1 GBP = 88.40 INR                       

BREAKING NEWS

ഇന്ദിരയുടെ മുഖവും ചിരിയും ആത്മവിശ്വാസവുമായി മൂന്ന് മാസം കിഴക്കന്‍ ഉത്തര്‍പ്രദേശ് മുഴുവന്‍ അലഞ്ഞിട്ടും കരിയില പോലും അനങ്ങിയില്ല; ആവശ്യത്തിലേറെ മീഡിയാ ഹൈപ്പ് ലഭിച്ചിട്ടും തലമുറകള്‍ കൈവശം വച്ച അമേഠി നഷ്ടപ്പെട്ടെന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ല; ഇന്ദിരയുടെ കൊച്ചുമകളെ ഇറക്കി യുപിയെ ഇളക്കി അടുത്ത തവണ വിജയം ഉറപ്പിക്കാന്‍ നടത്തിയ നീക്കം പാളി; ആകെ സംഭവിച്ചത് എട്ട് സീറ്റുകള്‍ ബിജെപിക്ക് സമ്മാനിച്ചത് മാത്രം; പ്രിയങ്കാ ഗാന്ധി വീണ്ടും വീട്ടമ്മയായി വീട്ടില്‍ ഒതുങ്ങിയേക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിയുടെ പുനരവതാരമായാണ് പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസുകാര്‍ കണ്ടത്. രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി പ്രിയങ്കയെ മനസ്സില്‍ കണ്ടവരുമുണ്ട്. ഇന്ദിരയുടെ മുഖവും അതേ പുഞ്ചിരിയും ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മധുരമെത്തിക്കുമെന്ന് കരുതി. ഉത്തര്‍ പ്രദേശില്‍ മനസ്സില്‍ കണ്ടത് അഞ്ചില്‍ അധികം സീറ്റും. ഉത്തരേന്ത്യയിലെ മോദി പ്രഭാവത്തെ തകര്‍ത്ത് രാഹുല്‍ ഗാന്ധിയെ പ്രിയങ്ക അധികാര കസേരയില്‍ ഇരുത്തുമെന്നും കുരതി. കോണ്‍ഗ്രസ് ഹൈക്കമാണ്ടിലെ നിര്‍ണ്ണായക സ്വാധീന ശക്തി പ്രിയങ്കയായി മാറുമെന്നും ഏവരും കരുതി. എന്നാല്‍ ഇന്ദിരയുടെ മുഖത്തെ ആത്മവിശ്വാസം പ്രിയങ്കയിലേക്ക് എത്തിയിട്ടും അത് വോട്ടായി മാറിയില്ല. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ദേശീയ തലത്തില്‍ കൂട്ടാനായത് എട്ട് സീറ്റ് മാത്രമാണ്. അതും നല്‍കിയത് കേരളത്തില്‍ ആഞ്ഞു വീശിയ ശബരിമലക്കാറ്റും പഞ്ചാബിലെ അമരീന്ദര്‍ സിംഗിന്റെ മുഖവും.

ഉത്തര്‍പ്രദേശില്‍ ബിജെപി സ്വന്തമാക്കിയത് 80ല്‍ 61 സീറ്റ്. കോണ്‍ഗ്രസിന് ആകെയുണ്ടായിരുന്ന രണ്ടില്‍ ഒരു സീറ്റ് നഷ്ടമായി. അതും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠി. കോണ്‍ഗ്രസിന് ആകെ ലഭിച്ചത് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി മാത്രം. അമേഠിയും റായ്ബറേലിയുമുള്‍പ്പെടെ 41 മണ്ഡലങ്ങളടങ്ങിയ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ നിയോഗിക്കുമ്പോഴും സ്വപ്നത്തില്‍ പോലും കോണ്‍ഗ്രസ് നേതൃത്വം കരുതിയിരിക്കില്ല ഇത്തരമൊരു തിരിച്ചടി. 41ല്‍ ആറിടത്ത് പാര്‍ട്ടി മത്സരിച്ചില്ല. ശേഷിച്ച 35ല്‍ ഒരിടത്ത് ജയം. അമേഠിയില്‍ രണ്ടാം സ്ഥാനം. കിഴക്കന്‍ യുപിയിലെ ബാക്കി 33 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. ഇതും പ്രിയങ്കയുടെ രാഷ്ട്രീയ സ്വപ്നങ്ങള്‍ക്ക വെല്ലുവിളിയാണ്. ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര നിരവധി കേസുകളില്‍ സംശയ നിഴലിലാണ്. ഏത് സമയവും വാദ്രയെ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

