1 GBP = 87.75 INR                       

BREAKING NEWS

പറഞ്ഞില്ലേ മോദി പഴയ മോദിയല്ലെന്ന്; മറ്റൊരു വിജയ് മല്യയും നീരവ് മോദിയും ഉണ്ടാവാതിരിക്കാന്‍ സിനിമാ സ്റ്റൈല്‍ ആക്ഷനുമായി മുംബൈയിലെ ഇമിഗ്രേഷന്‍ അധികൃതര്‍; പൂട്ടിയ ജെറ്റ് എയര്‍വെയ്സ് ഉടമയെയും ഭാര്യയെയും പൊക്കിയത് ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം നീങ്ങിത്തുടങ്ങിയശേഷം; വിമാനം തടഞ്ഞ് ഞൊടിയിടയില്‍ നരേഷ് ഗോയലിനെയും ഭാര്യയെയും പൊക്കി ഹോളിവുഡ് സ്റ്റൈലില്‍ മടക്കം

Britishmalayali
kz´wteJI³

മുംബൈ: ഇന്ത്യയിലെ ബാങ്കുകളെ ശതകോടികള്‍ വെട്ടിച്ച വിജയ് മല്യയെയും നീരവ് മോദിയെയും പോലുള്ള കുറ്റവാളികള്‍ രാജ്യം വിട്ടുപോയതിന്റെ നാണക്കേട് നരേന്ദ്ര മോദി സര്‍ക്കാരിനെ വേട്ടയാടിയിരുന്നു. ഇനി അത്തരം സാമ്പത്തിക കുറ്റവാളികള്‍ രാജ്യം വിടരുതെന്ന കര്‍ശന നിര്‍ബന്ധത്തിലാണ് മോദി സര്‍ക്കാര്‍. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ്, രാജ്യം വിടാന്‍ ഒരുങ്ങിയ ജെറ്റ് എയര്‍വെയ്സ് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയലിനെയും ഭാര്യ അനിതയെയും മുംബൈ വിമാനത്താവളത്തില്‍നിന്ന് എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞത് അതുകൊണ്ടാണ്.


പുറപ്പെടാന്‍ തയ്യാറായി നീങ്ങിത്തുടങ്ങിയ വിമാനത്തില്‍നിന്നാണ് നരേഷ് ഗോയലിനെയും ഭാര്യയെയും യാത്ര വിലക്കി തിരിച്ചിറക്കിയത്. വിമാനം തിരിച്ചുവിളിച്ച എമിഗ്രേഷന്‍ അധികൃതര്‍, അവരോട് വിദേശത്തേക്ക് പോകാനാവില്ലെന്ന കാര്യം ധരിപ്പിച്ചു. കോടിക്കണക്കിന് രൂപ കടക്കെണിയിലായതിനെത്തുടര്‍ന്നാണ് ജെറ്റ് എയര്‍വെയ്സ് പൂട്ടിയത്. ഇവരുടെ പേരില്‍ വിവിധ കേസുകള്‍ നിലനില്‍ക്കെ, വിദേശത്തേക്ക് പോകരുതെന്ന കര്‍ശന നിയന്ത്രണവുമുണ്ട്. നരേഷ് ഗോയലിന്റെയും ഭാര്യയുടെയും പേരില്‍ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

എമിറേറ്റ്സിന്റെ ഇകെ-507 വിമാനം പുറപ്പെടാന്‍ തയ്യറായി റണ്‍വേയിലേക്ക് നീങ്ങവെയാണ് തിരിച്ചുവിളിച്ചത്. സീരിയസ് ഫ്രോഡ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും കോര്‍പറേറ്റ് കാര്യ മന്ത്രാലയവും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ യാത്ര ചെയ്യാനാവില്ലെന്ന് ഇരുവരെയും മുംബൈ എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. സാമ്പത്തിക ബാധ്യത വരുത്തിയവരും കുടിശിക വരുത്തിയവരും വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിന് 2018 നവംബറില്‍ പൊതുമേഖലാ ബാങ്കുകള്‍ക്കായി ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ യാത്ര തടഞ്ഞത്.

