1 GBP = 86.90 INR                       

BREAKING NEWS

അച്ഛനും മകനും വാഹനാപകടത്തില്‍ മരിച്ചു; മകന്റെ ഭാര്യ മനംനൊന്ത് ജീവനൊടുക്കി; അപകടം ബംഗ്ലൂരില്‍ നിന്ന് സഹോദരനെയും കൂട്ടി നാട്ടിലേക്ക് മടങ്ങവെ; പരിക്കുകളോടെ രക്ഷപ്പെട്ട സഹോദരന്‍ ചികിത്സയില്‍

Britishmalayali
kz´wteJI³

കോങ്ങാട്: അച്ഛനും മകനും വാഹനാപകടത്തില്‍ മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.ഇതില്‍ മനംനൊന്ത് മകന്റെ ഭാര്യ ഇന്നലെ പുലര്‍ച്ചെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചു. തമിഴ്നാട്ടില്‍ ഉണ്ടായ വാഹനാപകടത്തിലായിരുന്നു പെരിങ്ങോട് മണ്ണിന്‍കാട്ടില്‍ അനീഷ് (46), മകന്‍ ആദര്‍ശ് (22) എന്നിവര്‍ മരിച്ചത്. ഇളയ മകന്‍ ആകാശ് (20) പരുക്കുകളോടെ രക്ഷപ്പെട്ടു.

23ന് രാവിലെ 8.30ന് പുളിയമ്പട്ടിയില്‍ അനീഷും മക്കളും സഞ്ചരിച്ച കാറും ബസും കൂട്ടിയിടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് തകര്‍ന്നുപോയ ആദര്‍ശിന്റെ ഭാര്യ നിത്യ(20) വലിയ മനോവിഷമത്തിലായിരുന്നു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ വീടിനകത്തു തൂങ്ങി മരിക്കുകയായിരുന്നു. ബെംഗളൂരുവില്‍ ആയിരുന്ന ആകാശിനെയും കൂട്ടി നാട്ടിലേക്കു വരും വഴിയാണ് അപകടം. മരിച്ച ആദര്‍ശ് ലോറി ഡ്രൈവറാണ്. മകന്‍: ആദി. അനീഷിന്റെ ഭാര്യ: മീനാകുമാരി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category