1 GBP = 88.40 INR                       

BREAKING NEWS

50 വര്‍ഷം മുമ്പ് മിഷിഗണില്‍ സേവനം അനുഷ്ഠിക്കവെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോട്ടയത്തെ പ്രീസ്റ്റ് ഹോമില്‍ കഴിയുന്ന 84കാരനായ മലയാളി വൈദികനെ തേടി അമേരിക്കന്‍ പൊലീസ്; ഫാ. ജേക്കബ് വെള്ളിയനെ വിട്ടുനല്‍കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ട് മിഷിഗണ്‍ പൊലീസ്

Britishmalayali
kz´wteJI³

കോട്ടയം: വൈദികര്‍ക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളും കേസുകളും കത്തോലിക്കാ സഭയ്ക്ക് എക്കാലത്തും തലവേദനയാണ്. ഇപ്പോഴിതാ, അരനൂറ്റാണ്ടുമുമ്പത്തെ പീഡനക്കേസില്‍ പ്രതിയായ മലയാളി വൈദികനെത്തേടി അമേരിക്കന്‍ പൊലീസ് തേടിയെത്തിയിരിക്കുകയാണ്. കോട്ടയത്തെ തെള്ളകത്ത് വൃദ്ധസദനത്തില്‍ കഴിയുന്ന 84-കാരനായ ഫാ. ജേക്കബ് വെള്ളിയനെത്തേടിയാണ് അമേരിക്കയിലെ മിഷിഗണ്‍ പൊലീസ് എത്തിയിരിക്കുന്നത്. രോഗാതുരനായി കഴിയുന്ന ഫാ. വെള്ളിയനെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്ന് വൃദ്ധസദനത്തിന്റെ നടത്തിപ്പുകാര്‍ പറഞ്ഞു.

ബൈബിള്‍ പണ്ഡിതനും സെമിനാരികളില്‍ അദ്ധ്യാപകനുമായിരുന്ന ഫാ. വെള്ളിയന്‍ കേരളത്തിലെ ക്രൈസ്ത പുരോഹിതര്‍ക്കിടയില്‍ വളരെയേറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ്. സിറിയക് ഭാഷയിലുള്ള പാണ്ഡിത്യംകൊണ്ട് പേരെടുത്തയാളാണ് ഫാ. വെള്ളിയനെന്ന് ഒരു വൈദികന്‍ പറഞ്ഞു. 2011 മുതല്‍ക്കേ അദ്ദേഹത്തിനെതിരായ ലൈംഗികാരോപണം കേട്ടുതുടങ്ങിയിട്ടുണ്ട്. അമേരിക്കയില്‍ ഹ്രസ്വ കാലയളവില്‍ പോയ സമയത്തുനടന്ന സംഭവമാണ് അതെന്നാണ് കേട്ടുകേള്‍വിയെന്നും വൈദികന്‍ പറഞ്ഞു.

1970-കളില്‍ മിഷിഗണില്‍ സേവനമനുഷ്ഠിക്കവെയാണ് ഫാ. വെള്ളിയനെ കുടുക്കിയ ലൈംഗികാരോപണം ഉണ്ടാകുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കത്തോലിക്കാ സഭയിലെ വൈദികരുടെ പീഡനം സംബന്ധിച്ച് സ്റ്റേറ്റ് അറ്റോര്‍ണി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഫാ. വെള്ളിയനടക്കം അഞ്ച് മുന്‍ വൈദികര്‍ക്കെതിരേ മിഷിഗണ്‍ പൊലീസ് കേസെടുക്കുകായിരുന്നു. ഇതില്‍ നാലുപോലെ കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. ശേഷിക്കുന്ന ഫൈ. വെള്ളിയനെ ഇന്ത്യയില്‍നിന്ന് വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ പൊലീസ്.

ഡിട്രോയി, ലാന്‍സിങ്, കലമാസൂ തുടങ്ങിയ രൂപതകളില്‍ സേവനമനുഷ്ഠിച്ചിരുന്ന വൈദികരാണ് ലൈംഗികാരോപണം നേരിടുന്നതെന്ന് മിഷിഗണ്‍ അറ്റോണി ജനറല്‍ ഡാന നേസെല്‍ പറഞ്ഞു. കുറ്റകൃത്യം തെളിഞ്ഞതിനെത്തുടര്‍ന്ന് നാലുപേരെ അരിസോണ, കാലിഫോര്‍ണിയ, ഫ്ളോറിഡ, മിഷിഗണ്‍ എന്നിവിടങ്ങളില്‍നിന്നായി അറസ്റ്റ് ചെയ്തു. ഫാ. വെള്ളിയനെ ഇന്ത്യയില്‍നിന്ന് വിട്ടുകിട്ടുന്നതനുസരിച്ച് അറസ്റ്റ് ചെയ്യുമെന്നും അവര്‍ പറഞ്ഞു.

രണ്ട് കുറ്റങ്ങളാണ് ഫാ. വെള്ളിയനെതിരേ ചുമത്തിയിരിക്കുന്നത്. കലമാസൂ രൂപതയില്‍ ജോലി ചെയ്യവെയാണ് ആരോപിക്കപ്പെട്ട കുറ്റം ഫാ. വെള്ളിയന്‍ ചെയ്തത്. ഇന്ത്യയിലാണുള്ളതെങ്കിലും നിയമത്തിന് മുന്നില്‍നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്ന് ഡാന പറഞ്ഞു. കുറ്റം ചെയ്തെന്ന് പൂര്‍ണ തെളിവുകളോടെ ബോധ്യപ്പെട്ടിട്ടുള്ളതായും മിഷിഗണ്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ലാന്‍സിങ് രൂപതയിലെ വിവിധ ഇടവകകളില്‍ ജോലി ചെയ്തിരുന്ന തിമോത്തി മൈക്കല്‍ ക്രൗളി (69), ഡിട്രോയിയിലെ ഷെല്‍ബി ടൗണ്‍ഷിപ്പിലുള്ള സെയ്ന്റ് കീരാന്‍ പള്ളിയിലെ വൈദികനായിരുന്ന നീല്‍ കാലിന (63), ലാന്‍സിങ്ങിലെതന്നെ ഹോളി റെഡീമര്‍ പള്ളിയിലെ വികാരിയായിരുന്ന വിന്‍സെന്റ് ഡിലോറന്‍സോ (80), വെസ്റ്റ്ലന്‍ഡിലെ സെയ്ന്റ് തിയോഡോര്‍ ഓഫ് കാന്റര്‍ബറി പള്ളിയിലെ വികാരിയായിരുന്ന പാട്രിക് കെയ്സി (55) എന്നിവരാണ് അറസ്റ്റിലായ പുരോഹിതന്മാര്‍.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തില്‍ പ്രതികളായ 300-ഓളം കത്തോലിക്കാ വൈദികര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പെന്‍സില്‍വാനിയ കോടതി കഴിഞ്ഞവര്‍ഷം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് മിഷിഗണ്‍ അറ്റോര്‍ണി ജനറല്‍ ഡാന നേസലടക്കമുള്ളവര്‍ അന്വേഷണം തുടങ്ങിയത്. വൈദികര്‍ക്കെതിരേ കത്തോലിക്കാ സഭയ്ക്കുള്ളില്‍ നടന്നുകൊണ്ടിരുന്ന അന്വേഷണം തന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നിര്‍ത്തിവെക്കാനും ഡാന ആവശ്യപ്പെട്ടിരുന്നു.

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category