1 GBP = 88.00 INR                       

BREAKING NEWS

20,625 വിവിപാറ്റ് മിഷിനുകളിലെ ലക്ഷക്കണക്കിന് വോട്ടിങ് സ്ലിപ്പുകള്‍ എണ്ണിയപ്പോള്‍ ഒന്നില്‍ പോലും തെറ്റിയില്ല; ഇവിഎമ്മിനെ സംശയിക്കാതിരിക്കാന്‍ കൊണ്ടുവന്ന വിപിപാറ്റ് യന്ത്രങ്ങള്‍ കിറുകൃത്യം; തോല്‍വി ഭാരത്തിന്റെ നാണക്കേട് മാറാന്‍ വോട്ടിങ് യന്ത്രങ്ങളെ കുറ്റം പറയുന്നവര്‍ തലയില്‍ മുണ്ടിട്ടോടുന്നു; പ്രതീക്ഷിച്ചത്ര പോലും തെറ്റില്ലാതെ മിസ്റ്റര്‍ പെര്‍ഫെക്ടായി ഇവി എം; തെളിയുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിശുദ്ധിയും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കൈപ്പത്തിക്ക് കുത്തിയാല്‍ വോട്ട് വീഴുക കൈപ്പത്തിക്ക്... ഇന്ത്യയിലെ വോട്ടിങ് മിഷിനുകളെല്ലാം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. അതുകൊണ്ട് തന്നെ വിവി പാറ്റുകള്‍ എണ്ണണമെന്നും ആവശ്യപ്പെട്ടു. വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. വോട്ടിങ് മിഷിനില്‍ കൃത്രിമം കാട്ടാന്‍ കഴിയില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞപ്പോഴും അതൊന്നും ചെവികൊണ്ടില്ല. പകരം തെരഞ്ഞെടുപ്പിനെ സംശയനിഴലിലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ 542 സീറ്റിലും വോട്ടെണ്ണി തീരുമ്പോള്‍ സംശയമെല്ലാം മാറുകയാണ്. തിരഞ്ഞെടുപ്പില്‍ നൂറില്‍ നൂറുമാര്‍ക്കുമായി തലയുയര്‍ത്തി നില്‍ക്കുകയാണ് വോട്ടെണ്ണല്‍ യന്ത്രങ്ങള്‍.

നരേന്ദ്ര മോദിയോ ബിജെപിയോ അല്ല യഥാര്‍ത്ഥ വിജയി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മിഷിനുകളാണ് താരം. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 22.3 ലക്ഷം ബാലറ്റ് യൂണിറ്റുകളും 16.3 ലക്ഷം കണ്‍ട്രോള്‍ യൂണിറ്റുകളും 17.3 ലക്ഷം വിവി പാറ്റുകളുമാണ് 90 കോടി ജനങ്ങളുടെ വോട്ട് രേഖപ്പെടുത്താനായി ഇക്കുറി ഉപയോഗിച്ചത്. യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം രാജ്യത്താകമാനം 20,625 വിവി പാറ്റുകളിലെ സ്ലിപ്പുകളും ഇക്കുറി എണ്ണി. അതില്‍ ഒന്നില്‍ പോലും വോട്ടിങ് യന്ത്രങ്ങളിലെയും വിവി പാറ്റുകളിലെ സ്ലിപ്പുകളുടെയും എണ്ണത്തില്‍ വ്യത്യാസമുണ്ടായില്ല. അതായത് എല്ലാം കിറുകൃത്യം.

മുമ്പ് വിവിപാറ്റ് സംവിധാനം ഉണ്ടായിരുന്നില്ല. വോട്ട് ചെയ്യുമ്പോള്‍ ലൈറ്റ് പതിയുന്നത് മാത്രമായിരുന്നു വോട്ടര്‍ക്ക് എല്ലാം കൃത്യമെന്ന് ഉറപ്പിക്കാനുള്ള സൂചന. ഇതിന് മാറ്റം വരുത്തിയാണ് വിവിപാറ്റ് എത്തിയത്. വോട്ട് ചെയ്ത ചിഹ്നം വോട്ടര്‍ കാണുന്ന രീതിയില്‍ പ്രിന്റ് ചെയ്ത് അടച്ചുറപ്പുള്ള ട്രേയില്‍ വീഴും. ഇത് കാണുന്നതിലൂടെ തന്റെ വോട്ട് ആര്‍ക്കാണ് പതിഞ്ഞതെന്ന് വ്യക്തമാകും. തുടക്കത്തില്‍ വിവി പാറ്റുകള്‍ എണ്ണിയിരുന്നില്ല. അതുകൊണ്ട് തന്നെ പെട്ടിയില്‍ വീണ വോട്ട് തന്നെയാണ് മിഷിനില്‍ പതിഞ്ഞത് എന്നത് ഉറപ്പാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. ഇതിന് പരിഹാരം കാണാനാണ് വിവിപാറ്റുകളില്‍ ചിലത് എണ്ണാന്‍ തീരുമാനം എത്തിയത്.

സുപ്രീംകോടതി വിധി അനുസരിച്ച് ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് വീതം ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകളാണ് ഇത്തവണ എണ്ണിയത്. ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒന്ന് വീതം ബൂത്തുകളിലെ സ്ലിപ്പുകള്‍ എണ്ണാനായിരുന്നു കമ്മിഷന്‍ തീരുമാനിച്ചിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അഞ്ച് ബൂത്തുകളിലെ സ്ലിപ്പ് എണ്ണാനുള്ള തീരുമാനം ഉണ്ടായത്. സുതാര്യത ഉറപ്പാക്കാനായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. നറക്കെടുപ്പിലൂടെയാണ് എണ്ണാനുള്ള യന്ത്രങ്ങളും കണ്ടെത്തിയത്. അതുകൊണ്ട് തന്നെ വിവാപാറ്റുകളുടെ സുതാര്യതയില്‍ രാഷ്ട്രീയ പാര്‍ട്ടകള്‍ക്ക് ഇനി സംശയം ഉയര്‍ത്താനാകില്ല.

വോട്ടെണ്ണലിന് മുമ്പ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്ത് പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണം ഉണ്ടായിരുന്നു. വോട്ടിങ് യന്ത്രത്തിലെ കൃത്രിമം തടയുന്നതിന് വിവി പാറ്റിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്നും ആവശ്യപ്പെട്ടിരുന്നു. അതിനിടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിനന്ദിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ പട്ടിക നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അശോക് ലവാസ, സുശീല്‍ ചന്ദ്ര എന്നിവര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്.

കമ്മീഷന്റെ പ്രയത്‌നത്തെ രാഷ്ട്രപതി പ്രശംസിച്ചു. സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിനായി ജനവിധിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് സുരക്ഷയൊരുക്കിയ പൊലീസിനും കേന്ദ്ര സേനകള്‍ക്കും പ്രചാരണത്തിനും പോളിങ്ങിനും നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. പതിനാറാം ലോക്‌സഭ പിരിച്ചുവിടണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.

വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വ്യാജ ആരോപണം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. വിവിപാറ്റ് ആദ്യം എണ്ണണമെന്ന അസാധാരണ ആവശ്യം അനുവദിക്കാത്തതിലും പ്രതിപക്ഷ പാര്‍ട്ടികള്‍ കമ്മീഷനെ കുറ്റപ്പെടുത്തി. എന്നാല്‍ വിവിപാറ്റും വോട്ടിങ് മെഷീനിലെ വോട്ടും തമ്മില്‍ വ്യത്യാസം ഉണ്ടായില്ലെന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ അഭിനന്ദനം എത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category