1 GBP = 88.40 INR                       

BREAKING NEWS

കേന്ദ്രമന്ത്രിസ്ഥാനം നല്‍കുക എന്‍ എസ് എസിന്റെ മനസ്സ് കൂടി അറിഞ്ഞ്; തോല്‍വിയിലെ എന്‍ എസ് എസ് ഫാക്ടര്‍ വിശകലനം ചെയ്യാന്‍ കേന്ദ്ര നിര്‍ദ്ദേശം; ഗവര്‍ണ്ണര്‍ പദവി രാജിവച്ച കുമ്മനത്തെ മന്ത്രിയാക്കണമെന്ന് അമിത് ഷായില്‍ സമ്മര്‍ദ്ദം ചെലുത്തി ആര്‍എസ്എസ്; പിള്ളയെ മാറ്റി സുരേന്ദ്രനെ അധ്യക്ഷനാക്കാനും കരുനീക്കങ്ങള്‍; നായര്‍ സമുദായത്തിലെ നിഷ്പക്ഷ വോട്ടുകള്‍ കിട്ടിയില്ലെന്ന തിരിച്ചറിവില്‍ പുനഃസംഘടന; കേരള ബിജെപിയില്‍ പിടിമുറുക്കാന്‍ അമിത് ഷാ

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റുമെന്ന് ഉറപ്പായി. എന്‍ എസ് വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിച്ചില്ലെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ മനസ്സ് അനുകൂലമാക്കാനും ബിജെപി അടിയന്തര ഇടപെടല്‍ നടത്തും. എന്‍ എസ് എസ് ഫാക്ടര്‍ അനുകൂലമായാലേ കേരളത്തില്‍ നേട്ടമുണ്ടാക്കാനാകൂവെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്‍ എസ് എസിന് ചില തെറ്റിധാരണകളുണ്ടെന്നും നേതൃത്വം മനസ്സിലാക്കുന്നു. ത്രിപുരയിലും ബംഗാളിലും ഒഡീഷയിലും കടന്നു കയറിയ അമിത് ഷായുടെ മനസ്സില്‍ ഇനിയുള്ളത് കേരളമാണ്. എന്‍ എസ് എസിനെ കൂടെ നിര്‍ത്തി മുന്നോട്ട് പോകാനാണ് അമിത് ഷായുടെ നീക്കം.

കേരളത്തിലെ തോല്‍വിയുടെ കാരണങ്ങളിലൊന്നായ 'എന്‍എസ്എസ് ഫാക്ടര്‍' വിശകലനം ചെയ്യാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. എന്‍എസ്എസുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടായെങ്കില്‍ അതു പരിഹരിക്കാന്‍ അടിയന്തരശ്രമം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിനായി ഇടപെടും. ശബരിമല വിഷയത്തില്‍ അതിവേഗം ഓര്‍ഡിനന്‍സ് കൊണ്ടു വരാനും തീരുമാനമുണ്ട്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ എന്‍എസ്എസിന്റെ പിന്തുണ കൂടിയേ തീരൂ എന്നതിന്റെ അടിസ്ഥാനത്തിലാണു സംഘടനയുമായി ചേര്‍ന്നുപോകാന്‍ ബിജെപിയുടെ തീരുമാനം. തിരുവനന്തപുരത്ത് എന്‍എസ്എസ് വോട്ടുകള്‍ കിട്ടാതിരുന്നതാണു തോല്‍വിയുടെ കാരണമായി ബിജെപി തിരിച്ചറിയുന്നത്. എന്തുകൊണ്ടിത് സംഭവിച്ചുവെന്നത് ബിജെപി ദേശീയ നേതൃത്വം പരിശോധിക്കും.

ബൂത്തടിസ്ഥാനത്തില്‍ എന്‍എസ്എസിന്റെ എത്ര വോട്ടുകള്‍ പാര്‍ട്ടിക്കു കിട്ടിയെന്നു പരിശോധിക്കാനാണു ബിജെപി നീക്കം. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ മൂന്നാമതായതും എന്‍എസ്എസ് സഹായം വേണ്ടപോലെ കിട്ടാതിരുന്നതുകൊണ്ടാെണെന്നു നിഗമനമുണ്ട്. ഈ സാഹചര്യത്തില്‍ പിണക്കം മാറ്റാന്‍ ശ്രമിക്കും. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരനും മുതിര്‍ന്ന നേതാവായ ഒ.രാജഗോപാലും ചൂണ്ടിക്കാണിക്കുന്നത്. നായര്‍ വോട്ടുകള്‍ ഏറെയുള്ള തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ പ്രതീക്ഷിച്ചപോലെ പിന്തുണ ലഭിച്ചില്ല. സമദൂര നിലപാടാണ് എന്‍എസ്എസ് ആവര്‍ത്തിച്ചിരുന്നതെങ്കിലും കുമ്മനം രാജശേഖരനെ തോല്‍പ്പിക്കാന്‍ എതിര്‍ത്തു വോട്ട് ചെയ്യരുതെന്നു ബിജെപി പ്രത്യേകം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അത് ലക്ഷ്യം കണ്ടില്ല.

