1 GBP = 88.00 INR                       

BREAKING NEWS

സൗദിയിലെ പൊതു ഇടങ്ങളില്‍ ഇന്നുമുതല്‍ ഇടപെടുന്നത് സൂക്ഷിച്ചും കണ്ടുമാകണം; മാന്യമായ വസ്ത്രവും പെരുമാറ്റവും വേണം; പൊതു സ്ഥലങ്ങളിലും വാഹനങ്ങളിലും എഴുതുകയോ വരയ്ക്കുകയോ ചെയ്താലും പണികിട്ടും; സൗദി അറേബ്യയുടെ സംസ്‌കാരവും പാരമ്പര്യവും മുന്നോട്ടുവെക്കുന്ന മൂല്യങ്ങളും രീതികളും മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന കാഴ്ച്ചപ്പാടോടെ നിയമം കര്‍ശനമാക്കുമ്പോള്‍ നല്‍കേണ്ടി വരിക 5000 റിയാല്‍വരെ പിഴയായി

Britishmalayali
kz´wteJI³

റിയാദ്: സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളില്‍ അപമര്യാദയായി പെരുമാറിയാല്‍ ഇനിമുതല്‍ നല്‍കേണ്ടി വരിക വന്‍ പിഴ. രാജ്യത്ത് പൊതു ഇടങ്ങളില്‍ മാന്യതയും മര്യാദയും ഉറപ്പാക്കാന്‍ പുതിയ വ്യവസ്ഥകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 5000 റിയാല്‍ വരെ പിഴചുമത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സഭ്യത ലംഘിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചു പൊതു സ്ഥലങ്ങളില്‍ വരുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.
 
പൊതു മര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും അടയാളങ്ങളുമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും കുറ്റകരമാണ്. പൊതു സ്ഥലങ്ങളിലെ ചുമരുകളിലും വാഹനങ്ങളിലും എന്തെങ്കിലും വരച്ചു വെയ്ക്കുന്നതും പിഴ ലഭിക്കുന്ന കുറ്റമാണ്. പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഉപദ്രവമാകുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റമാണ്.

പൊതു സ്ഥലങ്ങളിലെ മോശം പെരുമാറ്റം ഒഴിവാക്കുന്നതിനും സമൂഹത്തിലെ മൂല്യങ്ങള്‍ക്ക് അനുസൃതമായ ശീലങ്ങളും പെരുമാറ്റ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പത്തു വകുപ്പുകളാണ് ഇത് സംബന്ധിച്ച ബൈലോയിലുള്ളത്. സൗദി അറേബ്യയുടെ സംസ്‌കാരവും പാരമ്പര്യവും മുന്നോട്ടുവെക്കുന്ന മൂല്യങ്ങളും രീതികളും മാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സഭ്യത ലംഘിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് പൊതുസ്ഥലങ്ങളില്‍ വരുന്നത് ശിക്ഷാര്‍ഹമാണ്. പൊതുമര്യാദകള്‍ ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും അടയാളങ്ങളുമുള്ള വസ്ത്രങ്ങളും അനുചിതമായവയില്‍ ഉള്‍പ്പെടും.

പൊതുസ്ഥലങ്ങളിലെ ചുമരുകളിലും വാഹനങ്ങളിലും എന്തെങ്കിലും വരച്ചിട്ടാലും പിഴ വിധിക്കാം. പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഉപദ്രവമാകുന്ന തരത്തിലുള്ള വാക്കുകള്‍ പ്രയോഗിച്ചാലും ശിക്ഷാര്‍ഹമാണ്. മാര്‍ക്കറ്റുകള്‍, വാണിജ്യ കോംപ്ലക്‌സുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, മ്യൂസിയങ്ങള്‍, തിയേറ്ററുകള്‍, സ്റ്റേഡിയങ്ങള്‍, പാര്‍ക്കുകള്‍, റോഡുകള്‍, ബീച്ചുകള്‍ തുടങ്ങി ജനങ്ങള്‍ സൗജന്യമായോ ചാര്‍ജ് നല്‍കിയോ ഉപയോഗിക്കുന്ന എല്ലാ കേന്ദ്രങ്ങളും പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടും.

ഈ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് 5000 റിയാല്‍ വരെ പിഴ ലഭിക്കും. നിയമം ലംഘിക്കുന്നവര്‍ ഒരുവര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ തുക ഇരട്ടിയാകും. എന്നാല്‍ പിഴ ശിക്ഷക്ക് വിധിക്കപ്പെടുന്നവര്‍ക്കു ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് കോടതിയില്‍ അപ്പീല്‍ നല്കാന്‍ ഇതുസംബന്ധിച്ച ബൈലോ വ്യവസ്ഥചെയ്യുന്നുണ്ട്.

ബൈലോയിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനും ലംഘകരില്‍നിന്ന് പിഴ ഈടാക്കുന്നതിനുമുള്ള സംവിധാനം സൗദി ടൂറിസം കമ്മീഷനുമായി ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഒരുക്കും. നിയമത്തിലെ വ്യവസ്ഥാകള്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ കമ്പനികളിലെ സെക്യരിറ്റി ഗാര്‍ഡുകളുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും ശൂറ കൗണ്‍സില്‍ അംഗം ഡോ. മൗദി അല്‍ മദ്ഹാബ് പറഞ്ഞു.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category