1 GBP = 89.40 INR                       

BREAKING NEWS

മരിക്കുന്നവരെ ഇവിടെ കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ഇല്ല; മൃതദേഹങ്ങള്‍ അഴുകാനായി കൂട്ടിയിടും; ടൂറിസ്റ്റുകള്‍ക്ക് വന്ന് തൊട്ടുനോക്കി ആസ്വദിക്കാം! മാറുന്ന കാലത്തെ ഒരു വിചിത്ര വിശേഷം കൂടി

Britishmalayali
kz´wteJI³

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ലോകത്ത് പലവിധ രീതികള്‍ പിന്തുടരാറുണ്ട്. മതങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് വ്യത്യാസമുണ്ടെങ്കിലും, ലോകത്തെല്ലായിടത്തും മൃതദേഹം കുഴിച്ചിടുകയോ ദഹിപ്പിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാല്‍, ഇന്‍ഡോനേഷ്യയിലെ ബാലിയിലുള്ള ഒരു ഗ്രാമത്തില്‍ ഈ രണ്ട് രീതികളുമില്ല. പകരം മൃതദേഹങ്ങള്‍ അഴുകി നശിക്കുകയാണ് ചെയ്യുക. വിശുദ്ധമെന്ന് വിശ്വസിക്കുന്ന ഒരു മരച്ചുവട്ടിലാണ് മൃതദേഹങ്ങള്‍ കൂട്ടിയിടുന്നത്. അഴുകിക്കിടക്കുന്ന മൃതദേഹങ്ങള്‍ കാണാന്‍ വിനോദസഞ്ചാരികള്‍ ഇവിടെയെത്തുന്നുവെന്നതാണ് മറ്റൊരു കൗതുകം.

ട്രൂണ്‍യാന്‍ ഗ്രാമവാസികളാണ് ഇങ്ങനെ വിചിത്രമായ രീതിയില്‍ ശവസംസ്‌കാരം നടത്തുന്നത്. മൃതദേഹങ്ങളിലെ മാസം അഴുകിക്കഴിഞ്ഞാല്‍, തലയോട്ടികള്‍ മരച്ചുവട്ടിലെടുത്തുവെക്കും. 1100 വര്‍ഷം പഴക്കമുള്ള മരമാണിതെന്നാണ് വിശ്വാസം. വനത്തിനുള്ളിലെ ഈ ഗ്രാമത്തിലെത്തണമെങ്കില്‍ സന്ദര്‍ശകര്‍ക്ക് ഏറെ പണിപ്പെടണം. ബാത്തൂര്‍ തടാകം കടന്നുവേണം ബാത്തൂര്‍ അഗ്‌നിപര്‍വതത്തിന്റെ താഴവരയിലുള്ള ഗ്രാമത്തിലെത്താന്‍.

ചെറിയ മുളവടികള്‍ കൊണ്ടുള്ള കൂട്ടിലാക്കിയാണ് മൃതദേഹങ്ങള്‍ ഇവിടെ ഉപേക്ഷിക്കുന്നത്. മൃഗങ്ങളും മറ്റും കടിച്ചുപറിക്കാതിരിക്കുന്നതിനാണ് കൂട്. വിവാഹിതരായ ആളുകളെ മാത്രമേ ഇങ്ങനെ പരസ്യമായി അടക്കം ചെയ്ത് ആദരിക്കുകയുള്ളൂ. അവിവാഹിതര്‍ മരിച്ചാല്‍ കുഴിച്ചിടുകയാണ് ട്രൂണ്‍യാന്‍ ഗ്രാമത്തിലെ രീതി. താരു മെന്യാന്‍ മരത്തിനുചുവട്ടില്‍ മൃതദേഹങ്ങള്‍ കിടന്ന് ചീഞ്ഞളിഞ്ഞാലും ദുര്‍ഗന്ധം വരില്ലെന്ന് ഇവിടുത്തുകാര്‍ പറയുന്നു. മരത്തില്‍നിന്നുള്ള സുഗന്ധമാണ് ദുര്‍ഗന്ധം ഇല്ലാതാക്കുന്നത്.
മൃതദേഹങ്ങളിലെ മാസം മുഴുവന്‍ അഴുകി അസ്ഥികൂടം തെളിയുന്നതോടെ, തലയോട്ടിയെടുത്ത് മരച്ചുവട്ടിലെ അള്‍ത്താരയില്‍വെക്കും. കൂട് മറ്റൊരു മൃതദേഹത്തിനായി നല്‍കുകയും ചെയ്യും. പുരുഷന്മാര്‍ക്ക് മാത്രമാണ് ഈ ശ്മശാനത്തിലേക്ക് പ്രവേശനം. മൃതദേഹങ്ങള്‍ കുളിപ്പിച്ച് വസ്തം ധരിപ്പിച്ചുവേണം ഇവിടെവെക്കാന്‍. മുഖം മറയ്ക്കാനും പാടില്ല. മൃതദേഹവുമായി വരുമ്പോള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പ്രവേശനവിലക്കുള്ളത്. അല്ലാത്ത സമയത്ത് വരുന്നതില്‍ വിലക്കില്ല
മൃതദേഹവുമായി സ്ത്രീകള്‍ പ്രവേശിച്ചാല്‍ അത് ഭൂകമ്പത്തിനോ അഗ്‌നിപര്‍വത സ്ഫോടനത്തിനോ ഇടയാക്കുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. യഥാര്‍ഥ ബാലി നിവാസികള്‍ തങ്ങളാണെന്നും അവര്‍ പറയുന്നു. ഡെന്‍പസാറില്‍നിന്ന് മൂന്നുമണിക്കൂറോളം ബോട്ടില്‍ സഞ്ചരിച്ചുവേണം ഇവിടെയെത്താന്‍. ബാലി സന്ദര്‍ശിക്കുന്നവര്‍ നിശ്ചയമായും പോകേണ്ടയിടമാണ് ട്രൂണ്‍യാന്‍ ശ്മശാനമെന്ന് ഇവിടെ സന്ദര്‍ശിച്ച ഒരു സഞ്ചാരി ഫേസ്ബുക്ക് ട്രാവലോഗില്‍ അഭിപ്രായപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category