1 GBP = 88.40 INR                       

BREAKING NEWS

തുണിയില്ലാതെ മദ്യപിക്കാനും ഉല്ലസിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് മാത്രം സ്വാഗതം; ലണ്ടനിലെ 187 വര്‍ഷം പഴക്കമുള്ള പബ് ഇനി തുണിയുടുക്കാത്തവര്‍ക്ക് മാത്രം

Britishmalayali
kz´wteJI³

ണ്ടനിലെ ഏറ്റവും പഴയതും പ്രൗഢവുമായ ദ കോച്ച് ആന്‍ഡ് ഹോഴ്‌സസ് പബ്ബില്‍ തിരക്കൊഴിഞ്ഞ നേരമില്ല. 187 വര്‍ഷം പഴക്കമുള്ള പബ്ബില്‍ പോയി ഉല്ലസിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇനി ഒരുകാര്യം കൂടി ചെയ്യണം. പബ്ബിലേക്ക് പ്രവേശിക്കുംമുമ്പ് ഉടുതുണിയാകെ അഴിച്ചുവെക്കണം. പൂര്‍ണമായി നഗ്നരായിരുന്ന് മദ്യപിക്കാനുള്ള അവസരമാണ് കോച്ച് ആന്‍ഡ് ഹോഴ്‌സസ് ഒരുക്കുന്നത്. പബ്ബിന്റെ പുതിയ നിയമഭേദഗതിയെ അവിടുത്തെ പതിവുകാര്‍ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

പബ് പ്രേമികളുടെ അവസാന വാക്ക് എന്നാണ് കോച്ച് ആന്‍ഡ് ഹോഴ്‌സസ് അറിയപ്പെടുന്നത്. മികച്ച ഭക്ഷണവും സംഗീതവുമൊക്കെ ആസ്വദിക്കാന്‍ ഇവിടെ അവസരമുണ്ട്. സഹോ ഡിസ്ട്രിക്ടിന്റെ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പബ്ബ് ബ്രിട്ടനിലെതന്നെ ഏറ്റവും തിരക്കേറിയ പബ്ബായാണ് അറിയപ്പെടുന്നത്. പ്രൈവറ്റ് ഐ മാസികയിലുള്‍പ്പെടെ ഒട്ടേറ പ്രസിദ്ധീകരണങ്ങളില്‍ കോച്ച് ആന്‍ഡ് ഹോഴ്‌സസിന്റെ പ്രതാപം വര്‍ണിക്കപ്പെട്ടിട്ടുമുണ്ട്.

അടുത്തിടെ പബ്ബിന് നൂഡിറ്റ്‌സ് ലൈസന്‍സ് കിട്ടിയതോടെയാണ് കോച്ച് ആന്‍ഡ് ഹോഴ്‌സസ് പുതിയ മേഖലയിലേക്ക് കടന്നത്. നഗ്നതയില്‍നിന്ന് ആനന്ദം തേടുക മാത്രമല്ല, എല്ലാവരും തുല്യരാണെന്ന സന്ദേശം പകര്‍ത്തുക കൂടിയാണ് ചെയ്യുന്നതെന്ന് പബ്ബ് ഉടമ അലസ്റ്റര്‍ ചോട്ട് പറഞ്ഞു. പബ്ബിലെത്തുന്നവര്‍ക്ക് നഗ്നരാകുന്നതിന് പ്രാദേശിക കൗണ്‍സിലിന്റെയും അനുമതി ലഭിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. അഡല്‍റ്റ് എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ഇത്തരം അനുമതി ആവശ്യമാണ്.

പബ്ബിലെ ജീവനക്കാരും ഇവിടെയെത്തുന്നവരെപ്പോലെ നഗ്നരായിരിക്കും. നഗ്നരാകുന്നതില്‍ വലിയ കാര്യമില്ലെന്നാണ് അലസ്റ്ററിന്റെ പക്ഷം. ഏറിയാല്‍ 20 മിനിറ്റിനപ്പുറം അതൊരു കാഴ്ചയേ അല്ലാതായി തീരുമെന്നും അദ്ദേഹം പറയുന്നു. നോര്‍മന്‍ ബലോണിന്റെ ഉടമസ്ഥതിയിലായിരുന്ന പബ്ബ്, 2006-ലാണ് അലസ്റ്റര്‍ ചോട്ടും ഗ്രെഗ് സ്റ്റിയുവര്‍ട്ടും മെലാനി ക്രൂഡിയും ചേര്‍ന്ന് വാങ്ങിയത്. തുടക്കത്തിലൊരു ന്യൂഡ് കലന്‍ഡറാണ് പബ് പുറത്തിറക്കിയത്. ഇതേത്തുടര്‍ന്നാണ് ന്യൂഡ് പബ്ബ് എന്ന ആശയം ഉയര്‍ന്നുവന്നതും ലൈസന്‍സിനായി ശ്രമം തുടങ്ങിയതും.

പബ്ബിലെ ജീവനക്കാരും പതിവ് സന്ദര്‍ശകരുമാണ് ന്യൂഡ് കലന്‍ഡറില്‍ പോസ് ചെയ്തിരുന്നത്. പബ്ബിലെത്തി നഗ്നരായശേഷമുള്ള ചിത്രങ്ങളായിരുന്നു ഇതില്‍ ഉപയോഗിച്ചത്. വളരെ ഹിറ്റായി മാറിയ കലന്‍ഡറില്‍നിന്നുള്ള വരുമാനത്തില്‍ 10 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയായ സെന്റര്‍പോയിന്റിന് സംഭാവന നല്‍കുകയും ചെയ്തിരുന്നു. കലണ്ടര്‍ വന്നപ്പോള്‍ത്തന്നെ ലോകമെമ്പാടുമുള്ള ന്യൂഡിസ്റ്റുകള്‍ പബ്ബിലേക്ക് പ്രവേശനം അനുവദിക്കുമോ എന്ന് ചോദിച്ചിരുന്നതായി ചോട്ട് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category