1 GBP = 88.00 INR                       

BREAKING NEWS

പെരിയയിലെ ഇരട്ട ക്രൂരതയ്ക്ക് വില നല്‍കേണ്ടി വന്നത് തൃക്കരിപ്പൂരുകാരുടെ 'മാന്യനായ' സതീഷ് ചന്ദ്രന്; കൊലപാതക രാഷ്ട്രീയം ചര്‍ച്ചയാക്കി തെക്കു നിന്നെത്തിയ ഉണ്ണിത്താന്‍ വടക്ക് നേട്ടമുണ്ടാക്കിയത് തീര്‍ത്തും അത്ഭൂതമെന്ന വിലയിരുത്തലില്‍ സിപിഎം; കല്യാശേരിയിലെ ചതിക്ക് കാരണം ശബരിമലയില്‍ തൊട്ട പിണറായിയോടുള്ള വിശ്വാസികളുടെ പക തീര്‍ക്കല്‍ തന്നെ; കാസര്‍ഗോട്ടെ എല്ലാവരുടേയും പ്രിയങ്കരന് അടിതെറ്റുമ്പോള്‍ സിപിഎമ്മില്‍ ഉയരുന്നത് പ്രതിഷേധത്തിന്റെ കാര്‍മേഘം

Britishmalayali
kz´wteJI³

തൃക്കരിപ്പൂര്‍: ശബരിമലയിലെ ആചാര ലംഘനത്തില്‍ പാര്‍ട്ടി കോട്ടകളില്‍ പോലും പ്രതിഷേധം ശക്തമായികുന്നു. കണ്ണൂരും കാസര്‍ഗോഡും നാമജപ പ്രതിഷേധത്തിന് ഇറങ്ങിയവരിലെ സ്ത്രീ സാന്നിധ്യം ഇതിന് തെളിവായിരുന്നു. നവോത്ഥാന മതിലില്‍ പങ്കെടുക്കാനെത്തിയവരും ശബരിമലയില്‍ സ്ത്രീകള്‍ കയറേണ്ടതില്ലെന്ന അഭിപ്രായമാണ് പങ്കുവച്ചത്. ഇതൊന്നും പക്ഷേ സിപിഎം തിരിച്ചറിഞ്ഞില്ല. ഉറച്ച കോട്ടയായ കാസര്‍ഗോട്ടെ തോല്‍വി അതുകൊണ്ട് തന്നെ സിപിഎമ്മിന് ഞെട്ടിലുമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ തെറ്റായ തീരുമാനമാണ് ഇതിനെല്ലാം കാരണമെന്ന് സിപിഎമ്മുകാര്‍ പറയുന്നു.

കാസര്‍ഗോട്ടെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ.പി.സതീഷ് ചന്ദ്രനു സ്വന്തം അസംബ്ലി മണ്ഡമായ തൃക്കരിപ്പൂരില്‍ പോലും വന്‍ തോതില്‍ വോട്ടു ചോര്‍ച്ചയുണ്ടായി. സിപിഎമ്മിന്റെ കുത്തക മണ്ഡലമാണ് തൃക്കരിപ്പൂര്‍. 10 വര്‍ഷം നിയമസഭയില്‍ തൃക്കരിപ്പൂരിനെ പ്രതിനിധീകരിക്കുകയും ഒട്ടേറെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനു മുന്‍കയ്യെടുക്കുകയും ചെയ്ത നേതാവാണ് സതീഷ് ചന്ദ്രന്‍. എല്ലാത്തിനും പുറമേ രാഷ്ട്രീയത്തിന് അതീതമായി ജനപിന്തുണയുള്ള നേതാവ്. അക്രമ രാഷ്ട്രീയത്തിന്റേ പേരിലോ അഴിമതി ആരോപണത്തിന്റെ പേരിലോ വിവാദത്തിലാകാത്ത യഥാര്‍ത്ഥ കമ്യൂണിസ്റ്റ്. ധാര്‍ഷ്ട്യവും നാട്യവുമില്ലാതെ ഇടപെടുന്ന നേതാവുമാണ് സതീഷ് ചന്ദ്രന്‍. അത്തരത്തിലൊരു നേതാവിന്റെ തോല്‍വിക്ക് പിന്നില്‍ കൊലപാതക രാഷ്ട്രീയത്തിന് അപ്പുറം പലതും പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തല്‍.

എതിര്‍ പാളയത്തില്‍ നിന്നു പോലും വോട്ടു കിട്ടുമെന്നു വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തിയാണ് സതീഷ് ചന്ദ്രന്‍ മത്സരത്തിനെത്തിയത്. എന്നിട്ടും തൃക്കരിപ്പൂരില്‍ ഭൂരിപക്ഷം രണ്ടായിരത്തിനും താഴെയായി ഒതുങ്ങി. ചുരുങ്ങിയത് 10,000 വോട്ടിന്റെ ഭൂരിപക്ഷമാണു പ്രതീക്ഷിച്ചത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരന്‍, ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണന്‍ തുടങ്ങി ഒന്നാം നിര നേതാക്കളുടെ മണ്ഡലം കൂടിയാണിത്. ഇളക്കം തട്ടാത്ത ചെങ്കോട്ടയായി അറിയപ്പെടുന്ന തൃക്കരിപ്പൂരില്‍ ഇതാദ്യമായാണു സിപിഎം ഭൂരിപക്ഷം ഇത്രയും ശോഷിച്ചു പോയത്. വിശ്വാസികളായ സിപിഎമ്മുകാര്‍ കൈവിട്ടതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം പെരിയ കൊലപാതകവും സതീഷ് ചന്ദ്രന്‍ കടുത്ത വെല്ലുവിനയായി. എതിരാളികളില്‍ പോലും സ്വീകാര്യതയുള്ള സതീഷ് ചന്ദ്രന്റെ പരാജയം സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. തിരിച്ചടിയുടെ ആഴം കണ്ടെത്താന്‍ ബൂത്തുകള്‍ തിരിച്ചുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്.

