1 GBP = 93.75 INR                       

BREAKING NEWS

രാഹുല്‍ തരംഗം കേരളത്തില്‍ ഒതുങ്ങി

Britishmalayali
മോന്‍സി കൊടുമണ്‍

ന്ത്യ ഒട്ടാകെ ആഞ്ഞടിച്ച ഇലക്ഷന്‍ കൊടുങ്കാറ്റില്‍ ഇന്ത്യയിലെ കോണ്‍ഗ്രസ്സ് കടപുഴകി വീണു. ഒരിക്കല്‍ തകര്‍ന്നു പോയ കോണ്‍ഗ്രസ്സിനെ രക്ഷിച്ചത് സഹതാപ തരംഗം മാത്രമാണ്. ഇന്ദിര വധത്തിന്റെ സഹതാപ തരംഗത്തില്‍ രാജീവ് ഗാന്ധി അധികാരത്തിലെത്തി പിന്നെ രാജീവ് വധ സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ്സ് വീണ്ടും ജയക്കൊടി പാറിച്ച് നരസിംഹറാവു അധികാരത്തിലെത്തി. മറിച്ച് കോണ്‍ഗ്രസ്സിനു കരുത്തരായ ഒരു നേതാവും ഇല്ലെന്നുള്ളതാണ് സത്യം. പക്ഷെ ഇന്ത്യന്‍ എക്കണോമിക്സ് എന്ന് പറയുന്ന മന്‍മോഹന്‍ സിംഗ് രണ്ടു പ്രാവശ്യം ഇന്ത്യ ഭരിച്ചെങ്കിലും അദ്ദേഹം സോണിയാ ഗാന്ധിയുടെ കളിപ്പാവയായി പതുക്കെ മാറുകയായിരുന്നു. പ്രവാസികളെ ഇത്രയധികം ദ്രോഹിച്ച ഒരു പ്രധാനമന്തി വേറെ ഇല്ലായിരുന്നു. എന്തായാലും വീണ്ടും മോദി വന്നിരിക്കുന്നു.


പശുക്കളെ വില്ലേജിലിറക്കി വിട്ട് മനുഷ്യരെക്കൊല്ലിക്കുന്ന പ്രധാനമന്ത്രിക്ക് പി. സി. ജോര്‍ജ്, അല്‍ഫോന്‍സ് കണ്ണന്താനം, പി. സി. തോമസ്സ് ഇവര്‍ വിളക്കുപിടിച്ചതാണ് കേരളത്തില്‍ ബിജെപിക്കുണ്ടായ പരാജയം. കേരളത്തിലെ കുളത്തില്‍ താമര പോയിട്ട് ഇപ്പോള്‍ ആമ്പല്‍ പോലും വിരിയില്ല. കാരണം ഈ പറഞ്ഞ നസ്രാണികളെ കേരളം വെറുത്തിരിക്കുകയാണ്. മുപ്പത് വെള്ളിക്കാശിന് കേരളത്തെ ഒറ്റിക്കൊടുത്തത്തത് ഇവരാണ്. ഇനിയ്യ കണ്ണില്‍ കണ്ട വീട്ടിലെല്ലാം കയറി വയറു നിറയെ ചോറുണ്ട് തൊണ്ടയില്‍ മുള്ളു കൊണ്ടപ്പോള്‍ ഇത് ജീവിതത്തിലെ ഏറ്റവും വലിയ മുള്ളായി തീരുമെന്ന് സുരേഷ് ഗോപി കരുതിയിട്ടുണ്ടാകില്ല.

സിനിമയും കളഞ്ഞ് കോടീശ്വരനും കളഞ്ഞ് മോദിക്ക് അടിമയായി ഇരിക്കാമെന്നു പറഞ്ഞതിനാല്‍ ചിലപ്പോള്‍ മന്ത്രി സ്ഥാനം കിട്ടും ഇല്ലെങ്കില്‍ ഭീമന്‍ രഘുവിന്റെ ഗതിയോ ശ്രീശാന്തിന്റെയോ ഗതിയായിരിക്കും. പിന്നെ ശോഭാ സുരേന്ദ്രന്റെ കാര്യം പറയണ്ട തോല്‍ക്കനായി മാത്രം നില്‍ക്കുന്നു'. സിനിമ പോലെയല്ല രാഷ്ട്രീയം എന്നു മനസ്സിലാക്കിയാല്‍ നന്ന്. ഭരത് ചന്ദ്രന്‍ ഐപിഎസ് കളിച്ചും ഷിറ്റു കാണിച്ചും ജനങ്ങളെ കഴുതയാക്കിക്കളയാമെന്നു കരുതിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വര്‍ഗ്ഗീയ വാദിയായി ജനങ്ങളുടെ അവഹേളനം കിട്ടി വീട്ടിലായി.