കോണ്‍ഗ്രസിനെ കൈപ്പിടിയില്‍ ഒതുക്കാനാണ് പ്രിയങ്കയെ വാദ്ര രംഗത്തിറക്കിയതെന്ന് ആരോപണമുണ്ടായിരുന്നു. പ്രിയങ്കയുടെ വരവോടെ രണ്ട് ്അധികാര കേന്ദ്രങ്ങള്‍ കോണ്‍ഗ്രസില്‍ രൂപപ്പെടുകയും ചെയ്തു. എന്നാല്‍ പരസ്യമായ ഏറ്റുമുട്ടലുകള്‍ രാഹുലും പ്രിയങ്കയും നടത്തിയില്ല. അമേഠിയില്‍ രാഹുലിനെ ജയിപ്പിക്കുകയായിരുന്നു പ്രിയങ്കയുടെ പ്രധാന ദൗത്യം. ഇതിനിടെയാണ് തോല്‍വിക്കുള്ള സാധ്യത രാഹുല്‍ തിരിച്ചറിഞ്ഞ് വയനാട്ടില്‍ എത്തിയത്. വയനാട്ടില്‍ ജയിച്ചതു കൊണ്ട് മാത്രം രാഹുല്‍ എംപിയായി തുടരുന്നു. ഇതോടെ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനത്തിന് തിളക്കം കുറയുകയും ചെയ്തു. യുപിയെ ഇളക്കിമറിക്കാന്‍ പ്രിയങ്കയ്ക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ ഫലങ്ങള്‍. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ട നഷ്ടമായതാണ് ഇതിന് പ്രധാന കാരണം.

ഇന്ദിരയുടെ മുഖവും ചിരിയും ആത്മവിശ്വാസവുമായി മൂന്ന് മാസം കിഴക്കന്‍ ഉത്തര്‍പ്രദേശ് മുഴുവന്‍ അലഞ്ഞിട്ടും കരിയില പോലും അനങ്ങിയില്ലെന്നതിന് തെളിവാണ് രാഹുലിന്റെ അമേഠിയിലെ തോല്‍വി. ആവശ്യത്തിലേറെ മീഡിയാ ഹൈപ്പ് ലഭിച്ചിട്ടും തലമുറകള്‍ കൈവശം വച്ച അമേഠി നഷ്ടപ്പെട്ടെന്നല്ലാതെ ഒരു ഗുണവും ഉണ്ടായില്ലെന്നും എസ് പി-ബിഎസ് പി സഖ്യത്തിന് എട്ട് സീറ്റുകള്‍ കുറച്ചതാണ് പ്രിയങ്കയുടെ ആകെ ഗുണമെന്നും വിലയിരുത്തലുകളുണ്ട്. പ്രിയങ്ക പ്രചരണത്തിന് പോയ മണ്ഡലങ്ങളില്‍ ഒരു ലക്ഷം വോട്ട് പോലും പിടിക്കാനായില്ല. ഇന്ദിരയുടെ കൊച്ചുമകളെ ഇറക്കി യുപിയെ ഇളക്കി അടുത്ത തവണ വിജയം ഉറപ്പിക്കാന്‍ നടത്തിയ നീക്കം പാളിയെന്ന് കോണ്‍ഗ്രസും തിരിച്ചറിയുന്നു. അതുകൊണ്ട് ഇനി പ്രിയങ്കയ്ക്ക് വീട്ടില്‍ ഇരിക്കേണ്ടി വരും. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളും പ്രിയങ്കയെ അലട്ടും. അങ്ങനെ വലിയ പ്രതിസന്ധിയിലേക്ക് പോവുകയാണ് പ്രിയങ്ക