ന്യൂനപക്ഷ വോട്ടുകള്‍ ഒന്നാകെ രാജ്മോഹന്‍ ഉണ്ണിത്താന് അനുകൂലമായി ഒഴുകി എന്നു പറയുമ്പോഴും പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വലിയ തോതില്‍ വോട്ടു ചോര്‍ച്ച സംഭവിച്ചു. പ്രത്യേകിച്ചു സ്ത്രീകളുടെ വോട്ടില്‍ നിന്നാണു ചോര്‍ച്ച സംഭവിച്ചതെന്നാണ് അനുമാനം. ഇത് വിശ്വാസികളുടേതാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശബരിമല ഭൂരിപക്ഷത്തിന്റെ വികാരം അവഗണിച്ചതിലുണ്ടായ തിരിച്ചടി ഇനിയും കാണാതെ പോകരുതെന്നും തൃക്കരിപ്പൂരിലെ സഖാക്കള്‍ പറയുന്നു. തോല്‍വിക്കുള്ള കാരണങ്ങളില്‍ നേതാക്കളുടെ 'വെറുപ്പിക്കല്‍ രാഷ്ട്രീയ'യത്തിനും വലിയ സ്ഥാനമുണ്ടെന്നും അണികള്‍ പറയുന്നു.

അങ്ങ് തെക്ക് കൊല്ലത്തുനിന്ന് വന്ന് ഇങ്ങ് വടക്ക് കാസര്‍കോട്ടെ ജനഹൃദയം കീഴടക്കുക എന്ന അത്ഭുതമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. കല്യോട്ട് ഇരട്ടക്കൊല എന്ന മാരക പാതകം ഈ മണ്ഡലത്തിലായിരുന്നു. ഭാവിയുള്ള രണ്ട് ചെറുപ്പക്കാര്‍ കൊലക്കത്തിക്കിരയായി. സിപിഎം. അറിഞ്ഞ് ചെയ്തതായാലും അല്ലെങ്കിലും അതിന് പാര്‍ട്ടി കൊടുത്ത വിലയാണ് ഈ പാരജയമെന്ന് വാദിക്കുന്നവരുമുണ്ട്. ഉണ്ണിത്താന്‍ പറഞ്ഞതുപോലെ 14 പ്രതികള്‍ പിടിയിലായി. എല്ലാവരും സിപിഎം. പ്രവര്‍ത്തകര്‍. അതില്‍ ഏരിയാ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടുന്നു. എന്നിട്ടും തങ്ങള്‍ക്ക് ബന്ധമില്ലെന്ന പാര്‍ട്ടി വാദം ജനം അംഗീകരിച്ചില്ലെന്നതിന് തെളിവ് കൂടിയാണ് ഈ തോല്‍വി. ഇതിനുമുന്‍പുള്ള 15 തിരഞ്ഞെടുപ്പില്‍ 12 തവണയും ഇടതുപക്ഷത്തിനൊപ്പംനിന്ന മണ്ഡലമാണിത്. എ.കെ.ജി. രണ്ടുതവണ (1962, 1967) 60 ശതമാനത്തിനുമേല്‍ വോട്ട് നേടി വിജയിച്ച സീറ്റ്.

കല്യോട്ട് പ്രദേശം ഉള്‍പ്പെടുന്ന ഉദുമ നിയമസഭാ മണ്ഡലത്തില്‍ പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ണിത്താന്‍ നേടിയത്. കഴിഞ്ഞ നിയമസഭയില്‍ കെ.സുധാകരന്‍ എന്ന കോണ്‍ഗ്രസ് കരുത്തനെ സിപിഎമ്മിന്റെ കെ.കുഞ്ഞിരാമന്‍ 3832 വോട്ടിന് തോല്പിച്ച മണ്ഡലമാണ് ഇത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി.സിദ്ദിഖ് 835 വോട്ട് മാത്രമാണ് സിപിഎമ്മിലെ പി.കരുണാകരനെക്കാള്‍ കൂടുതല്‍ നേടിയത്. യു.ഡി.എഫിന് അവരുടെ കോട്ട കാക്കാനും ഇടതുകോട്ടയിലേക്ക് കടന്നുകയറാനും കഴിഞ്ഞെന്ന് ഫലം കാണിക്കുന്നു. ഇതിന് ഉദാഹരണമാണ് കല്യാശ്ശേരി മണ്ഡലം. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category