1 GBP = 88.40 INR                       

BREAKING NEWS

സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്ന ഒരു പുതിയ ഇന്നിങ്സിന് തൃണമൂലുകാരെ പ്രേരിപ്പിച്ച് മുകുള്‍ റോയിയുടെ മകന്‍; 143 നേതാക്കള്‍ കണ്ടം ചാടി ബിജെപിയില്‍ എത്തുമെന്ന് അവകാശവാദങ്ങള്‍; അടിത്തറയിലെ കല്ലിളകിയെന്ന തിരിച്ചറിവില്‍ ദീദിയും; പാര്‍ട്ടി സജ്ജമാക്കാന്‍ മുഖ്യമന്ത്രി പദം ആരെയെങ്കിലും ഏല്‍പ്പിച്ച് തെരുവില്‍ ഇറങ്ങാന്‍ ആലോചിച്ച് മമത; ബംഗാള്‍ രാഷ്ട്രീയം കലങ്ങി മറിയുന്നു

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനം മമതാ ബാനര്‍ജി ഒഴിയുമെന്ന് സൂചന. ബിജെപി വെല്ലുവിളികള്‍ കണക്കിലെടുത്ത് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ശക്തമാക്കാനാണ് മമതയുടെ തീരുമാനം. ബംഗാളിലെ 42 ലോക്സഭാ സീറ്റുകളില്‍ 18 ഇടത്താണ് എന്‍ഡിഎ വിജയിച്ചത്. 2014ല്‍ ബംഗാളില്‍ ബിജെപിക്ക് 2 സീറ്റുകളാണ് ആകെയുണ്ടായിരുന്നത്. തൃണമൂലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സ്ഥിതിയിലേക്ക് ബിജെപി വളരുകയാണ്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയാണ് വലുതെന്നും അതിന് വേണ്ടി കൂടുതല്‍ സമയം നീക്കി വയ്ക്കണമെന്നും മമതാ ബാനര്‍ജി തിരിച്ചറിയുന്നത്.

അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും 143 നേതാക്കളാണ് ബിജെപിയിലേക്ക് എത്താന്‍ തയ്യാറെടുക്കുന്നതെന്ന് മമതയുടെ മുന്‍ വിശ്വസ്തനും ബിജെപി നേതാവുമായ മുകുള്‍ റോയി അവകാശപ്പെട്ടിട്ടുണ്ട് . ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞതിനു പിന്നാലെയാണിത് . മമത സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞതായി മുകുള്‍ റോയ് പറഞ്ഞു . എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചായിരുന്നു മമതയുടെ പ്രവര്‍ത്തനം . ജനാധിപത്യമെന്നത് ബംഗാളില്‍ അപ്രത്യക്ഷമായിരുന്നു . നരേന്ദ്ര മോദിയും,അമിത് ഷാ യും ബംഗാള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജ്പൂര്‍ എം എല്‍ എ യും ,മുകുള്‍ റോയുടെ മകനുമായ ശുഭ്രാംശു റോയി ഉടന്‍ ബിജെപിയില്‍ ചേരും. സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്ന ഒരു പുതിയ ഇന്നിങ്‌സ് തുടങ്ങുകയാണെന്നും തൃണമൂലിലെ നിരവധി നേതാക്കള്‍ തന്റെ പാത പിന്തുടരുമെന്നും ശുഭ്രാംശു റോയി മാധ്യമങ്ങളോട് പറഞ്ഞുയ

ഇതെല്ലാം മമതയ്ക്ക് കടുത്ത വെല്ലുവിളയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പദം വിട്ട് പാര്‍ട്ടിയെ നയിക്കാനുള്ള മമതയുടെ തീരുമാനം. നേരത്തെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ 40 എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ അവകാശപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ബിജെപിയുടെ ഈ വലിയ വിജയം തനിക്ക് അംഗീകരിക്കാനാകില്ലെന്നും ,മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറാണെന്നും മമത പറയുന്നത്. എന്നാല്‍, മമതയുടെ രാജി ആവശ്യം തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി. മമത മാറുന്നത് പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നാണ് തൃണമൂലുകാരുടെ വിശ്വാസം. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ഗുണം ചെയ്യില്ലെന്നും പറയുന്നു. ഏതായാലും വലിയ വെല്ലുവിളിയാണ് മമത രാഷ്ട്രീയമായി നേരിടുന്നത്.

മുഖ്യമന്ത്രിയായി തുടരേണ്ട ആവശ്യമില്ലെന്നും ഇക്കാര്യം തൃണമൂല്‍ കോണ്‍ഗ്രസില്‍ അറിയിച്ചതായും മമതാ ബാനര്‍ജി തന്നെ വെളിപ്പെടുത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കനത്ത തിരിച്ചടി നേരിട്ടതിനുപിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണു മമതയുടെ പ്രതികരണം. ആറു മാസം എനിക്കു പ്രവര്‍ത്തിക്കാനാകില്ലെന്നു പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. കരുത്ത് കുറഞ്ഞ മുഖ്യമന്ത്രിയാണു ഞാന്‍. അത് അംഗീകരിക്കാനാകില്ല മമത പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റാണ് ലഭിച്ചത്. 38 സീറ്റാണമ മമത ആഗ്രഹിച്ചത്. പ്രധാനമന്ത്രിയാവുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചതും. എന്നാല്‍ നിരാശയായിരുന്നു ഫലം. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി അധ്യക്ഷ പദവിയില്‍ പൂര്‍ണ്ണ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നതായി മമത പറയുന്നത്.

