1 GBP = 87.30 INR                       

BREAKING NEWS

ബന്ധുവിന്റെ മുന്നുവയസുള്ള കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം; പിടിയിലായത് 48കാരി ഹോംനഴ്സ്; കുഞ്ഞിനെ വീട്ടില്‍ നിന്നു എടുത്തുകൊണ്ടുപോയത് സ്വര്‍ണാഭരണം വാങ്ങി നല്‍കാമെന്ന് പറഞ്ഞ്; തൃശ്ശൂരില്‍ നിന്നു അറസ്റ്റ് ചെയ്ത അംബികയെ റിമാന്റ് ചെയ്തു

Britishmalayali
kz´wteJI³

കിളിമാനൂര്‍: ബന്ധുവിന്റെ മൂന്നു വയസ്സുള്ള ആണ്‍കുഞ്ഞിനെ കടത്തി കൊണ്ടു പോയ കേസില്‍ പിടിയിലായത് 48കാരി ഹോംനഴ്സ്. തെന്നൂര്‍ ചരുവിള വീട്ടില്‍ അംബിക(48) അറസ്റ്റിലാവുന്നത് തൃശ്ശൂരില്‍ നിന്ന്. വില്‍പനയ്ക്കായാണ് കുട്ടിയെ തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ്. എറണാകുളത്ത് ഹോംനഴ്സായ് ജോലി ചെയ്യുകയാണഅ അംബിക. സ്വര്‍ണാഭരണം വാങ്ങി നല്‍കാമെന്ന് പറഞ്ഞു 23ന് ഉച്ചകഴിഞ്ഞ് മൂന്നോടെ കുഞ്ഞിനെ വീട്ടില്‍ നിന്ന് എടുത്തു കൊണ്ടു പോവുകയായിരുന്നു.

ഏറെ വൈകി സന്ധ്യയായിട്ടും കുട്ടിയെ കാാണാതെ വന്നപ്പോള്‍ കുഞ്ഞിന്റെ അമ്മ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നുവെന്ന മനസിലായതിനെത്തുടര്‍ന്ന് റെയില്‍വേ പൊലീസിന് വിവരം കൈമാറി.

തുടര്‍ന്ന് റെയില്‍വേ പൊലീസ് തൃശൂരില്‍നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. കിളിമാനൂരിലെത്തിച്ച സ്ത്രീയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വൈദ്യപരിശോധനയ്ക്കുശേഷം കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി. കുഞ്ഞുമായി ഓട്ടോറിക്ഷയില്‍ കിളിമാനൂരില്‍ എത്തിയ അംബിക ബസില്‍ വര്‍ക്കലയില്‍ പോയി തൃശൂര്‍ക്കുള്ള ട്രെയിനില്‍ കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category