1 GBP = 89.40 INR                       

BREAKING NEWS

എവറസ്റ്റ് കൊടുമുടിയില്‍ 'തിക്കും തിരക്കും'; ഇന്ത്യക്കാരടക്കം 10 പേര്‍ മരിച്ചു; ഈ വര്‍ഷം അനുമതി നല്‍കിയിരുന്നത് 381 പേര്‍ക്ക്; തിരക്ക് അനുഭവപ്പെടുന്നത് മോശം കാലവസ്ഥയെ തുടര്‍ന്ന് ദിവസങ്ങള്‍ വെട്ടിച്ചുരുക്കിയതോടെ; പലരും മരിക്കുന്നത് തിരച്ചിറങ്ങാന്‍ കാത്തിരിക്കുന്നതിനിടയില്‍

Britishmalayali
kz´wteJI³

കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ എവറസ്റ്റ് കയറുന്നതിനിടെ രണ്ടു പേര്‍ മരിച്ചു. ബ്രിട്ടിഷ് പര്‍വതാരോഹകന്‍ റോബിന്‍ ഫിഷര്‍ (44), അമ്പത്താറുകാരനായ ഐറിഷ് സ്വദേശി എന്നിവരാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ, മെയ് 14ന് ആരംഭിച്ച ഈ വര്‍ഷത്തെ മലകയറ്റ സീസണില്‍ മരിച്ചവരുടെ എണ്ണം പത്തായി.ഈ വര്‍ഷം 381 പേര്‍ക്കാണ് നേപ്പാള്‍ പര്‍വതാരോഹണത്തിന് അനുമതി നല്‍കിയത്. മോശം കാലാവസ്ഥ കാരണം പര്‍വതാരോഹണത്തിന്റെ ദിവസം ചുരുക്കിയത് കാരണം വലിയോ തോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്.

വ്യാഴാഴ്ച്ചയാണ് മൂന്ന് പര്‍വതാരോഹകര്‍ മരിച്ചതെന്ന് നേപ്പാള്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മീരാ ആചാര്യ പറഞ്ഞു. എവറസ്റ്റില്‍ കയറി തിരിച്ച് ഇറങ്ങുന്നതിനിടയിലാണ് 52കാരിയായ കല്‍പന ദാസ് മരിച്ചത്. ഒഡിഷ സ്വദേശിനിയാണ് ഇവര്‍. നിരവധി പര്‍വതാരോഹകര്‍ പര്‍വ്വതത്തില്‍ കയറാനായി കാത്ത് നിന്നിരുന്നു. ഇത് പര്‍വതത്തില്‍ നിന്നും ഇറങ്ങുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയായിരുന്നു. കൊടും തണുപ്പില്‍ കാത്തിരുന്ന് കുഴഞ്ഞ് വീണാണ് കല്‍പന മരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.

എവറസ്റ്റ് കൊടുമുടിയുടെ ഏറ്റവും ഉയരം കൂടിയ പോയിന്റില്‍ നിന്ന് 150 മീറ്റര്‍ മാത്രം അകലെയാണ് റോബിന്‍ ഫിഷര്‍ തളര്‍ന്നു വീണത്. രക്ഷിക്കാന്‍ ഗൈഡുകള്‍ പരമാവധി ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് അധികൃതര്‍ അറിയിച്ചു. പര്‍വതത്തിന്റെ വടക്ക് ടിബറ്റന്‍ മേഖലയില്‍ വച്ചാണ് ഐറിഷ് സ്വദേശി മരിച്ചതെന്നും അവര്‍ പറഞ്ഞു.

കാലാവസ്ഥ പ്രതികൂലമാകുന്നതിനെ തുടര്‍ന്നു കൊടുമുടിയുടെ മലകയറ്റ ഭാഗം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ അടയ്ക്കാനിരിക്കെയാണ് അപകടം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ സീസണ്‍ തുടങ്ങി ചുരുങ്ങിയ കാലയളവില്‍ ഇത്രയും മരണം രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. നാല് ഇന്ത്യക്കാരും അമേരിക്ക, ഓസ്ട്രിയ, നേപ്പാള്‍, അയര്‍ലന്‍ഡ് സ്വദേശികളും അടക്കമുള്ള പര്‍വതാരോഹകരാണ് ഈ സീസണില്‍ മരിച്ച മറ്റുള്ളവര്‍.

