1 GBP = 88.40 INR                       

BREAKING NEWS

മോദി മഹാനായ നേതാവും നല്ലവനുമായ മനുഷ്യനുമാണ്; ഇത്തരം ഒരു നേതാവിനെ ലഭിച്ചതില്‍ ഇന്ത്യാക്കാര്‍ ഭാഗ്യവാന്മാരാണ്; മോദി സ്തുതികള്‍ നിറഞ്ഞ ട്രംപിന്റെ ട്വീറ്റ് വൈറലാക്കി മോദി ഭക്തര്‍; സൗദിയും റഷ്യയും മുതല്‍ ഇറാനും ഇസ്രയേലും വരെ മോദി ജയത്തിന്റെ ആഹ്ലാദത്തില്‍; സാര്‍ക് രാജ്യങ്ങളിലെ മിക്ക ഭരണാധികാരികളും സത്യ പ്രതിജ്ഞയ്ക്കെത്തും; മോദിയുടെ വിജയം ആഘോഷമാക്കി മിക്ക രാജ്യങ്ങളും; ആകെ നിരാശ പാക്കിസ്ഥാന് മാത്രം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാനായ മനുഷ്യനും നേതാവുമാണെന്ന് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വലവിജയത്തില്‍ മോദിയെ അഭിനന്ദിക്കുകയായിരുന്നു അദ്ദേഹം. ''നരേന്ദ്ര മോദിയെ വിളിച്ച് അഭിനന്ദനം അറിയിച്ചു. അദ്ദേഹം മഹാനായ മനുഷ്യനും ഇന്ത്യക്കാരുടെ നേതാവുമാണ്. ഇത്തരമൊരു നേതാവിനെ ലഭിച്ചതില്‍ ഇന്ത്യക്കാര്‍ ഭാഗ്യവാന്മാരാണ്.'' -ട്രംപ് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റ് ആഘോഷമാക്കുകയാണ് ബിജെപി. സൗദിയും റഷ്യയും മുതല്‍ ഇറാനും ഇസ്രയേലും വരെ മോദി ജയത്തിന്റെ ആഹ്ലാദത്തിലാണ്.

ഈ മാസം 30-നാണ് പുതിയ മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. 2014-ല്‍ സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ സാര്‍ക് രാജ്യത്തലവന്മാര്‍ എത്തിയിരുന്നു. ഇക്കുറി വിദേശ രാഷ്ട്രത്തലവന്മാരെ ക്ഷണിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തീരുമാനമെടുത്തതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ സാര്‍ക് രാഷ്ട്ര തലവന്മാര്‍ എത്തുമെന്നാണ് സൂചനകള്‍. കഴിഞ്ഞ തവണ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നു. എന്നാല്‍ ഇത്തവണ പാക്കിസ്ഥാന്‍ വെട്ടിലാണ്. ഇന്ത്യയില്‍ നിന്ന് ക്ഷണമെത്തിയാല്‍ എന്തു ചെയ്യണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് എത്തുംപിടുമില്ല. ക്രിക്കറ്ററായും കമന്റേറ്ററുമായി എന്നും ഇന്ത്യയില്‍ വന്നു പോന്നിരുന്ന വ്യക്തിയാണ് ഇമ്രാന്‍ ഖാന്‍.

മോദിയുടെ ഭരണത്തുടര്‍ച്ച ഇന്ത്യയും യു.എസുമായുള്ള തന്ത്രപ്രധാനബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് യു.എസ്. നേതൃത്വം അറിയിട്ടുണ്ട്. മോദിയുടെ തിരഞ്ഞെടുപ്പിനെ വലിയസംഭവമെന്ന് വിശേഷിപ്പിച്ച യു.എസ്. നേതൃത്വം പ്രധാനമന്ത്രിയെ അഭിനന്ദനവും അറിയിച്ചു. 'തിരഞ്ഞെടുപ്പിലെ വലിയവിജയത്തില്‍ പ്രധാനമന്ത്രിക്കും ബിജെപി.ക്കും അഭിനന്ദനം' -യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. മോദിയുടെ തിരിച്ചുവരവോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും ശക്തിപ്പെടുമെന്നും ഒരുമിച്ചുള്ള മുന്നേറ്റത്തിന് കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം, പ്രതിരോധസഹകരണം എന്നിവ കാര്യമായി വര്‍ധിച്ചതും യു.എസ്. ഇന്ത്യയെ തന്ത്രപ്രധാന പ്രതിരോധപങ്കാളിയാക്കിയതും ട്രംപ് എടുത്തുപറഞ്ഞു.