20 വര്‍ഷം മുന്‍പ് 1999ലാണ് പ്രിയങ്ക ആദ്യമായി ഒരു തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങുന്നത്. അമേഠിയില്‍ അമ്മ സോണിയ ഗാന്ധിക്കു വേണ്ടിയായിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധിക്ക് അമേഠി വിട്ടുനല്‍കി സോണിയ ഗാന്ധി റായ്ബറേലിയിലേക്കു മാറി. ഈ സീറ്റാണ് നഷ്ടമാകുന്നത്. പ്രിയങ്കയിലൂടെ കോണ്‍ഗ്രസിന്റെ ഹൈന്ദവമുഖം ഉയര്‍ത്തിക്കാട്ടി വോട്ടുപിടിക്കുകയെന്ന തന്ത്രം തന്നെയാണ് ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രയോഗിച്ചത്. അഞ്ചു വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട സവര്‍ണ വോട്ട്ബാങ്ക് തിരിച്ചു പിടിക്കാമെന്നും അതുവഴി പ്രതീക്ഷിച്ചു. 2009ല്‍ ജയിച്ച ഖുഷിനഗര്‍, മഹാരാജ്ഗഞ്ച്, ഡുമരിയഗഞ്ച് എന്നിവിടങ്ങളിലും നേരിയ വിജയപ്രതീക്ഷയുണ്ടായിരുന്നു പാര്‍ട്ടിക്ക്. എന്നാല്‍ ഭാദോഹിയില്‍ ആകെ ലഭിച്ചത് 25,604 വോട്ടാണ്. മിര്‍സാപുരില്‍ 91,392ഉം. മത്സരിച്ച 33 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായിരുന്നു.

2014ല്‍ ബിജെപി ജയിച്ച 36 മണ്ഡലങ്ങളില്‍ ഇരുപതിലേറെ ഇടങ്ങളില്‍ എസ്പി, ബിഎസ്പി സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിച്ച വോട്ട് കൂട്ടിയപ്പോള്‍ അതു ബിജെപി സ്ഥാനാര്‍ത്ഥിയേക്കാള്‍ കൂടുതലായിരുന്നു. ശത്രുത മറന്ന് മായാവതിയും അഖിലേഷ് യാദവും ഒന്നാകുന്നതിന് ഈ കണക്കും ഒരു പ്രധാന കാരണമായി. ബിഎസ്പി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ജനസംഖ്യയുടെ 12% വരുന്ന ജാതവ സമൂഹത്തിലായിരുന്നു. എസ്പി, ബിഎസ്പി സഖ്യത്തിന് മുന്നാക്ക വിഭാഗക്കാരില്‍ നിന്ന് 12% വോട്ടു ലഭിക്കാന്‍ മാത്രമേ സാധ്യതയുള്ളൂവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ എസ്സി-എസ്ടി വിഭാഗത്തില്‍ നിന്ന് 60 ശതമാനവും ഒബിസിയില്‍ നിന്ന് 40ഉം മുസ്ലിം വിഭാഗത്തില്‍ നിന്ന് 80% വോട്ടും തങ്ങള്‍ക്കു ലഭിക്കുമെന്നു വിശാലസഖ്യത്തിനു പ്രതീക്ഷയുണ്ടായിരുന്നു. ഇത്തരമൊരു തിരഞ്ഞെടുപ്പുഗോദയിലാണ് പ്രിയങ്ക എ്ത്തിയത്. എന്നാല്‍ ബിജെപിയുടെ വോട്ട് ബാങ്കില്‍ ഇതൊരു ചലനവും ഉണ്ടാക്കിയില്ല.

