1 GBP = 86.90 INR                       

BREAKING NEWS

മേളത്തിന് പോകുന്നവഴി എതിര്‍ ദിശയില്‍ നിന്ന് വന്ന കാര്‍ നിയന്ത്രണം തെറ്റി പാഞ്ഞ് കയറി; പ്രശസ്ത സോപാന സംഗീത വിദ്വാന്‍ ബേബി എം മാരാര്‍ക്ക് ദാരുണാന്ത്യം; പ്രിയപ്പെട്ട അദ്ധ്യാപകന്റെ മരണത്തില്‍ നടുങ്ങി സംഗീത വിദ്യാര്‍ത്ഥികള്‍; അപകടം നടന്നത് പൊന്‍കുന്നം പിപി റോഡില്‍

Britishmalayali
kz´wteJI³

കോട്ടയം: പ്രശസ്ത സോപാനം സംഗീത വിദ്വാന്‍ ബേബി എം മാരാര്‍ അപകടത്തില്‍ കൊല്ല്പ്പെട്ടു. പൊന്‍കുന്നത്ത് കാറപകടത്തില്‍ ആണ് പ്രശസ്ത സോപാന സംഗീത വിദ്വാനും വൈക്കം ക്ഷേത്ര കലാപീഠം ട്യൂട്ടര്‍ ചിറക്കടവ് സ്വദേശിയുമായ ബേബി മരിച്ചത്. പി പി റോഡില്‍ അട്ടിക്കല്‍ ആര്‍ടിഒ ഓഫീസിനു സമീപത്ത് ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം നടന്നത്. ഇന്ന് രാവിലെ പനമറ്റം പൂവത്തുങ്കല്‍ പ്രതിഷ്ഠാദിനത്തിന് മേളത്തിന് പോവുകയായിരുന്നു ബേബി മാരാര്‍. എതിര്‍ദിശയില്‍ നിന്നും വന്ന കാര്‍ റോങ് സൈഡിലേക്ക് പാഞ്ഞ് കയറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

എറണാകുളം സ്വദേശിയായ യുവാവ് ഓടിച്ച കാറാണ് അപകടത്തിന് കാരണമായത്. കാറിന്റെ ഡ്രൈവര്‍ ഡ്രൈവിംഗിനിടെ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ബേബിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതര പരിക്കുകള്‍ ഉള്ളതിനാല്‍ ഏറ്റുമാനൂര്‍ മാതാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കുവാനായില്ല . വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category