അപകട മേഖലയില്‍ മലകയറ്റകാരുടെ തിരക്ക് വര്‍ധിച്ചതാണ് മരണസഖ്യ ഉയരാന്‍ കാരണമെന്നാണ് സൂചന. കാലാവസ്ഥ പ്രതികൂലമാകുന്നതിനു മുന്‍പു കൊടുമുടി കയറാന്‍ എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. അതിനാല്‍ മലകയറ്റ ഭാഗത്തെ തിരക്കു കുറയ്ക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

27കാരനായ നിഹാല്‍ ഭഗവാന്‍ എന്നയാളും തിരിച്ച് ഇറങ്ങുന്നതിനിടയിലാണ് മരിച്ചത്. 12 മണിക്കൂറില്‍ അധികമാണ് നിഹാല്‍ തിരക്കില്‍ കുടുങ്ങി പോയതെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ക്യാംപില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

65കാരനായ ഓസ്ട്രേലിയന്‍ സഞ്ചാരിയാണ് മരിച്ച മറ്റൊരാള്‍. 55കാരിയായ അഞ്ജലി കുല്‍ക്കര്‍ണിയാണ് ബുധനാഴ്ച്ച മരിച്ചത്. മറ്റൊരു അമേരിക്കക്കാരനും ബുധനാഴ്ച്ച തന്നെ മരിച്ചു. കഴിഞ്ഞ ആഴ്ച്ച ഒരു ഇന്ത്യക്കാരനും ഐറിഷ് സഞ്ചാരിയും കാല്‍ തെറ്റി വീണ് മരിച്ചു.

ഈ മാസം തന്നെയാണ് കാഞ്ചന്‍ജുംഗ കൊടുമുടി കയറാന്‍ ശ്രമിച്ച രണ്ട് പര്‍വതാരോഹകര്‍ മരിച്ചതും. ലോകത്തെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് കാഞ്ചന്‍ജുംഗ. 48കാരനായ ബിപ്ലബ് ബൈദ്യ, 46കാരനായ കുന്ദല്‍ കണ്‍റാറ് എന്നിവരാണ് മരിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 26,246 അടി ഉയരത്തിലാണ് ഇവര്‍ മരിച്ചത്.പര്‍വ്വതാരോഹണത്തിന് സഹായിക്കുന്ന കമ്പനിയായ പീക്ക് പ്രൊമോഷണല്‍ ഹൈക്കിങ് കമ്പനിയാണ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്. ഇരവരും കൊല്‍ക്കത്ത സ്വദേശികളാണ്. ഈ മാസം അവസാനിക്കുന്ന പര്‍വതാരോഹണ സീസണില്‍ പങ്കെടുക്കാന്‍ നിരവധി പേരാണ് ഹിമാലയത്തിലെത്തുന്നത്.

മാര്‍ച്ചിലാണ് പര്‍വ്വതാരോഹണത്തിന്റെ സീസണ്‍ ആരംഭിക്കുന്നത്. ഇത് മെയ് അവസാനത്തോടെ തീരും. സാധാരണ ഇക്കാലയളവില്‍ ആറ് പേരാണ് ശരാശരി മരിക്കാറുള്ളത്. കഴിഞ്ഞ സീസണില്‍ ഇത് പത്തായിരുന്നു. അത്യാധുനിക പര്‍വ്വതാരോഹണ ഉപകരണങ്ങള്‍ ഉണ്ടായിട്ടും കൂടുതല്‍ പേര്‍ മരിച്ചത് പ്രതികൂല കാലാവസ്ഥ കാരണമാണ്. 2014 ലും 2015 ലും എല്ലാ തരത്തിലും പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഒട്ടനേകം പേര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു.2014 പര്‍വ്വതാരോഹണത്തിന് അവസരം ലഭിക്കാതിരുന്നവര്‍ക്ക് 2019 വരെ എപ്പോള്‍ വേണമെങ്കിലും കയറാന്‍ അവസരം ഉണ്ട്. ഇതാണ് തിരക്കിന് കാരണമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category