി ക്വാലലംപൂര്‍ ചൗകിത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യുവാവ് ഇന്ത്യയിലേക്കു മുങ്ങി. നാലു വര്‍ഷമായി ദുബായില്‍ ബിസിനസ് നടത്തുകയാണ് യുവതി. ഓണ്‍ലൈനില്‍ വാച്ച് വില്‍പന നടത്തുന്ന കുടുംബ സുഹൃത്തു കൂടിയായ കോഴിക്കോട് കൊയിലാണ്ടി അവരങ്ങകത്ത് സ്വദേശിയായ 27കാരന്‍ കച്ചവട പങ്കാളിത്തത്തിനായി പത്തു ലക്ഷം രൂപ കൈപ്പറ്റിയതായും പരാതിയിലുണ്ട്. യുവതിയുടെ ബന്ധുക്കള്‍ കോഴിക്കോട് സിറ്റി പൊലീസിലും പരാതി നല്‍കി. ഇതോടെയാണ് കോഴിക്കോട് പൊലീസും അന്വേഷണം തുടങ്ങിയത്. എന്നാല്‍ യുവാവ് വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മലേഷ്യയില്‍ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞാണ് യുവതിയെ രണ്ടാഴ്ച മുന്‍പ് സന്ദര്‍ശക വീസയില്‍ മലേഷ്യയില്‍ എത്തിച്ചത്. ഇവിടെവച്ച് ജ്യൂസില്‍ മരുന്നു കലര്‍ത്തി നല്‍കുകയായിരുന്നു. പീഡിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. ലൈംഗിക ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാനായിരുന്നു ശ്രമം. അതിന് ശേഷം പീഡിപ്പിക്കാനും. എന്നാല്‍ യുവതിക്ക് രക്തസ്രാവം ഉണ്ടായതോടെ ആശുപത്രിയില്‍ എത്തി. ഇതോടെ കള്ളം പൊളിഞ്ഞു. ഹോര്‍മോണുകളെ സാരമായി ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രി അധികൃതരാണു പൊലീസില്‍ വിവരം അറിയിച്ചത്. യുവാവിന്റെ മുറിയില്‍ നിന്നു യുവതിക്ക് നല്‍കിയതെന്നു സംശയിക്കുന്ന മരുന്നിന്റെ സാംപിള്‍ കണ്ടെത്തി.

ഇയാളുടെ ബാഗില്‍ ഈ മരുന്നുകളുടെ കുപ്പികളും പാക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറെയും വിവരം അറിയിച്ചു. യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതായി മലേഷ്യന്‍ മലയാളി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബാദുഷ അറിയിച്ചു. ഇതിനിടെയാണ് യുവാവ് മലേഷ്യ വിട്ടത്. അറസ്റ്റ് ഭയന്ന യുവാവ് ഇന്ത്യയിലേയ്ക്ക് കടന്നുവെന്നാണ് സൂചന.

നാലു വര്‍ഷമായി ദുബായില്‍ ബിസിനസുകാരിയാണ് യുവതി. ഓണ്‍ലൈനില്‍ വാച്ച് വില്‍പന നടത്തുന്ന കുടുംബ സുഹൃത്തു കൂടിയായ യുവാവാണ് പീഡിപ്പിച്ചത്. കോഴിക്കോട് കൊയിലാണ്ടി അവരങ്ങകത്ത് സ്വദേശിയായ 27കാരനെതിരെയാണ് ആരോപണം. ബിസിനസ് പാര്‍ട്ണര്‍ഷിപ്പിനായി യുവതിയില്‍ നിന്ന് 10 ലക്ഷം രൂപയും കൈപ്പറ്റി. തുടര്‍ന്ന് മലേഷ്യയില്‍ ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞ് യുവതിയുമായി മലേഷ്യയില്‍ കൊണ്ടു പോവുകയായിരുന്നു്. അവധിക്ക് നാട്ടിലുണ്ടായിരുന്നപ്പോഴായിരുന്നു യുവതിയെ ഒപ്പം കൂട്ടിയുള്ള മലേഷ്യന്‍ യാത്ര.

നല്ല സൗഹൃദപരമായി പെരുമാറിയിരുന്ന യുവാവിനോടൊപ്പം തുടര്‍ച്ചയായി രാത്രികളില്‍ ഭക്ഷണം കഴിച്ച ശേഷം യുവതിക്ക് രക്തസ്രാവമുണ്ടാവുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ പരിശോധന നടത്തി. ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ തരം മരുന്നുകള്‍ അമിത ഡോസില്‍ ശരീരത്തില്‍ പ്രവേശിച്ചതിനാല്‍ ഹോര്‍മോണുകളെ സാരമായി ബാധിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതാണ് നിര്‍ണ്ണായകമായത്. ഇതിനുള്ള മരുന്നാണ് കൊടുത്തതെന്ന് മനസ്സിലാക്കിയാണ് ആശുപത്രി അധികൃതര്‍ നിര്‍ണ്ണായക നിലപാടുകളിലെത്തിയത്. ഇക്കാര്യം യുവതിയെ അറിയിച്ചതോടെ അവര്‍ കേസ് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category