1 GBP = 88.00 INR                       

BREAKING NEWS

ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല! അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ റെഡി! ഒന്നരലക്ഷം വോട്ടിനു ഒരാളെ എംപിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം; എന്റെ വീടിന്റെ മുന്നില്‍ ഒരു ബോര്‍ഡ് തൂക്കുന്നുണ്ട്.; ചുരുങ്ങിയ ചെലവില്‍ എം പിയാക്കിക്കൊടുക്കപ്പെടും.. കടന്നു വരൂ കടന്നു വരൂ; നന്ദിയുണ്ട് ദീപ ടീച്ചറെ എന്നുപറഞ്ഞ രമ്യ ഹരിദാസിന് മറുപടിയുമായി ദീപ നിശാന്ത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സൈബര്‍ യുദ്ധം അയയും എന്നുകരുതിയാല്‍ തെറ്റി. സംഗതി കൂടുതല്‍ ഉഷാറാകുകയാണ്. കവിതാ മോഷണ വിവാദത്തില്‍ പെട്ട് മാനം പോയ കേരളവര്‍മ കോളേജ് അദ്ധ്യാപിക ദീപ നിശാന്തിന് ഉഗ്രന്‍ തിരിച്ചുവരവിനുള്ള അവസരമായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ്. ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ടീച്ചര്‍ ആലത്തൂരിലെ രമ്യാ ഹരിദാസ് എന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിമര്‍ശിച്ച് രംഗത്ത് എത്തി. എന്നാല്‍ അതും പാളി. ദീപാ നിശാന്തിന്റെ വിമര്‍ശനത്തോടെ രമ്യാ ഹരിദാസ് താരമായി. ആലത്തൂര്‍ സിപിഎം കോട്ടയായിരുന്നു. ഈ കോട്ടയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന ദീപാ നിശാന്തിന്റെ ആത്മവിശ്വാസവും തകര്‍ന്നു. പികെ ബിജുവെന്ന സിറ്റിങ് എംപിയെ തകര്‍ത്ത് രമ്യാ ജയിച്ചു കയറി. ഇതിന് കാരണം ദീപാ നിശാന്തിന്റെ പോസ്റ്റുണ്ടാക്കിയ വിവാദമാണെന്ന് സോഷ്യല്‍ മീഡിയ നേരത്തെ തന്നെ ചര്‍ച്ചകളില്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ദീപാ നിശാന്തിന് നല്‍കുകയാണ് രമ്യാ ഹരിദാസും. പക്ഷേ ഈ അംഗീകാരം ട്രോളാണെന്ന് മാത്രം.

നന്ദിയുണ്ട് ടീച്ചര്‍.............എന്ന ഒറ്റ വാക്കില്‍ എല്ലാം ഒതുക്കിയാണ് ആലത്തൂരിലെ പെങ്ങളൂട്ടിയുടെ പോസ്റ്റ്. കാപ്ഷനൊപ്പം ഇട്ടിരിക്കുന്നത് ദീപാ നിശാന്തിന്റെ ചിത്രവും. ആലത്തൂരിലെ ഒന്നര ലക്ഷത്തിന്റെ വിജയത്തിലെ ക്രെഡിറ്റ് കേരള വര്‍മ്മാ കോളേജിലെ അദ്ധ്യാപകിക്ക് നല്‍കിയ എംപിയുടെ ഉഗ്രന്‍ ട്രോള്‍. രമ്യാ ഹരിദാസിന്റെ കളിയാക്കല്‍ ആസ്വദിച്ച് സോഷ്യല്‍ മീഡിയയും ചര്‍ത്താ വിഷയമാക്കുകയാണ്. കവിതാ മോഷണത്തില്‍ തുടങ്ങിയ കഷ്ടകാലം മാറുന്നില്ലെന്ന ചര്‍ച്ചയാണ് ദീപാ നിശാന്തുമായി ബന്ധപ്പെട്ട് ഈ ഘട്ടത്തിലും ഉയരുന്നത്. ഏതായാലും ടീച്ചറിന് മറുപടി പറയാതെ വയ്യ. പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ടീച്ചര്‍ വന്നു. 'ചിരിച്ചുകൊണ്ട് കൈ വീശുന്ന 'പെങ്ങളൂട്ടി '. പെങ്ങളൂട്ടിയുടെ പേജില്‍ സൈബര്‍ബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമര്‍പ്പണം ! ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല! എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ (തള്ള് ലൈന്‍)റെഡി!

'ഒന്നരലക്ഷം വോട്ടിനു ഒരാളെ എംപിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം ! വീടിന്റെ മുന്നില്‍ ഒരു ബോര്‍ഡ് തൂക്കുന്നുണ്ട്.'ചുരുങ്ങിയ ചെലവില്‍ എംപിയാക്കിക്കൊടുക്കപ്പെടും.? കടന്നു വരൂ കടന്നു വരൂ...ടീച്ചറിന്റെ മറുപടി ഇങ്ങനെ

ഫേസബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗണ്‍സ്മെന്റ്

' ശബരിമലയില്‍ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം... നന്ദി വോട്ടര്‍മാരേ നന്ദി... '

ചിരിച്ചുകൊണ്ട് കൈ വീശുന്ന 'പെങ്ങളൂട്ടി '. പെങ്ങളൂട്ടിയുടെ പേജില്‍ സൈബര്‍ബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമര്‍പ്പണം ! ഹൊ! കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല! എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ (തള്ള് ലൈന്‍??)റെഡി!

