1 GBP = 87.75 INR                       

BREAKING NEWS

താമര വിരിയിക്കാന്‍ ഗവര്‍ണര്‍ പദവി രാജിവെച്ച കുമ്മനം തലസ്ഥാനത്ത് തോറ്റത് ഒരുലക്ഷം വോട്ടിന്; ശബരിമല സമരനായകന്‍ പത്തനംതിട്ടയില്‍ നില മെച്ചപ്പെടുത്തിയെങ്കിലും മൂന്നാം സ്ഥാനത്ത് പോയത് നാണക്കേടായി; ലോക്സഭ തെരഞ്ഞെടുപ്പില്‍ കെട്ടിവച്ച കാശ് കിട്ടിയത് കേരളത്തിലെ ഏഴ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രം; ബിഡിജെഎസില്‍ എല്ലവരുടെ പണവും പോയി; ഏറ്റവും വലിയ നാണക്കേടായത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും രാഹുലിനെ മലര്‍ത്തിയടിക്കും എന്ന് വീമ്പ് പറഞ്ഞ തുഷാറിനും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് ഏറ്റവും വലിയ പ്രതീക്ഷയുള്ള ലോക്സഭ തെരഞ്ഞെടുപ്പായിരുന്നു 2019ല്‍ നടന്നത്. അവരുടെ സംസ്ഥാന പ്രസിഡന്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സുവര്‍ണാവസരമായിരുന്നു കേരളത്തില്‍. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയിക്കും എന്ന് എല്ലാവരും പറഞ്ഞിരുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തോറ്റത് ഒരുലക്ഷം വോട്ടിനാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ അല്ലെങ്കില്‍ തിരുവനന്തപുരത്ത് തോറ്റാലും വിജയിക്കും എന്ന് കരുതിയിരുന്ന പത്തനംതിട്ടയില്‍ ശബരിമല സമര നായകന്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത് പോയി. പാലക്കാട് രണ്ടാം സ്ഥാനത്ത് എത്തും എന്ന് ഉറപ്പിച്ചിരുന്ന സി കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തും പോയി.

സുരേഷ് ഗോപിക്ക് വോട്ട് വര്‍ധിച്ചതിന് പിന്നില്‍ പാര്‍ട്ടി മിഷീനറി മാത്രമല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവവും അതിന് ഗുണകരമായിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ പത്തനംതിട്ടയില്‍ ഉള്‍പ്പടെ വോട്ട് വര്‍ധിച്ചെങ്കിലും എപ്ലസ് മണ്ഡലമല്ലാതിരുന്ന ആറ്റിങ്ങലില്‍ മാത്രമാണ് ബിജെപി ഭേദപ്പെട്ട മുന്നേറ്റം നടത്തിയത്. ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ 13 ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടിവെച്ച കാശ് പോലും കിട്ടാതിരുന്നത്.

കേരളത്തിന്റെ ചരിത്രത്തില്‍ ബിജെപി ഏറ്റവും പ്രതീക്ഷ വെച്ച തിരഞ്ഞടുപ്പായിരുന്നു ഇത്തവണത്തേത്. ശബരിമല വിഷയവും മറ്റ് അനുകൂല ഘടകങ്ങളും കാരണം ഏറ്റവും കുറഞ്ഞത് മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിച്ചു. മറ്റ് സീറ്റുകളില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും അവര്‍ കണക്കുകൂട്ടി. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയും സ്ഥാനാര്‍ത്ഥിയാക്കി. 20 എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളില്‍ 13 പേര്‍ക്കാണ് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടത്.

കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടവരില്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭനും യുവമോര്‍ച്ച, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമാരും ഉള്‍പ്പെടും. ആകെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ 16.1 ശതമാനം വോട്ട് നേടുന്നവര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരികെ ലഭിക്കുക. സംസ്ഥാനത്ത് മത്സരിച്ച് ഏഴ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇത്രയും വോട്ട് നേടാനായത്. കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍, സി കൃഷ്ണകുമാര്‍ കെ സുരേന്ദ്രന്‍, സുരേഷ് ഗോപി, കെ.എസ് രാധാകൃഷ്ണന്‍, പി.സി തോമസ് എന്നിവര്‍ മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയ സ്ഥാനാര്‍ത്ഥികള്‍.

തുഷാര്‍ വെള്ളാപ്പള്ളിയും അല്‍ഫോന്‍സ് കണ്ണന്താനവുമാണ് ഏറ്റവും ദയനീയ പ്രകടനം കാഴ്ചവെച്ചത്. ശബരിമല സമരത്തിന്റെ മുന്നണിപോരാളിയായിരുന്ന എ.എന്‍ രാധാകൃഷ്ണനും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് പ്രകാശ് ബാബുവിനും മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.ടി രമയ്ക്കും കെട്ടിവെച്ച കാശ് പോയി. സംസ്ഥാന സെക്രട്ടറി വി.കെ സജീവന്‍ , ബി.ഡി.ജെ.എസ് നേതാവ് ടി.വി ബാബു ന്യൂനപക്ഷ മോര്‍ച്ച നേതാവ് സാബു വര്‍ഗീസ് , ബി.ഡി.ജെ.എസ് നേതാവ് തഴവ സഹദേവന്‍, ബി.ഡി.ജെ.എസ് നേതാവ് ബിജു കൃഷ്ണന്‍, രവീശ തന്ത്രി കുണ്ടാര്‍, എന്നിവരാണ് കെട്ടിവെച്ച കാശ് പോയ മറ്റ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ആര്‍ക്കും കെട്ടിവെച്ച കാശ് നേടാന്‍ കഴിഞ്ഞില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category