1 GBP = 88.00 INR                       

BREAKING NEWS

ഒരുകാലത്ത് ആന്ധ്രയിലെ പ്രബല പാര്‍ട്ടിയായിരുന്ന കോണ്‍ഗ്രസ് ഇന്ന് നോട്ടയ്ക്കും പിന്നില്‍; കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്റ്റര്‍ അപകടത്തില്‍ രാജശേഖര്‍ റെഡ്ഡി കൊല്ലപ്പെട്ടതോടെ ആരംഭിച്ചത് സംസ്ഥാനത്തെ പാര്‍ട്ടിയുടെ ശനിദശ; രാജ്യമാകെ തരംഗമാകുമ്പോഴും ബിജെപിയെയും നോട്ടയ്ക്കും പിന്നില്‍ നിര്‍ത്തി ജഗന്റെ ആന്ധ്ര

Britishmalayali
kz´wteJI³

ഹൈദരാബാദ്: രാജ്യത്തെ പ്രധാന പാര്‍ട്ടികള്‍ക്ക് ആന്ധ്രയില്‍ ചെറുചലനം പോലും സൃഷ്ടിക്കാനായില്ല. തെലുങ്ക് ദേശം പാര്‍ട്ടിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നേര്‍ക്കു നേര്‍ പോരാടിയ ആന്ധ്രയില്‍ ബിജെപിയും കോണ്‍ഗ്രസും നോട്ടയ്ക്കും പിന്നിലായി. ആന്ധ്രയിലെ ലോക്‌സഭാ - നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും കോണ്‍ഗ്രസിനും മേല്‍ വോട്ടു പിടിച്ച് മൂന്നാം സ്ഥാനത്ത് നോട്ട എത്തി.

ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ ബിജെപിക്ക് 0.96 ശതമാനവും കോണ്‍ഗ്രസിന് കിട്ടിയത് 1.29 ശതമാനം വോട്ടുകളുമായിരുന്നു. അതേസമയം നോട്ട നേടിയതാകട്ടെ 1.5 ശതമാനം വോട്ടുകളും.

175 നിയമസഭാ സീറ്റുകളിലേക്ക് നടന്ന മത്സരത്തിലും സ്ഥിതി വിഭിന്നമായിരുന്നില്ല. നോട്ടയ്ക്ക് 1.28 ശതമാനം വോട്ടുകള്‍ കിട്ടിയപ്പോള്‍ ബിജെപിക്ക് 0.84 ശതമാനവും കോണ്‍ഗ്രസിന് കിട്ടിയത് 1.17 ശതമാനവും വോട്ടുകളുമായിരുന്നു. ബിജെപിക്കും കോണ്‍ഗ്രസിനും ഒരു റോളും ഇല്ലായിരുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും നേരിട്ടത് വന്‍ തോല്‍വി.

ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സകല സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച കാശ് നഷ്ടമായി. കാശു പോയ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ നരസാരാവോപേട്ട ലോക്‌സഭാ സീറ്റില്‍ മത്സരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കണ്ണാ ലക്ഷ്മി നാരായണയും കല്യാണ്‍ ദുര്‍ഗ് നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്‍ രഘുവീര റെഡ്ഡിയും ഉള്‍പ്പെടുന്നു.

2009 ല്‍ ആന്ധ്രയില്‍നിന്ന് മാത്രം കോണ്‍ഗ്രസ് നേതാവ് രാജശേഖര്‍ റെഡ്ഢിയുടെ നേതൃത്വത്തില്‍ 33 സീറ്റാണ് പാര്‍ട്ടി നേടിയത്. അത്രയും സ്വാധീനം രാജശേഖര്‍ റെഡ്ഡിക്കുണ്ടായിരുന്നു. ആന്ധ്ര കോണ്‍ഗ്രസിലെ മുടിചൂടാമന്നനായിരിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹം ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിക്കുന്നത്. തുടര്‍ന്ന് മകന്‍ ജഗന്‍ മോഹനെ സംസ്ഥാന ഭരണം ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വിസ്സമ്മതിച്ചതോടെയാണ് ആന്ധ്രയില്‍ പാര്‍ട്ടിയുടെ ശനിദശ തുടങ്ങുന്നത്. സ്വന്തം പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ച് ജഗന്മോഹന്‍ റെഡ്ഡി കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തി. 2014 ല്‍ ആന്ധ്രപ്രദേശ് വിഭജിക്കപ്പെടുന്നതോടെ ജഗന്‍ മോഹന്‍ ആ സംസ്ഥാനത്തെ പ്രതിപക്ഷമായി. ആന്ധ്ര വിഭജനം കോണ്‍ഗ്രസിനെ പൂര്‍ണമായും തളര്‍ത്തി. അച്ഛന്റെ ശൈലി അനുകരിച്ചായിരുന്നു ജഗന്‍ രാഷട്രീയ പ്രവര്‍ത്തനം നടത്തിയത്.

2004 ല്‍ തെലുങ്കുദേശത്തെ പരാജയപ്പെടുത്തിയതിന് പിന്നില്‍ രാജശേഖര റെഡ്ഡി നടത്തിയ വലിയ പദയാത്രയ്ക്ക് നല്ല പങ്കു വഹിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതേ മാതൃകയിലാണ് ജഗന്‍ തന്റെ വിജയത്തിലേക്ക് ഇത്തവണ നടന്നുകയറിയത്. ഏഴ് മാസത്തോളം നീണ്ടുനിന്ന് 3000 കിലോമീറ്റര്‍ പദയാത്രയാണ് ജഗന്‍ ആന്ധ്രയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്. ആ നടത്തം അദ്ദേഹത്തെ ആന്ധ്രയുടെ ഭരണ സിരാകേന്ദ്രത്തിലെ ത്തിച്ചിരിക്കുന്നു.

175 സീറ്റില്‍ 150 സീറ്റാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയത്. ടിഡിപിക്ക് ലഭിച്ചതാകട്ടെ 22 സീറ്റ് മാത്രം. കോണ്‍ഗ്രസിനും ബിജെപിക്കും സീറ്റ് ലഭിച്ചില്ല. ലോക്‌സഭയില്‍ 22 സീറ്റുകളിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടി. വിഭജനത്തിന് ശേഷം ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന വിഷയം ഉന്നയിച്ചാണ് ടിഡിപി ബിജെപി മുന്നണി വിട്ടത്.

ഒരുകാലത്ത ശക്തമായ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് അതിശക്തമായ തിരിച്ചടിയാണ് ആന്ധ്രയില്‍ ഉണ്ടായിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category