1 GBP = 87.40 INR                       

BREAKING NEWS

കവര്‍ച്ചക്കാര്‍ ഒളിച്ചിരുന്നത് മൂന്നാര്‍ അതിര്‍ത്തിയിലെ കൊടും വനത്തില്‍; മൊബൈലിനെ പിന്തുടര്‍ന്ന് താവളം കണ്ടെത്തിയത് രണ്ട് ദിവസം അലഞ്ഞ്; കസ്റ്റഡിയിലെടുത്തത് ചെമ്മണ്ണൂരിന്റെ സിജിആര്‍ മെറ്റല്‍സിലെ മുന്‍ ഡ്രൈവറെ; സതീഷിനേയും കൂട്ടാളികളേയും കുടുക്കിയത് ആലുവ സിഐ സലീഷിന്റെ അടിതെറ്റാത്ത നീക്കങ്ങള്‍; കേരളാ പൊലീസിന് പുതിയൊരു 'സിങ്കം' കൂടി; എടയാറിലെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ സത്യം പുറത്തുവരുമ്പോള്‍

Britishmalayali
എം മനോജ് കുമാര്‍

കൊച്ചി: ആലുവ എടയാര്‍ സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതികളെ പിടികൂടിയത് പൊലീസിന്റെ സമര്‍ത്ഥമായ നീക്കങ്ങിലൂടെ. ആലുവ സിഐ സലീഷിന്റെ നേതൃത്വത്തിലായിരുന്നു ഇടപെടല്‍. തമിഴ്നാട്-മൂന്നാര്‍ വനാതിര്‍ത്തിയില്‍ നിന്നായിരുന്നു നാല് പേരെ പിടികൂടിയത്. സംഘര്‍ഷത്തിലൂടെയാണ് കീഴടക്കിയത്. രണ്ട് ദിവസത്തോളം കാട്ടിനുള്ളില്‍ ഒളിച്ചു താമസിച്ചാണ് പ്രതികളെ വലയിലാക്കിയത്. തോക്കും എയര്‍ഗണ്ണും അടക്കമുള്ള ആയുധങ്ങളുമായായിരുന്നു കാട്ടിലെ പ്രതികളുടെ താമസം. ഏറ്റുമുട്ടലിനൊടുവില്‍ കീഴടക്കിയ പ്രതികളെ പൊലീസ് പ്രാഥമികമായി ചോദ്യം ചെയ്തു. സ്വര്‍ണ്ണക്കടത്ത് ആസുത്രിതമായിരുന്നുവെന്നതിന് തെളിവും പൊലീസിന് കിട്ടിയിട്ടുണ്ട്. ആലുവ എസ് പി രാഹുല്‍ ആര്‍ നായരുടെ മേല്‍നോട്ടത്തിലായിരുന്നു ആലുവ സിഐയുടെ ഇടപെടല്‍.

സതീഷ് എന്ന ക്രിമിനിന്റെ നേതൃത്വത്തിലായിരുന്നു കവര്‍ച്ച. സ്ഥലത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സംഭവത്തില്‍ ഒത്തുകളിയുണ്ടായെന്ന സംശയം പൊലീസിന് വന്നു. കാറിലുണ്ടായിരുന്ന ജീവനക്കാര്‍ മോഷണ ശ്രമത്തെ ചെറുത്തില്ല. ഇവര്‍ കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ കൈയില്‍ കൊണ്ടു വന്ന ചോറിന്റെ പാത്രം വരെ എടുത്തിരുന്നു. സിനിമാ സ്‌റ്റൈലില്‍ സ്ലോമോഷനില്‍ എത്തിയാണ് ആക്രമണം നടത്തിയവര്‍ ബൈക്കില്‍ നിന്ന് ഇറങ്ങി കാര്‍ തല്ലിപൊളിച്ചത്. മൃദുവായാണ് കാറിന്റെ ചില്ലുകള്‍ തകര്‍ത്തതെന്നും അന്വേഷണത്തില്‍ മനസ്സിലായി. ഈ സാഹചര്യത്തിലാണ് കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തത്. ഇതില്‍ നിന്നാണ് നിര്‍ണ്ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. കവര്‍ച്ച ചെയ്ത 20 കിലോ സ്വര്‍ണം കണ്ടെത്തുന്നതിനായി ശ്രമം ഇപ്പോഴും തുടരുകയാണ്.
അറസ്റ്റിലാവയരുടെ മൊഴിയും പൊലീസിനെ കുഴയ്ക്കുന്നുണ്ട്. സ്വര്‍ണം എങ്ങോട്ട് പോയി എന്നതില്‍ അവര്‍ക്കും വ്യക്തമായ ഉത്തരമില്ല. മോഷ്ടിച്ച പെട്ടിയില്‍ പണ്ടം ഉണ്ടായിരുന്നില്ലെന്ന മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനിടെ ഇന്‍ഷുറന്‍സിന് വേണ്ടിയുള്ള ആസൂത്രണമാണോ നടന്നതെന്ന സംശയം പൊലീസിനുണ്ട്. ഇത്തരത്തിലുള്ള മൊഴിയും പൊലീസിന് സതീഷില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും പൊലീസ് വിശ്വസിച്ചിട്ടില്ല. സ്വര്‍ണം കണ്ടെടുക്കാതിരിക്കാനുള്ള നീക്കമാണിതെന്നാണ് പൊലീസിന്റെ നിഗമനം. കൊടു ക്രിമിനലാണ് സതീഷ്. അതുകൊണ്ട് തന്നെ പൊലീസിനെ കുഴയ്ക്കാനുള്ള തന്ത്രപരമായ മൊഴികളാണ് ഇയാള്‍ നല്‍കുന്നത്. അന്വേഷണം വഴിതിരിച്ചു വിടാനും കേസില്‍ നിന്നും രക്ഷപ്പെടാനുമാണ് നീക്കം.

