kz´wteJI³
ഇറാനെതിരെ യുദ്ധനീക്കം നടത്തുന്ന അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന് സൈന്യം. അമേരിക്ക നടത്തുന്ന പടനീക്കം വിഡ്ഡിത്തമാണെന്ന് ഇറാനിലെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥന് പറഞ്ഞു. അടുത്തിടെ ഓയില്‍ ടാങ്കറുകള്‍ക്കുനേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ചാണ് അമേരിക്ക പശ്ചിമേഷ്യയിലേക്ക് പടനീക്കം നടത്തുന്നത്. 1500 സൈനികരെക്കൂടി മേഖലയില്‍ നിയോഗിക്കുമെന്ന് കഴിഞ്ഞദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു.
ഇറാന് മിലിട്ടറി കമാന്‍ഡിന്റെ ഉപദേഷ്ടാവായ ജനറല്‍ മൊര്‍ത്താസ ഖുര്‍ബാനിയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. രണ്ട് യുദ്ധക്കപ്പലുകളെ അമേരിക്ക അയക്കുന്നുണ്ട്. അവ അതിസാഹസികത കാട്ടി ഇറാന്റെ സമുദ്രാതിര്‍ത്തി കടന്നാല്‍ കപ്പലുകള്‍ ഞൊടിയിടയില്‍ കടലിന്റെ അടിത്തട്ടിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കപ്പലുകളും അതിലുള്ള സൈനികരും യുദ്ധവിമാനങ്ങളുമെല്ലാം തകര്‍ത്തു തരിപ്പണമാക്കാന്‍ രണ്ട് മിസൈലുകളും രണ്ട് പുതിയ രഹസ്യായുധങ്ങളും മതിയെന്നും അദ്ദേഹം പറഞ്ഞു.
ഇറാനില്‍നിന്നുള്ള ഭീഷണി നേരിടുന്നതിനായാണ് ട്രംപ് ഭരണകൂടം രണ്ട് വിമാനവാഹിനി കപ്പലുകളെ പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുള്ളത്. ഇറാന് ആണവായുധം നിര്‍മിക്കുന്നുണ്ടെന്നും ആണവ പരീക്ഷണങ്ങള്‍ എത്രയും വേഗം നിര്‍ത്തിവെക്കണമെന്നുമാണ് അമേരിക്കയുടെ ആവശ്യം. കഴിഞ്ഞവര്‍ഷം ഇറാനുമായുള്ള ആണവകരാറില്‍നിന്ന് അമേരിക്ക പിന്മാറിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഇറാനുമേല്‍ സമ്മര്‍ദം കൂട്ടുന്നതിന് അവിടെനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ഉപരോധ ഭീഷണിചെലുത്തി പിന്മാറ്റാനും അമേരിക്കയ്ക്കായി.
ആണവ കരാറില്‍നിന്ന് ഏകപക്ഷീയമായാണ് അമേരിക്ക പിന്മാറിയത്. ആറ് രാജ്യങ്ങളൊപ്പിട്ട കരാറില്‍ ഫ്രാന്‍സും ബ്രിട്ടനുമടക്കം മറ്റു രാജ്യങ്ങളെല്ലാം ഇപ്പോഴും കരാറിന്റെ ഭാഗമാണ്. അമേരിക്കയുടെ നടപടി ലോകമെമ്പാടുംനിന്നും വിമര്‍ശനത്തിന് ഇടയാക്കിയെങ്കിലും കരാറില്‍നിന്ന് പിന്മാറാനുള്ള തീരുമാനത്തില്‍ ട്രംപ് ഭരണകൂടം ഉറച്ചുനിന്നു. മുന്‍ഗാമി ബരാക് ഒബാമയുടെ കാലത്തുണ്ടാക്കിയ കരാര്‍ ധൃതിപിടിച്ചെടുത്തതാണെന്നും വസ്തുതകള്‍ മനസ്സിലാക്കാതെയാണ് അമേരിക്ക കരാറിലൊപ്പുവെച്ചതെന്നും ട്രംപ് ഭരണകൂടം കുറ്റപ്പെടുത്തി.
ഇറാന്റെ ആയുധശേഷിയെക്കുറിച്ച് അവിടുത്തെ സൈനികോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അതിശയോക്തിയോടെയാണ് സംസാരിക്കാറുള്ളതെന്നും, ഇറാന്റെ മുന്നറിയിപ്പുകള്‍ കാര്യമാക്കേണ്ടതില്ലെന്നുമാണ് പാശ്ചാത്യ ലോകത്തിന്റെ കാഴ്ചപ്പാട്. എന്നാല്‍, തീരത്ത് വിന്യസിച്ചിട്ടുള്ള മിസൈലുകളും കടലില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകളും ഇറാനെ പ്രതിരോധിക്കുമെന്നാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്നതില്‍ ഇറാന് വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം നിലനിര്‍ത്തുകയെന്നതാണ് അമേരിക്കയുടെ അജന്‍ഡയെന്ന് ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറയുന്നു. ഇറാന് ആണവായുധപരീക്ഷണം നടത്തുന്നുണ്ടെന്ന ആരോപണമുന്നയിക്കുന്നത് അതിനാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനെ പ്രതിരോധത്തിലാക്കുന്നതിന് യുദ്ധവിമാനങ്ങളടക്കം സര്‍വസന്നാഹങ്ങളും പശ്ചിമേഷ്യയിലേക്ക് അയക്കുമെന്ന അമേരിക്കയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് മുഹമ്മദ് ജാവേദ് ഇങ്ങനെ പറഞ്ഞത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam