1 GBP = 88.00 INR                       

BREAKING NEWS

സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയായപ്പോള്‍ ഖ്യാതി നേടി; പി. ജയരാജനെതിരെ മത്സര രംഗത്തെത്തിയ വേളയില്‍ അക്രമി സംഘത്തിന് ഇരയായി; ആക്രമണത്തില്‍ പങ്കില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ഊന്നിപ്പറയുന്ന വേളയില്‍ രണ്ട് പേര്‍ അറസ്റ്റില്‍; സിഒടി നസീറിനെ വെട്ടിപരുക്കേല്‍പ്പിച്ച സംഭവത്തില്‍ പാര്‍ട്ടി പ്രതിക്കൂട്ടിലാകുമോയെന്ന സംശയം ശക്തം; ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന ആവശ്യത്തിലുറച്ച് നസീര്‍

Britishmalayali
kz´wteJI³

-കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തില്‍ അക്രമ സംഭവങ്ങള്‍ കാര്യമായുണ്ടായില്ലെങ്കിലും ഏറെ നടുക്കിയ സംഭവമായിരുന്നു വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ മത്സരിച്ച സിഒടി നസീറിന് നേരെയുള്ള ആക്രമണം. പിന്നില്‍ സിപിഎം ഗൂഢാലോചനയുണ്ടെന്ന് നസീര്‍ തന്നെ മൊഴി നല്‍കിയിരിക്കുന്ന വേളയിലാണ് കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായിരിക്കുന്നത്. കൊളശേരി കളരിമുക്ക് സ്വദേശി സോജിത്ത്, പൊന്ന്യം പുല്ലോടിയിലെ അശ്വന്ത് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

മെയ് 18 ന് രാത്രി 8 മണിയോടെയാണ് തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് നസീറിനെ മൂന്നംഗ സംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് ബേബി മെമോറിയല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നസീര്‍ അപകടനില തരണം ചെയ്തു. മുന്‍പ് യുഡിഎഫ് ഭരണ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് നസീര്‍.

സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോണ്‍ഗ്രസും ആര്‍എംപിയും കുറ്റപ്പെടുത്തി. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു. എന്നാല്‍ ആക്രമണത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നും കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ടെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

വടകരയില്‍ വെട്ടേറ്റ സിപിഎം വിമത സ്ഥാനാര്‍ത്ഥിയും മുന്‍ ഡിവൈഎഫ്ഐ നേതാവുമായ സിഒടി നസീര്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടായത് മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് നേരേ തിരിഞ്ഞതോടെ. വടകരയില്‍ ജയരാജനെതിരെ വിമതനായതോടെ പാര്‍ട്ടിക്ക് അത് പൊറുക്കാനാവാത്ത തെറ്റായി. മറ്റൊരു ഒഞ്ചിയം ആവര്‍ത്തിക്കുമെന്ന ഭയം പാര്‍ട്ടിയെ പിടികൂടിയതായി വേണം സംശയിക്കണം. ടി.പി.ചന്ദ്രശേഖരനുണ്ടായ ദുരനുഭവം ഓര്‍മ്മിപ്പിക്കും വിധമുള്ള ആക്രമണം.

തലയ്ക്കും വയറിനും കൈകാലുകള്‍ക്കുമാണു പരുക്ക്. സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ 3 അംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ചിട്ടു. സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന സിഒടി നസീര്‍ ഏതാനും വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോള്‍' 'മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്നതായിരുന്നു പ്രചരണ വാക്യം.തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീര്‍ 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു.

പക്ഷേ, അവസാന നിമിഷം പിന്മാറുകയാണുണ്ടായത്. മേപ്പയ്യൂര്‍ ടൗണില്‍ വോട്ടഭ്യര്‍ഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലില്‍ ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേല്‍ക്കുന്നത്. തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎം തന്നെയെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സിപിഎം നേതാവുമായ സി.ഒ.ടി നസീര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതോടെ പാര്‍ട്ടിക്ക് പങ്കില്ല എന്ന സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ വാദത്തേയും തള്ളുകയാണ് നസീര്‍.

പാര്‍ട്ടി അന്വേഷിക്കുമെന്ന് തന്നെ സന്ദര്‍ശിച്ച പി ജയരാജന്‍ ഉറപ്പ് നല്‍കിയെന്നും നസീര്‍ പറഞ്ഞു. എന്നാല്‍ മൂന്നുപേരെ അറസ്റ്റ് ചെയ്ത് കേസൊതുക്കാന്‍ പൊലീസ് നീക്കമെന്നും നസീര്‍ ആരോപിച്ചു. തന്നെ അക്രമിക്കുന്നതിന് വളരെ കാലമായി സിപിഎം ഗൂഢാലോചന നടത്തുന്നുണ്ടെന്നും നസീര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category