ബിജെപിയില്‍ നിന്ന് ജാതവുകള്‍ ഒഴികെയുള്ള ദലിത് വിഭാഗത്തിന്റെയും യാദവര്‍ ഒഴിച്ചുള്ള പിന്നാക്ക വിഭാഗക്കാരുടെയും വോട്ടുകള്‍ കോണ്‍ഗ്രസിലേക്കു പോകുമെന്നായിരുന്നു ബിഎസ്പിയുടെ പ്രതീക്ഷ. കിഴക്കന്‍ യുപിയിലെ ബ്രാഹ്മണരും ഠാക്കൂര്‍മാരും ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ജാതിക്കാര്‍, യാദവര്‍ ഒഴിച്ചുള്ള പിന്നാക്ക വര്‍ഗക്കാര്‍, ജാതവുകള്‍ ഒഴികെയുള്ള ദലിത് വിഭാഗം എന്നിവരുടെ വോട്ടാണ് 2009ലും 2014ലും ബിജെപിയെ സഹായിച്ചത്. ഈ വോട്ടുബാങ്കില്‍ പ്രിയങ്ക വിള്ളല്‍ വീഴ്ത്തുമെന്ന ഭയം ബിജെപിക്കുമുണ്ടായിരുന്നു. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്ക് 10% തൊഴില്‍ സംവരണമെന്ന തുറുപ്പുചീട്ടിറക്കി യുപി മോദി പിടിച്ചു. പ്രിയങ്കയുടെ തന്ത്രങ്ങള്‍ ഒന്നും ഇതിനിടെ വിലപോയില്ല. രാഹുലിനും ക്ഷീണമായി.

റായ്ബറേലിയില്‍ സോണിയ ഗാന്ധിക്കു 2014ല്‍ ലഭിച്ചത് 5,26,434 വോട്ടായിരുന്നു. ഇത്തവണ 5,33,687 ആയി. നേരിയ വര്‍ധന മാത്രം. അമേഠിയിലാകട്ടെ രാഹുല്‍ ഗാന്ധിക്ക് 2014ല്‍ ലഭിച്ചത് 4,08,651 വോട്ട്. ഇത്തവണ അത് 4,12,867 ആയി ഉയര്‍ന്നിട്ടും കാര്യമുണ്ടായില്ല. സ്മൃതി ഇറാനി സ്വന്തമാക്കിയത് 4,68,514 വോട്ട്. 2014ല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 3,00,748 വോട്ടു മാത്രം ലഭിച്ചിരുന്ന സ്ഥാനത്തു നിന്നാണ് ഇത്തവണ 1.67 ലക്ഷത്തിലേറെ വോട്ടിന്റെ വര്‍ധനയും ജയവും സ്മൃതി സ്വന്തമായത്.

പ്രിയങ്കയുടെ വരവോടെ യുപിയില്‍ വന്‍വിജയം പ്രതീക്ഷിക്കുന്നില്ലെന്നു രാഹുല്‍ ഗാന്ധി തന്നെ വ്യക്തമാക്കിയിരുന്നു. ഘട്ടംഘട്ടമായി 2022ല്‍ ഉത്തര്‍പ്രദേശിലെ ഭരണം പിടിച്ചെടുക്കുകയാരുന്നു. എങ്കിലും 2009ല്‍ ജയിച്ച 21 മണ്ഡലങ്ങളില്‍ ചിലതെങ്കിലും ഇത്തവണ പ്രിയങ്കയിലൂടെ തിരിച്ചു പിടിക്കുകയെന്ന സ്വപ്നം മുന്നിലുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള പ്രിയങ്കയുടെ കഴിവും അതിന്റെ പ്രതിഫലനമായി ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പ്രകടനങ്ങളില്‍ കണ്ട അണികളുടെ ആവേശവും പ്രതീക്ഷ കൂട്ടി. എന്നാല്‍ ഒന്നും വോട്ടായി മാറിയില്ല. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയിട്ടും കോണ്‍ഗ്രസിന് കിട്ടിയത് ഒരു സീറ്റ് മാത്രം. 62 സീറ്റുകള്‍ ബിജെപിയും നേടി. രണ്ടെണ്ണം എന്‍ഡിഎയിലെ ഘടക കക്ഷിയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category