അതിനിടെ പരാജയപ്പെട്ടെങ്കിലും കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിസഭയിലേക്ക് എന്ന അഭ്യൂഹം ശക്തമായി. ഗവര്‍ണര്‍ പദവി വിട്ടൊഴിഞ്ഞു മത്സരത്തിനിറങ്ങിയ നേതാവിന് ഉചിതമായ പദവി നല്‍കണമെന്ന ആവശ്യം ആര്‍എസ്എസും കേന്ദ്രത്തിനു മുന്നിലെത്തിച്ചിട്ടുണ്ട്. തോറ്റെങ്കിലും കേരളത്തിന്റെ വികസനത്തിനുവേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്ന കുമ്മനത്തിന്റെ വാക്കുകളും മന്ത്രിപദവി ലക്ഷ്യം വച്ചാണെന്നു സൂചനയുണ്ട്. അല്‍ഫോന്‍സ് കണ്ണന്താനത്തെ മന്ത്രിസഭയില്‍ നിലനിര്‍ത്തില്ലെന്നാണ് സൂചന. പകരം വി മുരളീധരനെ മന്ത്രിയാക്കും. കേരളത്തില്‍ അടിത്തറ വിപുലമാക്കുന്നതിന്റെ ഭാഗമാണ് ഇത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മാന്യമായ സീറ്റുകള്‍ നേടുകയാണ് ലകഷ്യം. രണ്ടു ലക്ഷത്തിനടുത്തു അധിക വോട്ട് നേടിയ സുരേഷ് ഗോപിയും പരിഗണനാ പട്ടികയിലുണ്ട്.

ശോഭ സുരേന്ദ്രനേയും മന്ത്രിയായി പരിഗണിക്കുന്നുണ്ട്. അതിനിടെ കേന്ദ്ര മന്ത്രിയാരാവണമെന്നതിലും എന്‍ എസ് എസ് അഭിപ്രായം അറിയാന്‍ ബിജെപി ശ്രമിച്ചേക്കും. സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്നും ശ്രീധരന്‍പിള്ളയ്ക്കു മാറേണ്ട സാഹചര്യമുണ്ട്. ഇക്കാര്യത്തിലും എന്‍ എസ് എസുമായി ആശയ വിനിമയത്തിന് ബിജെപി ദേശീയ നേതൃത്വം ചിന്തിക്കുന്നുണ്ട്. പ്രസിഡന്റായി കെ.സുരേന്ദ്രനെ കൊണ്ടുവരണം എന്നാണു മുരളീധരപക്ഷത്തിന്റെ ആവശ്യം. ഗ്രൂപ്പ്, ജാതി സമവാക്യങ്ങള്‍ പാലിക്കേണ്ടി വന്നാല്‍ എം ടി. രമേശിനും പ്രാതിനിധ്യം നല്‍കേണ്ടിവരും. അങ്ങനെ പാര്‍ട്ടിയില്‍ സമൂല അഴിച്ചു പണിക്കാണ് ദേശീയ നേതൃത്വം ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പുഫലം മോശമാക്കിയതില്‍ ആര്‍എസ്എസിനു പങ്കുണ്ടെന്നു വിമര്‍ശനമുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തിലെ അഴിച്ചുപണിയിലും ആര്‍എസ്എസിന്റെ അഭിപ്രായങ്ങള്‍ക്കും മുന്‍തൂക്കം ലഭിക്കും.

പാര്‍ട്ടി അഴിച്ചു പണിയിലും സ്ഥാനമാനങ്ങള്‍ വീതംവെപ്പിലും ഗ്രൂപ്പ് സമവാക്യവും ജാതിസമവാക്യവും പരിഗണിക്കപ്പെടും.അധ്യക്ഷപദം നായര്‍ സമുദായത്തിനെങ്കില്‍ ഈഴവ പ്രാതിനിധ്യം മന്ത്രിസഭയിലുണ്ടാകും.തുഷാര്‍െവള്ളാപ്പള്ളിക്ക് വാഗ്ദാനം ചെയ്ത പദവികള്‍ തിരഞ്ഞെടുപ്പിലെ മോശംപ്രകടനം കണക്കിലെടുത്ത് പുനപരിശോധിക്കാനും സാധ്യതയുണ്ട്. അമിത് ഷാ നേരിട്ട് കേരളത്തിലെ കാര്യങ്ങളില്‍ ഇനി തീരുമാനമെടുക്കുമെന്നാണ് സൂചന. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category