കേരളത്തിലെ പ്രബുദ്ധരായ അരിയാഹാരം കഴിക്കുന്ന മതേതരത്വം കാത്തു സൂക്ഷിക്കുന്ന ജനങ്ങളില്‍ മത വിഷം കലക്കാമെന്ന് അമിട്ട് ഷായും സുരേഷ് ഗോപിയും വിചാരിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റി മക്കളെ. ഇവിടെ ഹിന്ദു മുസ്ലിം ക്രിസ്ത്യാനികള്‍ ഒന്നിച്ചു ജീവിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടാണ്. ഏതോ പൊട്ടക്കണ്ണന്റെ മാവേല്‍ ഏറുപോലെ ഇന്നച്ചന്‍ ജയിച്ചപ്പോള്‍ വീണ്ടും ചക്ക വീണു മുയലിനെ പിടിക്കാമെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്കും തെറ്റുപറ്റി. സിനിമാക്കാരെ തലയില്‍ ചുമന്നു നടക്കാന്‍ ഇത് തമിഴ്നാടല്ല. ഒന്നു ചിന്തിക്കുക തലയില്‍ ചേറു സൂക്ഷിക്കുന്നവരല്ല മലയാളികള്‍.

കേന്ദ്ര മന്ത്രിയായ ഐഎഎസ്സുകാരന്‍ എറണാകുളത്ത് നിന്നാല്‍ മലയാളി മക്കള്‍ താമരയ്ക്കു കുത്തുമെന്ന് വിചാരിച്ച അമിട്ട് ഷായെ ഇതു കേരളമാണെന്നോര്‍ത്താല്‍ നല്ലത്. പിസി തോമസ്സും പിസി ജോര്‍ജ്ജും അല്‍ഫോന്‍സ് കണ്ണന്താനവും ഒന്നും കേരള ജനങ്ങളെ മനസ്സിലാക്കിയിട്ടില്ല. പത്തനംതിട്ടയില്‍ ശബരിമല ഇളക്കിവിട്ടാല്‍ ജയിക്കാമെന്നു കരുതിയത് തെറ്റ്. ദൈവത്തിന് എല്ലാ മനുഷ്യരും ഒരുപോലെയല്ലേ തീര്‍ച്ചയായും. ശബരിമലയില്‍ ജാതിമതഭേദമില്ലാതെ ആര്‍ക്കും പോയി ആരാധിക്കാവുന്ന സ്ഥലത്തെ മലിനമാക്കരുത്. ഇനിയെങ്കിലും അജ്ഞത കളഞ്ഞ് വിശാല മനസ്സുമായി മുന്നോട്ട് വന്നാല്‍ കേരള ജനത അംഗീകരിക്കും.

ജാതി വിഷം ഇളക്കിവിടുന്നത് കേരളത്തെ അഭിവൃദ്ധിപ്പെടുത്തുകയല്ല മറിച്ച് നശിപ്പിക്കയേയുള്ളൂ. അത് പത്തനംതിട്ടയിലെ ജനം മനസ്സിലാക്കി. അതുപോലെ വെട്ടിക്കൊല രാഷ്ട്രീയം എതിരുപറയുന്നവരെ വെട്ടിക്കൊല്ലുക എത്രയോ മതാപിതാക്കള്‍ മക്കള്‍ നഷ്ടപ്പെട്ടു കരയുന്ന കേരളത്തെ ഒന്നോര്‍ത്തു നോക്കുക. വര്‍ഗ്ഗീയതയും വെട്ടിക്കൊല രാഷ്ട്രീയും കേരള ജനത ഇഷ്ടപ്പെടുന്നില്ല കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ നല്‍കിയ റിസല്‍ട്ടാണ് ഇന്ത്യയ്ക്കു വേണ്ടത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇത് നോര്‍ത്ത് ഇന്ത്യയില്‍ ഫലവത്താകാന്‍ കഴിയാത്തത് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ കഷ്ടകാലം. രാഹുല്‍ തരംഗം കേരളത്തില്‍ മാത്രം ഒതുങ്ങിയതില്‍ ദുഃഖിക്കുന്നു. ഒരു നല്ല നാളെക്കു വേണ്ടി കാത്തിരുന്ന പാവം ഇന്ത്യന്‍ ജനതയുടെ അധഃപതനം എന്നേ പറയുവാന്‍ സാധിക്കൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category