 
അടുത്ത 25 വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ചയ്ക്കും അഖണ്ഡതയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി അടിത്തറയിടുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്.-ഇന്ത്യ സ്ട്രാറ്റജിക് ആന്‍ഡ് പാര്‍ട്ട്ണര്‍ഷിപ്പ് ഫോറത്തിലെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ ചേംബേഴ്സും പറഞ്ഞു. മോദിയുടെ കീഴില്‍ ഇന്ത്യക്ക് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനും സാമ്പത്തിക വളര്‍ച്ചയുണ്ടാക്കാനും തൊഴിലവസരം സൃഷ്ടിക്കാനുമാവും. വ്യാപാരമേഖലയിലും വിദേശനിക്ഷേപത്തിലും വര്‍ധനയുണ്ടാക്കാനും കഴിയുമെന്നും ചേംബേഴ്സ് പറഞ്ഞു. തിരഞ്ഞെടുപ്പുവിജയത്തില്‍ പരസ്പരം ആശംസകള്‍ കൈമാറിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിച്ച് ചൈനയും രംഗത്ത് വന്നു. ഇതൊരു ശുഭസൂചനയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു. ഇമ്രാന്‍ഖാന്‍ വ്യാഴാഴ്ചതന്നെ മോദിയെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും മേഖലയില്‍ സമാധാനത്തിനായി ഒരുമിച്ചുനില്‍ക്കാമെന്നും അറിയിച്ചിരുന്നു. അഭിനന്ദനത്തിന് നന്ദിപറഞ്ഞ മോദി, സമാധാനത്തിനാണ് താന്‍ പ്രഥമപരിഗണന നല്‍കുന്നതെന്ന് മറുപടിയും നല്‍കിയിരുന്നു.

പാക്കിസ്ഥാനൊഴികെ ബാക്കിയെല്ലാ രാജ്യങ്ങളും മോദിയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇതാണ് ട്രംപിന്റെ ട്വീറ്റിലും പ്രതിഫലിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് പുട്ടിലും ഇസ്രയേല്‍ പ്രധാനമന്ത്രിയുമെല്ലാം സത്യപ്രതിജ്ഞയ്ക്കെത്താന്‍ സാധ്യതയുള്ളവരാണ്. അതുകൊണ്ട് തന്നെ ഡല്‍ഹിയില്‍ അതീവ രക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യ തലസ്ഥാനത്തെ ഓരോ ചലനവും സൈന്യം നിരീക്ഷിക്കുന്നുമുണ്ട്. വായുസേനയും സുസജ്ജമാണ്. പധാനമന്ത്രിയായി തുടര്‍ച്ചയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് നരേന്ദ്ര മോദി അമ്മ ഹീരാബെന്നിനെ കണ്ട് അനുഗ്രഹം വങ്ങുന്നുണ്ട്. ഇതിനായി ഇന്ന് മോദി ഗുജറാത്തിലെത്തും. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ മാസം വാരണാസി ലോക്സഭ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് മുമ്പും അദ്ദേഹം അമ്മയെ സന്ദര്‍ശിച്ചിരുന്നു. അന്ന് 20 മിനിട്ടോളം മോദി അമ്മയ്ക്കൊപ്പം ചെലവഴിച്ചിരുന്നു. അഹമ്മദാബാദില്‍ നരേന്ദ്ര മോദിയുടെ സഹോദരന്‍ പങ്കജ് മോദിക്കൊപ്പമാണ് ഹീരാബെന്‍ താമസിക്കുന്നത്.അമ്മയെ സന്ദര്‍ശിച്ച ശേഷം തനിക്ക് ലഭിച്ച പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതിനായി അദ്ദേഹം വാരണാസിയിലേക്ക് പോകും. 4.8 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാരണാസിയില്‍ മോദി വിജയിച്ചത്. തുടര്‍ന്ന് നാളെ അദ്ദേഹം കാശിയിലെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. അതിന് ശേഷമാകും സത്യപ്രതിജ്ഞ.

