1 GBP = 88.40 INR                       

BREAKING NEWS

കരുത്തു കാട്ടിയ ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് ഒടുവില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ ആദരവ്; പ്രളയ നാടിനെ കൈപിടിച്ചുയര്‍ത്തിയ ജിഎംഎയ്ക്കു കൊട്ടാരത്തിന്റെ വക വിരുന്നു, പ്രതിനിധികളായി വിനോദ് മാണിയും ജില്‍സ് തറപ്പേലും ബുധനാഴ്ച കൊട്ടാരത്തിലെത്തും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: പ്രളയ നാളില്‍ യുകെ മലയാളികള്‍ക്കിടയില്‍ ഏറ്റവും അധികം കരുത്തുകാട്ടി ദുരിതാശ്വാസ ധനസമാഹരണം കണ്ടെത്തിയ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷന് ഒടുവില്‍ രാജ്യത്തിന്റെ അംഗീകാരം. രാജ്യത്തു സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടീഷ് രാജ്ഞി നടത്തുന്ന ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചു ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് മുന്നില്‍ നിന്ന മുന്‍ പ്രസിഡന്റ് വിനോദ് മാണി, മുന്‍ സെക്രട്ടറി ജില്‍സ് തറപ്പേല്‍ എന്നിവരാണ് ബുധനാഴ്ച ബക്കിങ്ങ്ഹാം പാലസില്‍ എത്തുക.

250തില്‍പരം കുടുംബങ്ങളുള്ള ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന് അഭിമാനത്തിന്റെ നിമിഷങ്ങളാണിത്. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 38000 പൗണ്ടാണ് ജിഎംഎ സംഘടിപ്പിച്ചത്. ഇത്രയും പണം സ്വന്തം നിലയില്‍ സംഘടിപ്പിച്ച ഏക സംഘടനയും ജിഎംഎയാണ്. മലയാളികള്‍ അല്ലാത്തവര്‍ കൂടി ചേര്‍ന്ന് സ്വരൂപിച്ച പണം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ പണം നേരിട്ട് സര്‍ക്കാരില്‍ ഏല്‍പ്പിക്കാതെ പ്രളയ ബാധിതരില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചു അഞ്ചു വീടുകള്‍ നിര്‍മ്മിക്കുക എന്ന പദ്ധതിയാണ് ജിഎംഎ ഏറ്റെടുത്തത്. ഒപ്പം രണ്ടരലക്ഷം രൂപയുടെ വീട്ടുപകരണങ്ങളും  കേരളത്തിലെത്തിച്ചു.

ഇതില്‍ മൂന്നു വീടുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. മൂന്നാമത്തെ വീടിന്റെ താക്കോല്‍ദാനം ഇന്നലെയാണ് നടന്നത്. ആലപ്പുഴ രാമങ്കരി സ്വദേശിയായ പത്മിനി തങ്കപ്പനും കുടുംബത്തിനുമാണ് പ്രളയം തകര്‍ത്തു പത്തു മാസം കഴിഞ്ഞപ്പോഴേക്കും പുത്തന്‍ വീടെന്ന ആഗ്രഹം സഫലമായത്. രാമങ്കരി മാരാംപറമ്പില്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ധനകാര്യമന്ത്രി തോമസ് ഐസക് ആണ് വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചത്. 

