1 GBP = 88.40 INR                       

BREAKING NEWS

റാഫേലും 'ചൗക്കിദാര്‍ ചോര്‍ ഹേ'യും എന്നോടൊപ്പം ഏറ്റെടുക്കാന്‍ നേതാക്കള്‍ എത്തിയില്ല; അശോക് ഗലോട്ടിനും കമല്‍നാഥിനും ചിദംബരത്തിനും പാര്‍ട്ടിയെക്കാള്‍ ശ്രദ്ധ മക്കളുടെ സ്ഥാനാര്‍ത്ഥിത്വത്തിലായിരുന്നു; കഷ്ടപ്പെട്ട് ഭരണം പിടിച്ച സംസ്ഥാനങ്ങളില്‍ എങ്ങനെയാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്? ധാര്‍മ്മിക ഉത്തവരാദിത്വം ഏറ്റെടുക്കുമ്പോഴും ആരും പരാജയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നോക്കേണ്ട; പ്രവര്‍ത്തക സമിതിയില്‍ നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി

Britishmalayali
kz´wteJI³

ഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ആറ് മാസം മുന്‍പ് അധികാരത്തിലേറിയ സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസ് തോറ്റ് തുന്നംപാടിയത് പാര്‍ട്ടി നേതൃത്വത്തേയും പ്രവര്‍ത്തകരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. അമേഠിയില്‍ രാഹുല്‍ പോലും തോറ്റതോടെ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ചിരുന്നു രാഹുല്‍ എന്നാല്‍ പാര്‍ട്ടി അത് സ്വീകരിച്ചില്ല. എന്നാല്‍ നേതാവായി തുടരുന്ന സാഹചര്യത്തില്‍ പക്ഷേ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് രാഹുല്‍ തുടരുന്നത്.

തോല്‍വിക്ക് പിന്നാലെ ചില നേതാക്കള്‍ക്കെതിരെ രാഹുല്‍ ആഞ്ഞടിക്കുകയും ചെയ്തു. മക്കള്‍ക്ക് വേണ്ടി രംഗത്ത് വരികയും അവരുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാനും ശ്രമിച്ച കമല്‍നാഥ് അശോക് ഗലോട്ട്, ചിദംബരം എന്നിവര്‍ക്കെതിരെ രാഹുല്‍ ആഞ്ഞടിക്കുകയും ചെയ്തു. അതൊടൊപ്പം തന്നെ തെരഞ്ഞെടുപ്പില് ഉടനീളം താന്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ഏറ്റെടുക്കാനും നേതാക്കള്‍ മുന്നോട്ട് വന്നില്ല എന്നും രാഹുല്‍ വിമര്‍ശിച്ചു. പതിവില്‍ നിന്ന് വ്യത്യസ്തമായി ക്ഷുഭിതനായിട്ടാണ് രാഹുല്‍ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തത്. പ്രാദശിക നേതാക്കളെ കൂടുതല്‍ വളര്‍ത്തിയെടുക്കണം എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ അഭിപ്രായത്തിന് മറുപടിയായിട്ടാണ് രാഹുല്‍ ഇത് പറയുന്നത്.

അടുത്ത കാലത്ത് സംസ്ഥാനങ്ങളില്‍ പലതും കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. പക്ഷേ അവിടുത്തെ പരാജയങ്ങള്‍ ഉള്‍ക്കൊള്ളാനാകുന്നില്ല എന്നാണ് രാഹുല്‍ ഉന്നയിച്ചത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗലോട്ടും മധ്യപ്രദേശില്‍ കമല്‍നാഥും സ്വന്തം മക്കള്‍ക്ക് സീറ്റ് വേണം എന്ന വാശി തുടര്‍ന്നുവെന്നും എന്നാല്‍ താല്‍പര്യമില്ലാതിരുന്നിട്ടും ഇതിന് വഴങ്ങേണ്ടി വന്നു എന്നുമാണ് രാഹുല്‍ പറയുന്നത്. ഇത്പോലെ തന്നെയാണ് പി ചിദംബരവും തന്റെ മകന് വേണ്ടി രംഗത്ത് വന്നത് എന്നും രാഹുല്‍ യോഗത്തില്‍ വിശദമാക്കി.

കഴിഞ്ഞ കുറച്ച് കാലമായി മോദിക്ക് എതിരെ കോണ്‍ഗ്രസ് ഉപയോഗിക്കുന്ന മുദ്രാവാക്യമാണ് ചൗക്കിദാര്‍ ചോര്‍ ഹെ എന്നത്. റാഫേല്‍ അഴിമതി കേസില്‍ സുപ്രീം കോടതി ഉള്‍പ്പടെ സര്‍ക്കാരിനെതിരെ പലപ്പോഴും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്ന രീതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ പെരുമാറിയത് എന്നും ഒരു നേതാവ് പോലും ആ മുദ്രാവാക്യം ഏറ്റെടുത്തില്ല എന്നുമാണ് രാഹുല്‍ ഉന്നയിച്ച ആരോപണം. എന്നാല്‍ ഇത്രയും പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാനും തയ്യാറായി.

എന്നാല്‍ ഈ അവസരത്തില്‍ രാഹുല്‍ രാജി വെക്കുന്നത് നല്ല സന്ദേശം അല്ല നല്‍കുക എന്ന് പറഞ്ഞ നേതാക്കള്‍ വൈകാരികമായിട്ടാണ് പ്രചതികരിച്ചത്. രാഹുല്‍ വളരെ നന്നായി തന്നെയാണ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിച്ചത് എന്നും നിരാശനാകേണ്ടതില്ല എന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സോണിയ ഗാന്ധി ഇതിനോട് ഒന്നും തന്നെ പ്രതികരിച്ചില്ല. രാഹുല്‍ പല തവണ രാജി സന്നദ്ധത അറിയിച്ചെങ്കിലും പാര്‍ട്ടിയെ ഉടച്ച് വാര്‍ക്കാനുള്ള ചുമതല രാഹുലിനെ തന്നെ ഏല്‍പ്പിക്കുകയായിരുന്നു. ഈ ഒരു അവസരത്തില്‍ പാര്‍ട്ടിയെ നയിക്കേണ്ടത് രാഹുല്‍ തന്നെയാണ് എന്ന് പ്രിയങ്കയും അഭിപ്രായപ്പെട്ടു.കോണ്‍ഗ്രസ് മുന്‍പും പരാജയപ്പെട്ടിട്ടുണ്ടെന്നും തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും അതിന് രാഹുല്‍ ഗാന്ധി രാജി വെക്കേണ്ട കാര്യം ഇല്ലെന്നുമാണ് ഉമ്മന്‍ ചാണ്ടി ഈ വിഷയത്തില്‍ നടത്തിയ പ്രതികരണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category