1 GBP = 88.40 INR                       

BREAKING NEWS

എല്ലാ യൂണിവേഴ്‌സിറ്റികളും 9250 പൗണ്ട് ഫീസായി വാങ്ങുന്ന കാലം കഴിയുന്നു; മികച്ച റാങ്കിങ്ങില്‍ എത്തിയില്ലെങ്കില്‍ 7500-ല്‍ കൂടുതല്‍ ഫീസ് ഈടാക്കാനാവില്ല; നിയമ നിര്‍മാണത്തിന് ഒരുങ്ങി സര്‍ക്കാര്‍

Britishmalayali
kz´wteJI³

ബ്രിട്ടനിലെ എല്ലാ യൂണിവേഴ്‌സിറ്റകള്‍ക്കും ബിരുദ കോഴ്‌സുകള്‍ക്ക് വര്‍ഷം 9250 പൗണ്ട് ഫീസ് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നിലവാരമില്ലാത്ത യൂണിവേഴ്‌സിറ്റികളില്‍നിന്നുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് ഈ പുനഃപരിശോധന. ഇതിന്റെ അടിസ്ഥാനത്തില്‍ റാങ്കിങ്ങില്‍ പിന്നിലുള്ള യൂണിവേഴ്‌സിറ്റികള്‍ക്ക് 7500 പൗണ്ടായി ഫീസ് കുറയ്‌ക്കേണ്ടിവരും. ബിരുദ കോഴ്‌സുകളെക്കുറിച്ച് സാമ്പത്തിക വിദഗ്ധന്‍ ഫിലിപ്പ് ഓഗറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമനിര്‍മാണത്തിനൊരുങ്ങുന്നത്.

നിലവിലെ നിയമമനുസരിച്ച് എല്ലാ യൂണിവേഴ്‌സിറ്റികള്‍ക്കും ഒരേ നിരക്കിലുള്ള ഫീസ് ഈടാക്കാനാവും. പഠനത്തിനുശേഷം ഈ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തികമായി എത്രത്തോളം പ്രയോജനപ്പെടുന്നുണ്ടെന്നത് പരിഗണിക്കാറുമില്ല. ഈ രീതിക്ക് മാറ്റം വരേണ്ടതുണ്ടെന്ന് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. വരുമാനം കൂട്ടുകയെന്ന ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി ഒടട്ടേറെ സര്‍വകലാശാലകള്‍ പലതരം ബിരുദ കോഴ്‌സുകള്‍ നടത്താറുണ്ട്. അതിലൊക്കെ ചേരുന്ന കുട്ടികള്‍ പിന്നീട് നിരാശരാകേണ്ടിയും വരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലതരം ഡിഗ്രി കോഴ്‌സുകളും വിദ്യാര്‍ഥികള്‍ക്ക് പില്‍ക്കാലത്ത് കാര്യമായ വേതനം ലഭിക്കാന്‍ പര്യാപ്തമല്ലെന്നും ഫിലിപ് ഓഗറിന്റെ നേതൃത്വത്തിലുള്ള പഠനത്തില്‍ കണ്ടെത്തി. പേരെടുത്ത സര്‍വകലാശാലകളില്‍നിന്നുള്ള കോഴ്‌സുകള്‍ പാസ്സായവര്‍ക്കാണ് കൂടുതല്‍ വേതനം ലഭിക്കുന്നത്. ശാസ്ത വിഷയങ്ങളൊഴികെയുള്ള കോഴ്‌സുകളിലും കാര്യമായ പ്രയോജനം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാറില്ല. എന്നാല്‍, എല്ലാ കോഴ്‌സുകള്‍ക്കും ഒരേ ഫീസ് നല്‍കേണ്ടിവരുന്നത് നികുതി ദായകരെ സംബന്ധിച്ചിടത്തോളം കടുത്ത അനീതിയാണെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category