ബിജെപിയും എന്‍ഡിഎയും മോദിയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തതിനു ശേഷമുള്ള മറുപടി പ്രസംഗത്തില്‍ നവഭാരത നിര്‍മ്മിതിക്കായുള്ള പുതിയ യാത്രയില്‍ ഒന്നിച്ചു മുന്നേറാമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. യോഗത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച് സര്‍ക്കാരുണ്ടാക്കാന്‍ മോദി അവകാശമുന്നയിച്ചു. മോദിയെ പ്രധാനമന്ത്രിയായി നിയമിച്ച രാഷ്ട്രപതി സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിച്ചിരിക്കുന്ന ഭരണഘടനയുടെ ആദ്യപ്രതിയിന്മേല്‍ ശിരസ്സ് നമിച്ചാണ് മോദി എന്‍ഡിഎ യോഗത്തെ അഭിസംബോധന ചെയ്തത്.

രാജ്യമെങ്ങും ഭരണാനുകൂല വികാരം ആഞ്ഞടിച്ചതാണ് ഇത്രവലിയ വിജയത്തിന് കാരണമായത്. പുതിയ ഊര്‍ജ്ജത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. വലിയ വിജയം നമ്മുടെ ഉത്തരവാദിത്വങ്ങളും വര്‍ദ്ധിപ്പിക്കുന്നു. വിജയിച്ചെത്തിയ എല്ലാവരേയും അഭിനന്ദിക്കുന്നു. ആദ്യമായി ലോക്‌സഭാംഗങ്ങളായവരെ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. ഭരണത്തുടര്‍ച്ച ആഗ്രഹിച്ചതിന്റെ തരംഗമാണ് രാജ്യം മുഴുവന്‍ ആഞ്ഞടിച്ചത്.

രാജ്യത്തുനിന്ന് ദാരിദ്ര്യം പൂര്‍ണ്ണമായും തുടച്ചു നീക്കാനുള്ള അന്തിമയുദ്ധത്തിന് എല്ലാവരും തയ്യാറെടുക്കണം. ഏറ്റവുമധികം വനിതകളെ ലോക്‌സഭയിലേക്ക് എത്തിക്കാന്‍ ബിജെപിക്ക് സാധിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയധികം വനിതാ എംപിമാര്‍ പാര്‍ലമെന്റിലെത്തുന്നത് ഇതാദ്യമാണ്. ദേശീയ വികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല. അതേ സമയം തന്നെ പ്രാദേശിക താല്‍പ്പര്യങ്ങള്‍ പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാദേശിക താല്‍പ്പര്യങ്ങള്‍ ദേശീയ താല്‍പ്പര്യങ്ങള്‍ തന്നെയായി മാറുമെന്നും മോദി പറഞ്ഞു.

ഭാരതമാതാവിനേക്കാള്‍ വലിയ മറ്റൊരു ദേവത നമുക്കില്ല. ന്യൂനപക്ഷങ്ങളുടെ അടക്കം വിശ്വാസം നമുക്കാര്‍ജ്ജിക്കേണ്ടതുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണം, പ്രശസ്തിക്ക് വേണ്ടി ആവരുത് പ്രവര്‍ത്തനം. നേതാക്കളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാവരുത്. വിഐപി സംസ്‌ക്കാരം പൂര്‍ണമായും ഇന്ത്യയില്‍ അവസാനിക്കുകയാണ്. നമ്മുടെ പൈതൃകം എന്തെന്ന് നേതാക്കള്‍ മറക്കരുതെന്നും പ്രധാനമന്ത്രി എംപിമാരെ ഓര്‍മ്മിപ്പിച്ചു. എന്‍ഡിഎ യോഗത്തിന് ശേഷം രാത്രി എട്ടിന് രാഷ്ട്രപതിയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ച് നരേന്ദ്ര മോദി ഔദ്യോഗികമായി കത്ത് കൈമാറി.

സത്യപ്രതിജ്ഞയുടെ തീയതിയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളാരൊക്കെ എന്നും അറിയിക്കാനും രാഷ്ട്രപതി മോദിയോട് നിര്‍ദ്ദേശിച്ചതായി രാഷ്ട്രപതി ഭവന്റെ അറിയിപ്പില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category