ഇന്നലെ വൈകിട്ട് 4.14-നാണ് ഗോയലും ഭാര്യയുമുള്‍പ്പെടെ 314 യാത്രക്കാരുമായി വിമാനം പുറപ്പെടാന്‍ തയ്യറായി റണ്‍വേയിലേക്ക് നീങ്ങിയത്. 4.19-ന് എമിഗ്രേഷന്‍ അധികൃതരില്‍നിന്ന് വിമാനം പുറപ്പെടാന്‍ അനുവദിക്കരുതെന്ന സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിക്കുന്നു. 4.35-ന് വിമാനം തിരികെ പാര്‍ക്കിങ് ഏരിയയിലേക്ക് കൊണ്ടുവന്നു. ഫസ്റ്റ് ക്ലാസ് ക്യാബിന്റെ രണ്ടാം നിരയിലിരുന്ന നരേഷ് ഗോയലിനോടും ഭാര്യയോടും വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇരുവരും ഇറങ്ങിയശേഷം അവരുടെ ലഗേജും തിരിച്ചിറക്കി വിമാനം 5.04-ന് ദുബായിലേക്ക് പറന്നു.

ദൂബായ് മറീനയിലുള്ള ആഡംബര വസതിയിലേക്ക് പോകാനാണ് നരേഷ് ഗോയലും ഭാര്യയും യാത്ര പുറപ്പെട്ടത്. എന്നാല്‍, ഇരുവരോടും രാജ്യത്തിന് പുറത്തേക്ക് പോകരുതെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിനുശേഷം കുറച്ചുനേരംകൂടി വിമാനത്താവളത്തില്‍ തങ്ങിയ നരേഷ് ഗോയലും ഭാര്യയും മുംബൈയിലെ വീട്ടിലേക്ക് മടങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായിരുന്ന ജെറ്റ് എയര്‍വെയ്സ് ഏപ്രില്‍ 27-നാണ് സര്‍വീസ് നിര്‍ത്തിയത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം ഒമ്പത് ബാങ്കുകള്‍ക്കായി 7000 കോടി രൂപയുടെ ബാധ്യതയാണ് ജെറ്റ് എയര്‍വെയ്സിനുള്ളത്. എസ്.ബി.ഐക്ക് മാത്രം 1600 കോടി രൂപ കിട്ടാനുണ്ട്. സീരിയസ് ഫ്രോഡ്സ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജെറ്റിനെതിരേ അന്വേഷണം നടത്തുന്നുണ്ട്. വിമാനത്താവളത്തിലെത്തിയപ്പോള്‍ നരേഷ് ഗോയലിനും അനിതയ്ക്കും യാതൊരു തടസ്സവും നേരിടേണ്ടിവന്നിരുന്നില്ല. അവരുടെ പാസ്പോര്‍ട്ടുകള്‍ വേഗം തന്നെ സ്റ്റാമ്പ് ചെയ്ത് ലഭിക്കുകയും ചെയ്തു.

ജെറ്റ് അടച്ചുപൂട്ടിയതോടെ 22,000-ത്തോളം പേര്‍ക്കാണ് ജോലി നഷ്ടമായത്. പൈലറ്റുമാരടക്കമുള്ള ജീവനക്കാര്‍ക്ക് 2018 ഡിസംബര്‍ മുതല്‍ വേതനം ലഭിച്ചിരുന്നില്ല. ഇവരുടെ പി.എഫ്. അടവിലും കമ്പനി വീഴ്ച വരുത്തിയിരുന്നതായി അടുത്തിടെ വ്യക്തമായി. 9000 കോടി തട്ടിച്ച് ലണ്ടനിലേക്ക് മുങ്ങിയ വിജയ് മല്യക്കും പഞ്ചാബ് നാഷണല്‍ ബാങ്കിനെ 13500 കോടി തട്ടിച്ച നീരവ് മോദിക്കും അമ്മാവന്‍ മെഹുല്‍ ചോക്സിക്കും 7000 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ വിന്‍സം ഗ്രൂപ്പ് ഉടമ ജതിന്‍ മേത്തയ്ക്കും ശേഷമാണ് സാമ്പത്തിക കുറ്റകൃത്യം നടത്തിയ വന്‍കിടക്കാരെ വിദേശത്തുപോകുന്നതില്‍നിന്ന് തടയാന്‍ അധികൃതര്‍ നടപടികളെടുത്തുതുടങ്ങിയത്. അതിന്റെ തുടര്‍ച്ചയാണ് നരേഷ് ഗോയലിനും ഭാര്യക്കുമെതിരേ സിനിമാ സ്റ്റൈലിലുണ്ടായ നടപടിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category