1 GBP = 88.40 INR                       

BREAKING NEWS

ആരുപറഞ്ഞു ഡയാന രാജകുമാരി അപകടത്തില്‍ മരിച്ചതാണെന്ന്? അപ്പോള്‍ അവിടെയുണ്ടായിരുന്ന ആ രണ്ടു കാറുകള്‍ എവിടെപ്പോയി? ഞെട്ടിക്കുന്ന സാക്ഷിമൊഴികളുമായി അമേരിക്കന്‍ ദമ്പതിമാര്‍

Britishmalayali
kz´wteJI³

യാന രാജകുമാരി മരിച്ചത് പാരീസിലുണ്ടായ വാഹനാപകടത്തിലാണെന്ന ധാരണ തെറ്റാണെന്ന് ദൃക്‌സാക്ഷികള്‍. അതൊരു അപകടമായിരുന്നില്ലെന്നാണ് റോബിന്‍, ജാക്ക് ഫയര്‍‌സ്റ്റോണ്‍ എന്നിവരുടെ വെളിപ്പെടുത്തല്‍. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന രണ്ട് കറുത്ത കാറുകളെക്കുറിച്ച് അന്വേഷിക്കണെമന്നും അവര്‍ പറയുന്നു. ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയതിന് ജീവന്‍പോലും അപകടത്തിലായേക്കുമെന്ന് ഭയക്കുന്നതായും അവര്‍ സൂചിപ്പിച്ചു.

1997 ഓഗസ്റ്റ് 31-ന് പാരീസിലെ പോണ്ട് ദെ ലാമ ടണലില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ ഡയാന രാജകുമാരിയും സുഹൃത്ത് ദോദി ഫയേദും ഡ്രൈവര്‍ ഹെന്റി പോളും കൊല്ലപ്പെട്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന മേഴ്‌സിഡസ് എസ്280 കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, അത് വെറുമൊരു അപകടമായിരുന്നില്ലെന്നാണ് ജാക്കിന്റെയും റോബിന്റെയും വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്.

താമസിച്ചിരുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ജാക്കും റോബിനും. ഇവര്‍ സഞ്ചരിച്ചിരുന്ന ടാക്‌സി ടണലിനുള്ളിലേക്ക് കടക്കുമ്പോള്‍, ഡയാനയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന് ഏതാനും മിനിറ്റുകളേ ആയിരുന്നുള്ളൂ. തകര്‍ന്ന കാറിന് സമീപം സംശയമുളവാക്കുന്ന രീതിയില്‍ പാര്‍ക്ക് ചെയ്ത രണ്ട് കറുത്ത കാറുകള്‍കൂടിയുണ്ടായിരുന്നതായി ഇവര്‍ പറയുന്നു. അപകടം സംഭവിച്ചുവെന്നല്ലാതെ, പിറ്റേന്ന് വാര്‍ത്തകള്‍ വായിക്കുന്നതുവരെ അതിനുള്ളില്‍ ഡയാനയായിരുന്നുവെന്ന് ഇവര്‍ക്ക് മനസ്സിലായിരുന്നില്ല.

ഈ വിവരം പിറ്റേന്നുതന്നെ ജാക്കും റോബിനും ഫ്രഞ്ച് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പോലീസ് അവര്‍ പറയുന്നത് കേള്‍ക്കാന്‍ പോലും തയ്യാറായില്ല. ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കാറുകളെക്കുറിച്ച് ആലോചിക്കേണ്ടെന്നുമായിരുന്നു പോലീസിന്റെ മറുപടിയെന്ന് അവര്‍ പറയുന്നു. ലോകത്തേറ്റവും പ്രശസ്തയായ യുവതി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികളെന്ന നിലയില്‍ പറയാന്‍ പോയിട്ടും പോലീസ് അത് കേള്‍ക്കാന്‍ തയ്യാറാകാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് ജാക്കും റോബിനും പറയുന്നു.

സംഭവത്തിന് ദൃക്‌സാക്ഷികളെന്ന നിലയ്ക്ക് രേഖപ്പെടുത്തിയിട്ടും തെളിവെടുപ്പിനുപോലും ഇവരെ ഫ്രഞ്ച് പോലീസോ ബ്രിട്ടീഷ് പോലീസോ സമീപിച്ചില്ല. 2007-ലാണ് ബ്രിട്ടീഷ് പോലീസ് ലണ്ടനില്‍ നടന്ന തെളിവെടുപ്പില്‍ ഇവരെ വിളിച്ചത്. ഏതാനും മാസത്തിനുശേഷം ശേഷിച്ച തെളിവെടുപ്പ് ജഡ്ജിയുടെ മുന്നിലാകണമെന്ന് കോടതി ഉത്തരവിട്ടു. ആ സമയത്ത് ദോദി ഫയേദിന്റെ അച്ഛന്‍ മുഹമ്മദ് ഫയേദ് സമീപിച്ചതായി ജാക്കും റോബിനും പറഞ്ഞു.

പപ്പരാസികള്‍ പിന്തുടര്‍ന്നതാണ് ഡയാന രാജകുമാരിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണെമന്നാണ് കരുതിയിരുന്നത്. ഒമ്പത് ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരേയും ഒരു റിപ്പോര്‍ട്ടര്‍ക്കെതിരേയും കേസുമെടുത്തിരുന്നു. എന്നാല്‍, 1999 സെപ്റ്റംബറില്‍ ഫ്രഞ്ച് ജഡ്ജി ഹെര്‍വ് സ്റ്റീഫന്‍ ഇവരെ കുറ്റവിമുക്തരാക്കി. കാറോടിച്ചിരുന്ന ഹെന്റി പോള്‍ അമിതമായ തോതില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നുവെന്നും കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും അതാണ് അപകടകാരണമെന്നും ജഡ്ജി വിധിച്ചു.

തന്റെ മകനായ ദോദി ഫയേദിനെയും ഡയാനയെയും കൊലപ്പെടുത്തിയതാണെന്ന് മുഹമ്മദ് ഫയേദ് വിശ്വസിക്കുന്നു. ഫയേദിന്റെ നിയമവിദഗ്ധര്‍ ജാക്കിനെയും റോബിനെയും ന്യുയോര്‍ക്കിലെത്തി കാണുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഫ്രാന്‍സിലെയോ ബ്രിട്ടനിലെയോ പോലീസും അന്വേഷകരും തങ്ങളെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നത് ഇന്നും അവരെ അത്ഭുതപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category