ജിഎംഎ പ്രതിനിധി റ്റോമിച്ചന്‍ കൊച്ചുതെള്ളിയില്‍ ചാരിറ്റി അവതരണവും അസോസിയേഷനെ നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി മഞ്ജു ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തി. വീട് സമയബന്ധിതമായ പൂര്‍ത്തീകരിച്ച കോണ്‍ട്രാക്ടര്‍മാരെ ആദരിക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെകെ അശോകന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കുഞ്ഞുമോള്‍ ശിവദാസ്, രാമങ്കരി പഞ്ചായത്ത് മെമ്പര്‍ ജോസഫ് ചേക്കോടന്‍, പൊതുപ്രവര്‍ത്തകരായ സി.പി ബ്രീവന്‍, പി.എ ആന്റണി പുറവടി, സന്തോഷ് ശാന്തി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രമ്യ തങ്കപ്പന്‍ നന്ദി പറഞ്ഞു.
ഈയൊരു ബൃഹത് പദ്ധതിക്കു പ്രസിഡന്റിനോടും, സെക്രട്ടറിയുടെയും കൂടെ തോളോടു തോളുചേര്‍ന്നു നിന്നത് ജിഎംഎയുടെ ട്രഷറര്‍ ആയിരുന്ന വിന്‍സെന്റ് സ്‌കറിയ, വൈസ് പ്രസിഡന്റായിരുന്ന ബാബു തോമസ്, ജോയിന്റ് സെക്രട്ടറി രശ്മി മനോജ്, ജോയിന്റ് ട്രഷറര്‍ ബിനുമോന്‍ കുര്യാക്കോസും, കേരള ഫ്‌ളഡ് കമ്മിറ്റി അംഗങ്ങളായ ലോറന്‍സ് പല്ലിശേരി, തോമസ് ചാക്കോ, ഡോ. ബിജു പെരിങ്ങത്തറ എന്നിവര്‍ക്കൊപ്പം ജി എം എയുടെ ഓരോ കുടുംബങ്ങളുമാണ്.
ഓരോ വര്‍ഷവും കേരളത്തിലെ ജില്ലാ ആശുപത്രികള്‍ക്കുള്ള ധനസഹായവും, അലിഷാ എ ലൈറ്റ്ഹൗസ് ഓഫ് ഹോപ്പിലൂടെ, മെയ്ക് എ വിഷ് ചാരിറ്റി, ഗ്ലോസ്റ്റര്‍ഷെയര്‍ ഹോസ്പിറ്റല്‍ ചാരിറ്റി, ജി എം എ സ്‌പോര്‍ട്‌സ് ലീഡ് ആയ ജിസോ അബ്രഹാമിലൂടെ ഗ്ലോസ്റ്റര്‍ ഡ്രാഗന്‍ ബോട്ട്‌റേസില്‍, ജോണ്‍ ഹോപ്കിന്‍സ്, പൈഡ് പൈപ്പര്‍ ചാരിറ്റി എന്നിവയൊക്കെ ജിഎംഎയുടെ എടുത്തുപറയത്തക്ക ചാരിറ്റി സംരംഭങ്ങളാണ്.

സര്‍ക്കാര്‍ പദ്ധതികള്‍ ഇപ്പോഴും തുടങ്ങിയിടത്തു ഇഴയുമ്പോഴാണ് പ്രവാസികള്‍ ഏറ്റെടുത്ത പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാവുന്നത്. ഗ്ലോസ്റ്റര്‍ മലയാളികള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാവുന്നതില്‍ മനസ് നിറഞ്ഞ ജിഎംഎ അംഗങ്ങളായ ഡോക്ടര്‍ ദമ്പതികള്‍ അടുത്തിടെ നടന്ന സംഗീത നിശയില്‍ വച്ച് അഞ്ചു ലക്ഷം രൂപ കൂടി സംഘടനക്ക് കൈമാറിയിരുന്നു. ഇതെല്ലം ചേര്‍ത്ത് വയ്ക്കുമ്പോള്‍ യുകെയില്‍ ഒരു മലയാളി സംഘടനക്കും വെല്ലുവിളിക്കാന്‍ കഴിയാത്ത വിധം ജിഎംഎയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നേറുകയാണ്.

മുഴുവന്‍ അംഗങ്ങളെയും ഏക മനസോടെ അണിനിരത്തി മുന്നോട്ടു പോകുന്ന ജിഎംഎ അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും ഉള്ള കൊച്ചു കൊച്ചു പ്രയാസങ്ങളില്‍ പോലും സ്നേഹസ്പര്ശമായാണ് മറ്റുള്ളവരുടെ അസൂയ നേടിയെടുക്കുന്നത്. ഓരോ വര്‍ഷവും ആരുടെ കയ്യില്‍ സംഘടനയുടെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുന്നു എന്ന് വിലയിരുത്തിയല്ല അംഗങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നത്.

യുകെയില്‍ മറ്റിടങ്ങളില്‍ ഗ്രൂപ്പ് പടല പിണക്കങ്ങള്‍ നിത്യ സംഭവം ആകുമ്പോള്‍ രണ്ടാമതൊരു സംഘടനക്ക് പോലും ഇടം നല്‍കാതെ ജിഎംഎ കുതിക്കുന്നതും മറ്റു മലയാളി സംഘടനകള്‍ക്ക് മാതൃക അയക്കാവുന്നതാണ്. ഇതിനെല്ലാം ഉള്ള അംഗീകാരമായാണ് ഇപ്പോള്‍ ബക്കിങ്ങ്ഹാം പാലസിന്റെ ക്ഷണം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ആഴ്ച കേരള ധനമന്ത്രി തോമസ് ഐസക് ജിഎംഎ അംഗങ്ങളെ നേരില്‍ കാണാന്‍ എത്തിയതും സംഘടനാ നടത്തുന്ന വിപുലമായ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിഞ്ഞ ശേഷമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category