1 GBP = 88.00 INR                       

BREAKING NEWS

നാളെ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജയിച്ച നാലു എംഎല്‍എമാര്‍ക്കും വിലക്കില്ല; മണ്ഡലത്തിലേ അവസാന പ്രശ്നങ്ങള്‍ക്കൂടി കൈകാര്യം ചെയ്യാന്‍ എംഎല്‍എമാര്‍ സമ്മേളനത്തിനെത്തും; എംപിയായിട്ടും എംഎല്‍എപ്പണി തത്ക്കാലം മതിയാക്കാതെ മുരളീധരനും അടൂര്‍ പ്രകാശും ഹൈബി ഈടനും എംഎ ആരിഫും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും നിയമസഭ വിട്ടുപോകാന്‍ നിയുക്ത എംപിമാര്‍ക്ക് മനസില്ല. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമേ ഡല്‍ഹിയിലേക്കു വിമാനം കയറൂ എന്ന ഉറച്ച തീരുമാനത്തിലാണ് എംപിമാരായ കെമുരളീധരനും അടൂര്‍ പ്രകാശും ഹൈബി ഈടനും എംഎ ആരിഫും.നിയമസഭാംഗങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു വിജ്ഞാപനം ഇറങ്ങിയാല്‍ 14 ദിവസത്തിനകം അവര്‍ എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതി.

വരണാധികാരികള്‍ മഷിയില്‍ എഴുതിയ അറിയിപ്പ് തിരഞ്ഞെടുപ്പു കമ്മിഷനു ലഭിച്ച ശേഷമേ വിജ്ഞാപനം പുറത്തിറക്കൂ. കേരളത്തില്‍ നിന്നുള്ള അറിയിപ്പ് അയച്ചു കൊടുത്തിട്ടുണ്ട്. വിജ്ഞാപനം ഇന്ന് ഇറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനിടയില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അവര്‍ക്കു വിലക്കില്ല. നിയമസഭയോട് വിട ചൊല്ലാനുള്ള വിഷമമാണോ അതോ ഡല്‍ഹിയില്‍ തിരക്കിട്ടെത്തി ഒന്നും ചെയ്യാനില്ലാത്തതാണോ എന്ന കാരണവും വ്യക്തമല്ല.

വിജ്ഞാപം പുറത്തിറങ്ങാന്‍ ജൂണ്‍ 9 വരെ വിജയികള്‍ക്കു നിയമസഭയില്‍ ഹാജരാകാന്‍ കഴിയും. നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം കെ.എം.മാണിക്കു ചരമോപചാരം അര്‍പ്പിച്ച ശേഷം പിരിയും. അന്നത്തെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണു ഹൈബി ഈഡന്‍ അറിയിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അദ്ദേഹം സഭയില്‍ എത്തില്ല. നിയമപരമായി വിലക്കില്ലെങ്കിലും അതില്‍ ചെറിയ അനൗചിത്യമുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അതേസമയംഅടൂര്‍ പ്രകാശിനു കോന്നിയെ പെട്ടെന്ന് കൈവിടാന്‍ മനസ്സു വരുന്നില്ല. ചൊവ്വാഴ്ച അദ്ദേഹം കോന്നി മണ്ഡലത്തിലെ ഒരു പ്രശ്നവുമായി ബന്ധപ്പെട്ടു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയം ഉന്നയിക്കുന്നുണ്ട്. കെ.സി.ജോസഫിനായിരുന്നു അന്നു പ്രതിപക്ഷത്തു നിന്നു പ്രമേയം ഉന്നയിക്കാന്‍ അവസരം നല്‍കിയിരുന്നത്. എന്നാല്‍ അടൂര്‍ പ്രകാശിന്റെ അഭ്യര്‍ത്ഥന മാനിച്ചു താന്‍ പിന്‍വാങ്ങാമെന്നു ജോസഫ് സമ്മതിച്ചിട്ടുണ്ട്.

എ.എം. ആരിഫ് വെറുമൊരു ശ്രദ്ധ ക്ഷണിക്കല്‍ കൊണ്ടു നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. ബുധനാഴ്ച നടക്കുന്ന ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പ്രസംഗിച്ചു ശ്രദ്ധയാകര്‍ഷിച്ച ശേഷമേ അദ്ദേഹം സഭയോടു സലാം പറയൂ. നാളെ സഭയില്‍ വരാന്‍ തന്നെയാണു കെ.മുരളീധരന്റെ തീരുമാനം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വരണമോ എന്ന് അന്നു ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category