'ഒന്നരലക്ഷം വോട്ടിനു ഒരാളെ എംപിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം ! വീടിന്റെ മുന്നില്‍ ഒരു ബോര്‍ഡ് തൂക്കുന്നുണ്ട്.'ചുരുങ്ങിയ ചെലവില്‍ എംപിയാക്കിക്കൊടുക്കപ്പെടും.? കടന്നു വരൂ കടന്നു വരൂ...

സിപിഎമ്മിന്റെ ഉറച്ച ഒരു ലോക്സഭാ സീറ്റാണ് പാട്ടും പാടി യുഡിഎഫിന്റെ പെങ്ങളൂട്ടി സ്വന്തമാക്കിയത്. ആലത്തൂര്‍ പോലുള്ള ഒരു സീറ്റ് രമ്യാ ഹരിദാസിനെപ്പോലുള്ള ഒരു സ്ഥാനാര്‍ത്ഥിയുടെ കയ്യില്‍ ഒതുങ്ങുമെന്നത് സിപിഎം പ്രതീക്ഷിച്ച കാര്യമായിരുന്നില്ല. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചാണ് കെപിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് രമ്യ ജനവിധിക്കായി കാത്തിരുന്നത്. ജയമുറപ്പില്ലാത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എന്തിനാണ് ഈ കടുംകൈ ചെയ്തതെന്ന് പലരും ചോദിച്ചു. എന്നാല്‍ ആലത്തൂരിന്റെ മനസ്സ് രമ്യയ്ക്ക് അറിയാമായിരുന്നു. വമ്പന്‍ ഭൂരിപക്ഷത്തില്‍ പെങ്ങളൂട്ടി ജയിച്ചത് ആലത്തൂരിന്റെ മനസ്സില്‍ കയറിക്കൂടി തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ രമ്യ ഹരിദാസ് താരമായപ്പോള്‍ തന്നെ സിപിഎമ്മിന് നെഞ്ചിടുപ്പു കൂട്ടി. അശ്ലീല പരാമര്‍ശവുമായി ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ ആലത്തൂരിലെ സ്ഥാനാര്‍ത്ഥിയെ കളിയാക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം രമ്യാ ഹരിദാസ് കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയത് ചൂണ്ടിക്കാട്ടിയായിരുന്നു വിജയരാഘവന്റെ അശ്ലീല പരാമര്‍ശം. രമ്യാ ഹരിദാസ് പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നും വിജയരാഘവന്‍ കളിയാക്കി. രമ്യയുടെ ആത്മവിശ്വാസം തകര്‍ക്കാനായിരുന്നു ഇത്. ദീപാ നിശാന്തിനെ പോലുള്ളവരും അധിക്ഷേപവുമായി എത്തി. അപ്പോഴും രമ്യ തളര്‍ന്നില്ല. രമ്യാ ഹരിദാസിനെതിരേ വ്യാപക പ്രചാരണമാണ് സിപിഎം പ്രവര്‍ത്തകരും അനുഭാവികളും നടത്തുന്നത്. രമ്യാ ഹരിദാസ് പാട്ടുപാടുന്നതിനെ വിമര്‍ശിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു.

രമ്യാ ഹരിദാസിന്റെ പോസ്റ്ററുകള്‍ക്ക് മുകളില്‍ സിപിഎം പോസ്റ്റര്‍ ഓട്ടിച്ചതും വലിയ ചര്‍ച്ചയായിരുന്നു. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ എന്ന കളിയാക്കലുമായി വിടി ബല്‍റാം തിരിച്ചടിയും കൊടുത്തു. അങ്ങനെ പാലക്കാട്ടേയും തൃശൂരിലേയും കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ പ്രതിസന്ധി ഘട്ടത്തില്‍ രമ്യയ്ക്കൊപ്പം നിന്നു. ഇതെല്ലാം ആവേശമാക്കി മാറ്റി പ്രതിസന്ധികളെ രമ്യാ ഹരിദാസ് അതിജീവിച്ചു. എല്ലാ വിമര്‍ശനങ്ങള്‍ക്കും തിളക്കമാര്‍ന്ന വിജയത്തോടെ മറുപടി നല്‍കി രമ്യാ ഹരിദാസ്. ഇതിന് ശേഷമാണ് ദീപാ നിശാന്തിനെ ട്രോളുന്നത്. കോണ്‍ഗ്രസ് പോലും വിചാരിക്കാത്ത ജയത്തിലേക്കും വന്‍ ഭൂരിപക്ഷത്തിലേക്കുമാണ് വോട്ടെടുപ്പിന്റെ അവസാന നിമിഷങ്ങളില്‍ രമ്യ നടന്നു കയറിയത്. രാഹുല്‍ കണ്ടെടുത്ത നേതാവായ രമ്യ ഇപ്പോള്‍ ആലത്തൂരിന്റെ എംപി എന്ന നിലയില്‍ ഡല്‍ഹി രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റാന്‍ ഒരുങ്ങുകയാണ്. രാഹുലിന്റെ നേതൃത്വത്തില്‍ നടന്ന ടാലന്റ് ഹണ്ടിലാണ് രമ്യ ശ്രദ്ധ നേടുന്നത്. ടാലന്റ് ഹണ്ടില്‍ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ ശ്രദ്ധ പിടിച്ചു പറ്റി. രാഹുലിന്റെ പ്രത്യേക ടീമില്‍ ഇടം കണ്ടെത്തുകയും ചെയ്തു. ഇതോടെ രമ്യ കോണ്‍ഗ്രസില്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായി മാറി. രാഹുലിന്റെ ഉറച്ച പിന്തുണയും രമ്യക്ക് പിന്നീട് ലഭിക്കുകയും ചെയ്തു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category