1 GBP = 87.75 INR                       

BREAKING NEWS

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് മോശം തുടക്കം; ന്യൂസിലാന്‍ഡിന് എതിരെ നാല് വിക്കറ്റ് നഷ്ടമായി; സ്വിങ് ബൗളിങ്ങില്‍ ഇന്ത്യയെ വിറപ്പിച്ച് ട്രെന്റ് ബോള്‍ട്ട്

Britishmalayali
kz´wteJI³

ലണ്ടന്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യക്ക് മോശം തുടക്കം. ഓവലില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് 39 റണ്‍സ് എടുക്കുന്നതിനിടയില്‍ 4 വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ 2(6), ശിഖര്‍ ധവാന്‍ 2(7), ലോകേഷ് രാഹുല്‍ 6(10) വിരാട് കോലി 18*(24) എന്നിവരാണ് പുറത്തായത്. ട്രെന്റ് ബോള്‍ട്ടാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. 

രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ ശിഖര്‍ ധവാന്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍ പിടിച്ച് പുറത്തായി. ലോകേഷ് രാഹുല്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു. കോലിയെ ഡിഗ്രാന്‍ഡ് ഹോം ക്ലീന്‍ ബൗള്‍ഡാക്കി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഒന്‍പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 39 എന്ന സ്‌കോറിലാണ്. ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ 8*(13) എന്നിവരാണ് ക്രീസില്‍. റോസ്ബൗളില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന് എതിരെ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയാണ്. 9 ഓവറില്‍48ന് ഒന്ന് എന്ന നിലയിലാണ് ഓസീസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category