1 GBP = 87.75 INR                       

BREAKING NEWS

സാജിദ് ജാവേദും രംഗത്ത്; ബോറിസ് ജോണ്‍സണ്‍ ഉറച്ചു തന്നെ: ലണ്ടന്‍ മേയര്‍ക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും പാക്കിസ്ഥാനിയാവുമോ?

Britishmalayali
kz´wteJI³

ബ്രക്‌സിറ്റ് ബില്‍ പാസ്സാക്കുന്നതില്‍ പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് തെരേസ മേ രാജിവെച്ചെങ്കിലും, യൂറോപ്യന്‍ യൂണിയനുമായി കരാറിലേര്‍പ്പെട്ടുകൊണ്ടുതന്നെയാകും ബ്രക്‌സിറ്റ് നടപ്പാക്കുകയെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ്. പുതിയ പ്രധാനമന്ത്രിയാകാന്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണിനൊപ്പം പരിഗണിക്കപ്പെടുന്ന സാജിദ് ജാവിദ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കരാറിന് രൂപം നല്‍കാതിരിക്കാനാവില്ലെന്നും വ്യക്തമാക്കി.

ജൂണ്‍ മൂന്നിന് പീറ്റര്‍ബറോയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തില്‍ പങ്കെടുക്കവെയാണ് സാജിദ് ജാവിദ് ബ്രക്‌സിറ്റ് സംബന്ധിച്ച നയം വ്യക്തമാക്കിയത്. ബ്രക്‌സിറ്റ് കരാറിന് രൂപം നല്‍കുന്നുവെന്ന പ്രഖ്യാപനത്തോടെ, പ്രധാനമന്ത്രി സ്ഥാനത്തേക്ക് തന്റെ സ്ഥാനാര്‍ഥിത്വം കൂടിയാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ബ്രിട്ടന് വിട്ടുപോകാന്‍ യൂറോപ്യന്‍ യൂണിയന്‍ നീട്ടി നല്‍കിയ തീയതിയായ ഒക്ടോബര്‍ 31-ന് മുമ്പ് ബ്രക്‌സിറ്റ് നടപ്പാക്കിയിരിക്കുമെന്ന് ബോറിസ് ജോണ്‍സണും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ഡീലുണ്ടായാലും ഇല്ലെങ്കിലും ഒക്ടോബര്‍ 31-ന് മുമ്പ് ബ്രക്‌സിറ്റ് നടപ്പാക്കിയിരിക്കുമെന്നാണ് ജോണ്‍സണ്‍ പറഞ്ഞത്. കരാറില്ലാതെ പുറത്തുപോകുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ശക്തമായി നടത്തിയാല്‍, യൂറോപ്യന്‍ യൂണിയനുമായി ഒരു കരാര്‍ ഉരുത്തിരിഞ്ഞുവരുമെന്നും അദ്ദേഹം പറഞ്ഞു. ബ്രക്‌സിറ്റ് നടപ്പിലാക്കുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നവര്‍ക്കാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ മുന്‍തൂക്കം ലഭിക്കുക. ബോറിസ് ജോണ്‍സണും സാജിദ് ജാവിദും ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നിലും അതേ ലക്ഷ്യമാണ്.

ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരേസ മേയുടെ പകരക്കാരനാകാന്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കപ്പെടുന്നയാളായി സാജിദ് ജാവിദ് മാറിക്കഴിഞ്ഞു. അതിനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടിക്കുള്ളിലും നടക്കുന്നുണ്ട്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ കഴിയുന്ന, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നയങ്ങള്‍ നടത്താന്‍ കഴിവുള്ള ഒരാളാണ് പ്രധാനമന്ത്രിയായി വരേണ്ടതെന്ന് ഹാര്‍ലോയില്‍നിന്നുള്ള കണ്‍സര്‍വേറ്റീവ് എംപി റോബട്ട് ഹാല്‍ഫോണ്‍ കഴിഞ്ഞദിവസം പറഞ്ഞു. സാജിദ് ജാവിദാണ് അതിന് അനുയോജ്യനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പീറ്റര്‍ബറോയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുമ്പോള്‍ സാജിദ് ജാവിദും രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. ബ്രക്‌സിറ്റിനുശേഷം എന്തുസംഭവിക്കുമെന്ന ആശങ്ക എല്ലാവരിലുമുണ്ട്. അത് നീക്കുന്ന തരത്തിലുള്ള കരാറിനുവേണ്ടിയാണ് ശ്രമിക്കുന്നത്. അത് നടപ്പിലാക്കാനാവുമെന്ന പൂര്‍ണ വിശ്വാസമുണ്ട്. ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്തി, പാര്‍ലമെന്റിനെ വിശ്വാസത്തിലെടുത്ത് ബ്രക്‌സിറ്റ് ബില്ലിന് രൂപം നല്‍കുമെന്നും സാജിദ് ജാവിദ് പറഞ്ഞു.

എംപിയെ തിരിച്ചുവിളിക്കാനുള്ള നടപടിയിലൂടെ പീറ്റര്‍ബറോയില്‍നിന്നുള്ള ലേബര്‍ എംപി ഫിയോണ ഒനാസാന്യയെ വോട്ടര്‍മാര്‍ പുറത്താക്കിയതിന് പിന്നാലെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 20000-ത്തോളം പേര്‍ ഒപ്പിട്ട നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്റ് ഫിയോണയെ പുറത്താക്കാന്‍ തീരുമാനിച്ചത്. ഇവിടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വിജയിക്കാനായാല്‍, രാജ്യത്ത് നഷ്ടമായ വിശ്വാസം തിരിച്ചുപിടിക്കാനായെന്ന് ആശ്വസിക്കാനാകുമെന്ന് സാജിദ് ജാവിദും മറ്റ് ടോറി നേതാക്കളും കരുതുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category