1 GBP = 88.40 INR                       

BREAKING NEWS

സിന്ധ്യയുടെ 'വാലായി' നടന്നു; സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റില്‍ വിജയം;ജ്യോതിരാജ സിന്ധ്യയും ഭാര്യയുമടക്കം പരിഹസിച്ച മുന്‍ അനുയായി സ്വന്തം'രാജാവിനെ തോല്‍പ്പിച്ചത് ഒന്നേകാല്‍ ലക്ഷത്തോളം വോട്ടിന്; രാജ്യം സാക്ഷ്യം വഹിച്ചത് ഞെട്ടിപ്പിക്കുന്ന അട്ടിമറിക്ക്; നടുക്കം വിട്ടുമാറാതെ കോണ്‍ഗ്രസിന്റെ യുവനേതാവ്

Britishmalayali
kz´wteJI³

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ പരാജയം ഏറെ അപ്രതീക്ഷിതവും ഞെട്ടിപ്പിക്കുന്നതുമായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഒരു സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ് എന്നു തന്നെ പറയേണ്ടിവരും. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇതാദ്യമായി സിന്ധ്യ കുടുംബത്തിനു പുറത്തുനിന്നും ഒരാള്‍ ഗുണ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലേക്കെത്തുകയാണ് ഡോ.കൃഷ്ണപാല്‍ സിങ് യാദവ് എന്ന ആയുര്‍വേദ ഡോക്ടര്‍.

ഡോക്ടറുടെ സംബന്ധിച്ച് പറഞ്ഞാല്‍ വിജയം ഒരു മധുരമായ പകരം വീട്ടലാണ്. സിന്ധ്യയുടെ അനുയായി ആയിരുന്ന കോണ്‍ഗ്രസ് നേതാവ് ഡോ. കെ പി സിങ്ങ് ആണ് ഈ വിജയകഥയിലെ നായകന്‍. പതിറ്റാണ്ടുകളായി സിന്ധ്യ കുടുംബത്തിന്റെ തറവാട്ടു സ്വത്തായിരുന്നു ഗുണ മണ്ഡലം. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മാധവ് റാവു സിന്ധ്യയുടെ മകന്‍ ജ്യോതിരാദിത്യ സിന്ധ്യ ജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലം. സിന്ധ്യക്കെതിരെ ബിജെപി നിര്‍ത്തിയത് ഡോ.കെപി സിങ് യാദവിനെയാണെന്ന് കേട്ടപ്പോള്‍ പലരും പരിഹസിച്ചു. കാരണം പണ്ട്, സിന്ധ്യയുടെ ഇലക്ഷന്‍ ഏജന്റായി വാലുപോലെ നടന്നിരുന്ന കോണ്‍ഗ്രസ് നേതാവായിരുന്നു സിങ്ങ്. കോണ്‍ഗ്രസ് പാളയം വിട്ട് ബിജെപിയില്‍ ചേര്‍ന്നിട്ട് ഒരു വര്‍ഷമാകുന്നതിന് മുന്‍പാണ് സിങ്ങിന് സീറ്റ് വാഗ്ദാനം ചെയ്യപ്പെട്ടത്.

ഓഫര്‍ സ്വീകരിച്ചപ്പോള്‍ പലരും ആ തീരുമാനത്തെ ആത്മഹത്യാപരം എന്ന് പരിഹസിച്ചു. ഭര്‍ത്താവിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രം പങ്കുവെച്ച് സിന്ധ്യയുടെ ഭാര്യ പ്രിയദര്‍ശിനി രാജെ സിന്ധ്യയും പരിഹസിച്ചു. ചിത്രത്തില്‍ കാറിനുള്ളില്‍ വിശ്രമിക്കുന്ന സിന്ധ്യ. പുറത്ത് കഷ്ടപ്പെട്ട് സെല്‍ഫി എടുത്ത കെ പി സിങ്ങ്. ''മഹാരാജാവിന്റെ സെല്‍ഫിയെടുക്കാന്‍ ക്യൂ നിന്നവരെ തേടിപ്പിടിച്ച് രാജാവിനെതിരെ മത്സരിപ്പിക്കുന്നു'' എന്നായിരുന്നു പ്രിയദര്‍ശിനിയുടെ പരിഹാസം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ എല്ലാം തകിടം മറിഞ്ഞു. പരിഹാസങ്ങള്‍ വാഴ്ത്തുകളായി. തലമുറകളായി സിന്ധ്യ കുടുംബം ജയിച്ചുകയറിയ ഗുണയില്‍ സിന്ധ്യ കെ പി സിങ്ങിനോട് തോറ്റു. 1,20,000ത്തിലധികം വോട്ടുകള്‍ക്കാണ് സിങ്ങിന്റെ ജയം.

നാലു വട്ടം ഗുണ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന രഘുവീര്‍ പ്രതാപ് സിങ്ങിന്റെ മകനും തിരക്കുള്ള ഡോക്ടറുമായ ഡോ. കെ പി സിങ്ങ് യാദവ് സജീവ രാഷ്ട്രീയത്തിലെത്തുന്നത് 2004 മുതല്‍ക്കാണ്. മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രാദേശിക പദവികള്‍ വഹിച്ചിരുന്നു. ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും, 2019-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ബിജെപി സിങ്ങിന് ഒരു അവസരം കൂടി കൊടുക്കാന്‍ ബിജെപി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

2018ല്‍ തന്റെ ആത്മാര്‍ഥ സുഹൃത്തിന് ഒരു നിയമസഭാ മണ്ഡലം നിഷേധിച്ചതാണ് സിന്ധ്യയുടെ തേരോട്ടത്തെയും രാഷ്ട്രീയ ജീവിതത്തെയും തകിടം മറിച്ചത്. 2004 മുതല്‍ മൂന്നുവട്ടം സിന്ധ്യ ആയിരുന്നു ഗുണയുടെ എംപി. 2004ലാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആദ്യമായി അമേഠിയില്‍നിന്ന് എംപി ആകുന്നത്. രാഹുലും അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ടവരിലൊരാളായ ജ്യോതിരാദിത്യ സിന്ധ്യയും തങ്ങളുടെ കുത്തകയാക്കി വച്ചിരുന്ന മണ്ഡലത്തില്‍ ദയനീയമായി തോറ്റതും ഒരേ വര്‍ഷം 2019ല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category