അതിനിടെ കുടുംബത്തില്‍ നിന്നൊരാളെ പിന്‍ഗാമിയാക്കാനുള്ള തന്ത്രമാണിതെന്നും സൂചനയുണ്ട്. ഭാവി നേതാവിനെ ഉയര്‍ത്തിക്കാട്ടാനുള്ള നീക്കം. ഏതായാലും തെരഞ്ഞെടുപ്പ് ഫലം മമതയെ ഞെട്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കസേര എനിക്ക് ഒന്നുമല്ല. പാര്‍ട്ടി ചിഹ്നമാണു പ്രധാനം. ശക്തമായ തീരുമാനങ്ങള്‍ ജനങ്ങളെടുത്താലേ മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കൂ. പാര്‍ട്ടിയുടെ വോട്ടു വിഹിതം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇടതുപക്ഷത്തിന്റെ വോട്ടാണ് ബിജെപിക്കു ലഭിക്കുന്നത്. ഇതു ഗണിതശാസ്ത്രമാണ് മമത ആരോപിച്ചു.

രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് എങ്ങനെയാണ് ഇത്രയേറെ സീറ്റുകളില്‍ വിജയിക്കാനാകുന്നത്. സംസാരിക്കുന്നതിനു ജനങ്ങള്‍ ഭയക്കുകയാണ്. എന്നാല്‍ എനിക്കു ഭയമില്ല മമതാ ബാനര്‍ജി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നുവെന്ന സൂചനയാണ് മമത നല്‍കുന്നത്. വിദേശ ഏജന്‍സികളുടെ സഹായത്തോടെ അട്ടിമറി നടന്നുവെന്നാണ് സംശയം. ബംഗാളില്‍ തുടരുന്ന മുസ്ലിം പ്രീണന നയങ്ങള്‍ തുടരുമെന്നും മമത വിശദീകരിക്കുന്നു. ബിജെപി 303 സീറ്റുകളും എന്‍ഡിഎ ആകെ 352 സീറ്റുകളുമാണു ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയത്.

''എനിക്ക് നന്നായി ജോലി ചെയ്യാനാകുന്നില്ലെന്ന് ആറുമാസംമുമ്പ് തന്നെ ഞാന്‍ പാര്‍ട്ടിയെ അറിയിച്ചതാണ്. ഞാനൊരു അധികാരമില്ലാത്ത മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രി കസേര എനിക്ക് ഒന്നുമല്ല. പാര്‍ട്ടിയാണ് വലുത്.'- മമത പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പിലെ വിശ്വാസ്യതയെയും മമത ചോദ്യംചെയ്തു. ''ബിജെപിയുടെ ഈ വലിയ വിജയം സംശയിക്കേണ്ടതാണ്. പല സംസ്ഥാനങ്ങളിലും എങ്ങനെയാണ് പ്രതിപക്ഷം അപ്പാടെ ഇല്ലാതായത്? ജനങ്ങള്‍ക്ക് ഇക്കാര്യം പറയാന്‍ ഭയമാണ്. പക്ഷേ എനിക്കതില്ല. ചില വിദേശ ശക്തികള്‍ ഇതില്‍ ഇടപെട്ടിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ ധീരമായൊരു തീരുമാനം എടുക്കാന്‍ തയ്യാറാണെങ്കില്‍ മാത്രമേ എനിക്ക് ഈ സ്ഥാനത്ത് തുടരാന്‍ കഴിയൂ. ബിജെപിയുടെ വോട്ട് ഷെയര്‍ വന്നത് ഇടതുപക്ഷത്ത് നിന്നാണ്. അത് കണക്കാണ്. ' മമത വ്യക്തമാക്കി.

'ഏതുവിധത്തിലുള്ള തെരഞ്ഞെടുപ്പാണിത്. ഈ ഫലത്തില്‍ വിശ്വസിക്കാനോ സ്വീകരിക്കാനോ ഞാന്‍ തയാറല്ല. ഇതിനെതിരേ ശബ്ദമുയര്‍ത്താനും എന്റെ വിശ്വാസം സംരക്ഷിക്കാനും മരിക്കാന്‍വരെ തയാറാണ്. മുഖ്യമന്ത്രിയായി തുടരാന്‍ താല്‍പ്പര്യമില്ലെന്നു പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള തന്റെ വിശ്വാസങ്ങള്‍ സത്യമാണെന്നു തെളിയിക്കാന്‍ ഏതറ്റംവരെയും പോകും. അധികം വൈകാതെ പലതും പുറത്തുവരും. സംസ്ഥാനത്തെ മുഴുവന്‍ ഇടതു വോട്ടും ബിജെപി. സ്ഥാനാര്‍ത്ഥികളുടെ അക്കൗണ്ടിലാണെത്തിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുമ്പു സംഭവിച്ചതും ഇതുതന്നെ.'- മമത വ്യക്തമാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category