1 GBP = 88.30 INR                       

BREAKING NEWS

'ജെയിന്റ് കില്ലറുടെ' സഹായിയെ വെടിവച്ച് കൊന്ന് പ്രതികാരം; അമേഠിയില്‍ സ്മൃതി ഇറാനിയുടെ വിശ്വസ്തനെ കൊന്നത് പുലര്‍ച്ച മൂന്ന് മണിയോടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം; സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തില്‍ ഞെട്ടി ബിജെപി; കൊല്ലപ്പട്ടത് വലം കൈയായി സ്മൃതി ഇറാനിയ്ക്കൊപ്പം നിന്ന പ്രാദേശിക നേതാവ്; ബരൗളിയുടെ കൊലപാതകം ക്ഷീണം ചെയ്യുക കോണ്‍ഗ്രസിന്; രാഹുലിന്റെ തോല്‍വിയുടെ പ്രതികാരം തീര്‍ക്കലെന്ന് ആരോപിച്ച് ബിജെപി

Britishmalayali
kz´wteJI³

ലഖ്നൗ: അമേഠിയില്‍ വിജയം ആഘോഷിച്ച സ്മൃതി ഇറാനിയുടെ വിശ്വസ്തന്‍ വെടിയേറ്റു മരിച്ചു. അമേഠിയില്‍ പ്രാദേശിക ബിജെപി നേതാക്കളില്‍ പ്രമുഖനായ സുരേന്ദ്ര സിംഗാണ് കൊല്ലപ്പെട്ടത്. ബരൗലിയയിലെ ബിജെപിയുടെ വില്ലേജ് പ്രസിഡന്‍രായിരുന്നു സുരേന്ദ്ര സിങ്. സ്മൃതി ഇറാനിയുമായി ഏറെ അടുപ്പം സുരേന്ദ്ര സിംഗിനുണ്ടായിരുന്നു. സ്മൃതി ഇറായിടെ തന്റെ മേഖലയില്‍ പ്രിയങ്കരിയാക്കിയത് ഇദ്ദേഹത്തിന്റെ ഇടപെടലാണ്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ചുള്ള സ്മൃതിയുടെ വിജയം സുരേന്ദ്ര സിംഗിന് അഭിമാന നിമിഷമാണ് നല്‍കിയത്.

ഈ ആഘോഷങ്ങള്‍ക്കിടെയാണ് സുരേന്ദ്ര സിംഗിന് വെടിയേറ്റത്. പ്രചരണത്തില്‍ സ്മൃതിയെ അനുഗമിച്ചിരുന്ന നേതാവാണ് ഇദ്ദേഹം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സുരേന്ദ്ര സിംഗിനെ അജ്ഞാതര്‍ വെടിവച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദങ്ങളുണ്ടാക്കിയ മേഖലയാണ് ബരൗലി. ഇവിടെ സ്മൃതി ഇറാനി വോട്ടര്‍മാര്‍ക്ക് ഷൂ നല്‍കിയതായി പ്രിയങ്ക ആരോപിച്ചിരുന്നു. ഈ ചടങ്ങിന് ചുക്കാന്‍ പിടിച്ചത് സുരേന്ദ്ര സിംഗമായിരുന്നു. അതുകൊണ്ട് തന്നെ സുരേന്ദ്ര സിംഗിന്റെ കൊലപാതകം മേഖലയെ ആകെ ഞെട്ടിച്ചു. അക്രമത്തിന് വഴിയൊരുങ്ങാതിരിക്കാന്‍ പൊലീസ് സുരക്ഷ ശക്തമാക്കി.

ഗാന്ധി കുടുംബത്തിന്റെ കുത്തക മണ്ഡലമായിരുന്നു അമേഠി. അവിടയൊണ് രാഹുലിനെ തോല്‍പിച്ച് സ്മൃതി ഇറാനി നേട്ടമുണ്ടാക്കിയത്. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ചര്‍ച്ചയായ മണ്ഡലമായി അമേഠി മാറി. വലിയ വിജയാഘോഷമാണ് മണ്ഡലത്തില്‍ ബിജെപി നടത്തിയത്. ഇതിന്റെ പ്രകോപനമാണ് സുരേന്ദ്ര സിംഗിന്റെ കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുമ്പത്തെ പ്രതികാരം ഇപ്പോഴത്തെ രാഷ്ട്രീയാവസ്ഥയില്‍ പ്രതിഫലിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

അക്രമി സംഘം സുരേന്ദ്ര സിങിനെ വീട്ടില്‍ കയറിയാണ് വെടിവച്ച് കൊന്നത്. അതേസമയം അമേഠിയില്‍ 55,120 വോട്ടിന്റെ ഭൂരപക്ഷത്തിലാണ് സ്മൃതി ഇറാനി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്. 2014 ല്‍ ഒരു ലക്ഷം വോട്ടിന്റെ ഭൂരപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ വിജയിച്ചത്. അതുകൊണ്ട് തന്നെ ഈ വിജയത്തിന്റെ പ്രതികാരം തീര്‍ക്കലാണ് സുരേന്ദ്ര സിംഗിന്റെ കൊലയെന്നാണ് ബിജെപിയുടെ ആരോപണം. ഇത് കോണ്‍ഗ്രസിനേയും വെട്ടിലാക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category