സ്വര്‍ണ ശുദ്ധീകരണ കമ്പനിയിലെ മുന്‍ ജീവനക്കാരനായ സതീഷാണ് കേസിലെ മുഖ്യപ്രതി. വധശ്രമം അടക്കമുള്ള കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് കണ്ടെത്തയിരുന്നു. അന്വേഷണം സലീഷിനെ ഏല്‍പിച്ചതാണ് നിര്‍ണ്ണായകമയാത്. സതീഷിനെ കൂടാതെ കൂട്ടുപ്രതികളായ സനീഷ്, നസീബ്, രാജേഷ് എന്നിവരെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് പിടികൂടിയിട്ടുണ്ട്. മൂന്നാറിലെ വനത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ അതിസാഹസികമായ ഏറ്റുമുട്ടലിലൂടെയാണ് പൊലീസ് കീഴടക്കിയത്. എയര്‍ഗണ്‍ അടക്കമുള്ള ആയുധങ്ങളുമായാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഏറ്റുമുട്ടലില്‍ രണ്ട് പ്രതികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്വര്‍ണശുദ്ധീകരണശാലയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സതീഷാണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. കവര്‍ച്ചയിലൂടെ കിട്ടിയ സ്വര്‍ണം ഭ?ദ്രമായി ഒളിപ്പിച്ച ശേഷമാണ് മൂവരും ഒളിവില്‍ പോയത്. ആറ് കോടി രൂപ മൂല്യം വര്‍ധിക്കുന്ന ഈ സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പൊലീസ്.

തമിഴ്നാട്-മൂന്നാര്‍ അതിര്‍ത്തിയില്‍ ഒളിത്താവളത്തിലായിരുന്നു പ്രതികളുടെ താവളം. ഇത് കണ്ടെത്താന്‍ ആലുവ സിഐ സലീഷിന് ഏറെ ബുദ്ധിമുട്ടേണ്ടിയും വന്നു. എന്നാല്‍ കരുതലോടെ മുമ്പോട്ട് പോയി. ഇതാണ് പ്രതികളെ കുടുക്കിയത്. സലീഷാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത് മൊബൈല്‍ ടവര്‍ പരിശോധനയിലാണ്. ഇതിന് ശേഷം സംശയാസ്പദമായ ഫോണ്‍ കോളുകളെല്ലാം പരിശോധിച്ചു. ഇതോടെയാണ് അന്വേഷണം തൊടുപുഴ മുതലക്കോടം സ്വദേശിയായ ബിപിന്‍ ജോര്‍ജിലെത്തിയത്. സതീഷിന്റെ സുഹൃത്തായിരുന്നു ബിപിന്‍. കവര്‍ച്ചയില്‍ ബിപിന്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. ബിപിനില്‍ നിന്നാണ് സതീഷിലേക്ക് അന്വേഷണം എത്തിയത്. കവര്‍ച്ച നടക്കുന്നതിന്റെ തൊട്ടുതലേ ദിവസം പ്രതികള്‍ കവര്‍ച്ചയ്ക്കായി റിഹേഴ്സല്‍ നടത്തിയിരുന്നു. ആദ്യം അറസ്റ്റിലായ ബിപിനെതിരെ ഗൂഢാലോചനയ്ക്കും കവര്‍ച്ചയ്ക്കുമുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ബിപിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാള്‍ സ്വര്‍ണ്ണ ശുദ്ധീകരണ ശാലയിലെ ജീവനക്കാരന്‍ അല്ലെന്നും പൊലീസ് അറിയിച്ചു.

മെയ് ആദ്യവാരമാണ് ആലുവ എടയാറിലെ സ്വര്‍ണശുദ്ധീകരണശാലയിലേക്ക് ഇരുപത്തിയഞ്ച് കിലോ സ്വര്‍ണവുമായെത്തിയ വാഹനം ആക്രമിച്ച് രണ്ടംഗ സംഘം കവര്‍ച്ച നടത്തിയത്. എറണാകുളത്ത് നിന്നും എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണമാണ് അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ രണ്ട് അംഗ സംഘം കാര്‍ തടഞ്ഞു നിര്‍ത്തി ഉള്ളിലുണ്ടായിരുന്നവരെ ആക്രമിച്ച ശേഷം കവര്‍ന്നത്.കാറിലുണ്ടായിരുന്ന നാലു ജീവനക്കാരെയും ശുദ്ധീകരണ ശാലയിലെ മറ്റ് ജീവന ക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് അന്വേഷണം മുന്‍ ജീവനക്കാരിലേക്ക് തിരിഞ്ഞത്. തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മുന്‍ ജീവനക്കാരനായ സതീഷിന്റെ പങ്ക് പൊലീസിന് വ്യക്തമായത്. ഇതോടെ ബിപിനെ അറസ്റ്റ ്ചെയ്യാനായി.

ഇയാളില്‍ നിന്നും മറ്റ് പ്രതികളിലേക്കുള്ള വിശദാംശങ്ങള്‍ പൊലീസിന് കിട്ടി. ചോദ്യം ചെയ്യലില്‍ സ്വര്‍ണ കവര്‍ച്ചക്കുള്ള ഗൂഢാലോചനയില്‍ ഇയാള്‍ പങ്കെടുത്തതായി പൊലീസിനോട് സമ്മതിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category