1 GBP = 87.30 INR                       

BREAKING NEWS

പട്ടിക്കാട് സിനിമാസ്‌റ്റൈല്‍ കുടിയൊഴിപ്പിക്കല്‍; പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം; ശുചിമുറി ഇടിച്ചു നിരത്തിയ ഗുണ്ടാ സംഘം കിണര്‍ മണ്ണിട്ടു മൂടി; എതിര്‍ത്ത സത്രീകള്‍ ഉള്‍പ്പടെയുള്ളവരെ മണ്ണുമാന്തി ഉപയോഗിച്ചു തട്ടിവീഴ്ത്തി കോരിയെറിഞ്ഞെന്ന് പരാതി

Britishmalayali
kz´wteJI³

തൃശൂര്‍: പട്ടിക്കാട്ട് സ്വകാര്യ കണ്‍വന്‍ഷന്‍ സെന്ററിനോടു ചേര്‍ന്ന് അഞ്ചു സെന്റില്‍ താമസിക്കുന്ന കുടുംബത്തെ സിനിമാസ്റ്റൈലില്‍ ഗുണ്ടകള്‍ കുടിയൊഴിപ്പിച്ചു. എതിര്‍ക്കാന്‍ വന്ന സ്ത്രീകള്‍ അടക്കമുള്ളവരെ മണ്ണുമാന്തി ഉപയോഗിച്ചു തട്ടിവീഴ്ത്തി കോരിയെറിഞ്ഞതായി പരാതി. അതേസമയം പ്രശ്നത്തില്‍ പൊലീസ് വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പുലിക്കോട്ടില്‍ ഹോച്ച്മിന്റെ ഭാര്യ ലൈഫി, മക്കളായ ആല്‍ഫിന്‍, അലീന എന്നിവരെയാണ് ആക്രമിച്ചത്. ലൈഫിയുടെ പിതാവ് ഭിന്നശേഷിക്കാരനായ സാമുവലിനെ ക്രച്ചസ് പിടിച്ചുവാങ്ങി തള്ളിവീഴ്ത്തി. ഇരച്ചുകയറിയ മണ്ണുമാന്തിയന്ത്രങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മണ്ണുകൊണ്ടുവന്നു പറമ്പുനിരത്തി, വീട്ടിലെ കിണര്‍ നിമിഷങ്ങള്‍കൊണ്ടു മൂടി.

ഈ കുടുംബത്തിന്റെ അഞ്ചു സെന്റ് ഭൂമി ബാങ്കില്‍ നിന്ന് ഹോട്ടല്‍ ഉടമ ലേലം ചെയ്തു വാങ്ങിയിരുന്നു. ഈ ഭൂമി ഏറ്റെടുക്കാനാണ് അക്രമം കാട്ടിയതെന്നാണ് വിവരം. ഭൂമി കുടിയൊഴിപ്പിക്കാന്‍ അക്രമം കാണിക്കുന്നതായി കുടുംബം പൊലീസിനെ അറിയിച്ചെങ്കിലും ഇവരെ സഹായിക്കാന്‍ പൊലീസ് തയാറായില്ലെന്ന് ആക്ഷേപമുണ്ട്,ഹോട്ടല്‍ ഉടമയ്ക്കു വേണ്ടി പൊലീസും രാഷ്ട്രീയക്കാരും നിലയുറപ്പിച്ചതോടെ നീതി കിട്ടിയില്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു. ഒരു മണിക്കൂര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പൊലീസ് എത്തിയത്. അപ്പോഴേയ്ക്കും ഗുണ്ടകള്‍ മുങ്ങിയിരുന്നു.ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബെല്‍ ഫോണുകള്‍ പിടിച്ചെടുത്ത് അവ മായ്ച്ചു കളഞ്ഞിരുന്നു. പൊലീസ് ഒത്താശ ചെയ്ത സംഭവത്തില്‍ ഇതുവരെ നടപടി എടുത്തിട്ടില്ല എന്നും കുടുംബം ആരോപിക്കുന്നുണ്ട്.

കണ്‍വന്‍ഷന്‍ സെന്ററിന്റെ മുകള്‍ നിലയിലുണ്ടായിരുന്നവര്‍ ഫോണില്‍ അക്രമത്തിന്റെ ദൃശ്യങ്ങളെടുത്തു. ഇവിടേക്കും ഗുണ്ടകള്‍ പാഞ്ഞെത്തി. ഫോണുകള്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഓഫിസില്‍ പിടിച്ചുവച്ചു. ഓരോരുത്തരെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി ഫോണിന്റെ പാസ്വേര്‍ഡ് ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ നശിപ്പിച്ചശേഷമാണ് തിരികെ നല്‍കിയത്. ഇതിനിടെ ചിലരുടെ കഴുത്തിനു പിടിച്ചു തിരിച്ചതായും പരാതിയുണ്ട്. 
അഞ്ചുസെന്റ് സ്ഥലം നികത്തി കിണര്‍ മൂടിയശേഷമാണ് പൊലീസ് എത്തിയത്.

വിവാദ ഭൂമി ബാങ്കില്‍നിന്നു ലേലം ചെയ്തു വാങ്ങിയതാണെന്നു ഹോട്ടല്‍ ഉടമ പറഞ്ഞതോടെ സ്ത്രീകളെയും ഹോട്ടല്‍ പ്രതിനിധിയേയും പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഇരുകൂട്ടരും പരാതി നല്‍കി. നിയമമനുസരിച്ചാണെങ്കില്‍ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കുന്നതിനു പകരം അക്രമം കാട്ടുകയാണോ എന്നു ചോദിച്ചവരെയും ഗുണ്ടാസംഘം വിരട്ടി. സമീപവാസികളും ദൃക്‌സാക്ഷികളും പൊലീസിനോട് അക്രമത്തിന്റെ വിശദാംശം വെളിപ്പെടുത്തി. പൊലീസ് കേസെടുത്തിട്ടില്ല. രണ്ടുകൂട്ടരുടെയും പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും പീച്ചി പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category