1 GBP = 87.30 INR                       

BREAKING NEWS

പതിനഞ്ചോളം അംഗങ്ങളുമായി എസെന്‍സ് ഗ്ലോബല്‍ യുകെയ്ക്ക് നവനേതൃത്വം; ജോബി ജോസഫ് പ്രസിഡന്റ്; ബിനോയി ജോസഫ് സെക്രട്ടറി; റ്റോമി തോമസ് ട്രഷറര്‍

Britishmalayali
kz´wteJI³

2017ല്‍ യുകെയില്‍ പ്രവര്‍ത്തനം തുടങ്ങിയ എസ്സെന്‍സ് ഗ്ലോബല്‍ യുകെ വിജയകരമായ പ്രോഗ്രാമുകള്‍ക്ക് ശേഷം കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട്. അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലണ്ടനില്‍ ഡോ. ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റിയില്‍ വച്ച് ജോബി ജോസഫ് (പ്രസിഡന്റ്), സലീന സുലൈമാന്‍ (വൈസ് പ്രസിഡന്റ്), ബിനോയി ജോസഫ് (സെക്രട്ടറി), റ്റോമി തോമസ് (ട്രഷറര്‍), സിജോ പുല്ലാപ്പള്ളി, എബി എബ്രഹാം, ഡെയ്സണ്‍ ഡിക്സണ്‍ (ജോയിന്റ് സെക്രട്ടറിമാര്‍) ഷിന്റോ പാപ്പച്ചന്‍ (നാഷണല്‍ കോര്‍ഡിനേറ്റര്‍) എന്നിവരെയാണ് പുതിയ സാരഥികളായി അടുത്ത ഒരു വര്‍ഷത്തേക്ക് തെരഞ്ഞെടുത്തത്. കൂടാതെ പതിനഞ്ചോളം മെമ്പേഴ്സിനെ ഉള്‍പ്പെടുത്തി പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

പ്രസിഡന്റായ ജോബി ജോസഫ് യുകെയിലെ ഒരു സാമ്പത്തിക കാര്യ വിദഗ്ധനും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ്. ഐടി കണ്‍സള്‍ട്ടന്റും ലണ്ടന്‍ മാരത്തണ്‍ ഉള്‍പ്പെടെയുള്ള വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമാണ് സെക്രട്ടറിയായി സ്ഥാനമേറ്റ ബിനോയി ജോസഫ്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഗസറ്റഡ് ഉദ്യോഗസ്ഥയായിരുന്ന സലീന സുലൈമാനാണ് വൈസ് പ്രസിഡന്റ്. എസ്സെന്‍സ് ഗ്ലോബല്‍ യുകെ കൂടുതല്‍ ആശയ പ്രചാരണത്തിനായി എന്‍ലൈറ്റ് എന്ന ഇ മാഗസിന്‍ തുടങ്ങുകയാണ്. പ്രമുഖ എഴുത്തുകാരനായ മുരുകേഷ് പനയറയാണ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്. 

യുകെയിലെ പ്രമുഖരായ എഴുത്തുകാരുടെ കൃതികള്‍ ചേര്‍ത്തുകൊണ്ട് പുറത്തിറക്കുന്ന ഇ മാഗസിന്റെ പ്രകാശനം ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യ ജൂണ്‍ ഒന്‍പതിനു ലണ്ടനില്‍ വച്ച് നടത്തുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category